കോവിഡ്: വെന്റിലേറ്റർ ഇല്ലെന്നുപറഞ്ഞ് തിരിച്ചയച്ച വയോധിക മരിച്ചു
കോട്ടയ്ക്കൽ (മലപ്പുറം) ∙ കോവിഡ് ചികിത്സയ്ക്കു വെന്റിലേറ്റർ ഒഴിവില്ലെന്നു പറഞ്ഞ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് തിരിച്ചയച്ച വയോധിക ഒരു രാത്രി മുഴുവൻ ചികിത്സ തേടിയലഞ്ഞ ശേഷം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനു പി | Coronavirus | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online

കോട്ടയ്ക്കൽ (മലപ്പുറം) ∙ കോവിഡ് ചികിത്സയ്ക്കു വെന്റിലേറ്റർ ഒഴിവില്ലെന്നു പറഞ്ഞ് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് തിരിച്ചയച്ച വയോധിക ഒരു രാത്രി മുഴുവൻ ചികിത്സ തേടിയലഞ്ഞ ശേഷം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ മരിച്ചു. മാറാക്കര പിലാത്തറയിൽ പരേതനായ കരപ്പാത്ത് യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണു (78) മരിച്ചത്.
കോട്ടയ്ക്കൽ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11 നാണു കോവിഡ് സ്ഥിരീകരിച്ചത്. 12 ന് മെഡിക്കൽ കോളജ് കാഷ്വൽറ്റിയിൽ ചെന്നെങ്കിലും വെന്റിലേറ്റർ ഒഴിവില്ലെന്നാണ് അറിയിച്ചതെന്ന് പേരമകൻ എം.കെ. നിഷാദ് പറഞ്ഞു.
3 മണിക്കൂർ പാത്തുമ്മയെ ആംബുലൻസിൽത്തന്നെ കിടത്തി. സൗകര്യം ഒരുക്കാമെന്ന് ചങ്കുവെട്ടിയിലെ ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് പുലർച്ചെ 4നു വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും അഞ്ചരയോടെ മരിച്ചു. മക്കൾ: മൊയ്തീൻകുട്ടി, ദാവൂദ്, നാസർ, ബഷീർ, സക്കറിയ, റാബിയ, സുബൈദ, മൈമൂന. മരുമക്കൾ: കുഞ്ഞാത്തു, കുൽസു, മുംതാസ്, സെറീന, ഹാജറ, മൂസ, സെയ്തലവി, പരേതനായ മുഹമ്മദ്.
ശ്രദ്ധയിൽപ്പെട്ടില്ലെന്ന് അധികൃതർ
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പരാതി ലഭിച്ചിട്ടില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാറും ആർഎംഒ ഡോ. ജലീൽ വല്ലാഞ്ചിറയും പറഞ്ഞു. നിലവിൽ നാൽപതിലേറെ വെന്റിലേറ്ററുകളുണ്ടെന്നും പറഞ്ഞു.
സെപ്റ്റംബർ 11
പാത്തുമ്മ പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ
രാത്രി 11.30
കോവിഡ് സ്പെഷൽ ആശുപത്രിയായ മഞ്ചേരിമെഡിക്കൽ കോളജിലേക്കു റഫർ ചെയ്യുന്നു.
സെപ്റ്റംബർ 22 പുലർച്ചെ 12.30
26 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും വെന്റിലേറ്റർ ഇല്ലെന്നു പറഞ്ഞ് മടക്കി അയ്ക്കുന്നു
പുലർച്ചെ 3.00
തിരിച്ച് വീണ്ടും 26 കിലോമീറ്റർ സഞ്ചരിച്ച് കോട്ടയ്ക്കലിലെ ആശുപത്രിയിലേക്ക്
പുലർച്ചെ 4.00
കോട്ടയ്ക്കലിലെ ആശുപത്രിയിൽ
5.30
മരണം