തിരുവനന്തപുരം∙ സിൽവർ ലൈൻ വേഗ റെയിൽപാതയുടെ സ്ഥലമേറ്റെടുപ്പു നടപടികൾ നവംബറിൽ തുടങ്ങാൻ ഉന്നതതല യോഗത്തിൽ ധാരണ. 11 ജില്ലകളിൽ സ്ഥലമേറ്റെടുപ്പു സെല്ലുകൾ രൂപീകരിക്കാൻ റവന്യു, ഗതാ | Silverline Railway | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സിൽവർ ലൈൻ വേഗ റെയിൽപാതയുടെ സ്ഥലമേറ്റെടുപ്പു നടപടികൾ നവംബറിൽ തുടങ്ങാൻ ഉന്നതതല യോഗത്തിൽ ധാരണ. 11 ജില്ലകളിൽ സ്ഥലമേറ്റെടുപ്പു സെല്ലുകൾ രൂപീകരിക്കാൻ റവന്യു, ഗതാഗത വകുപ്പുകളുടെ അനുമതി ഒക്ടോബർ 15 ന് മുൻപു ലഭ്യമാക്കണമെന്നും യോഗം നിർദേശിച്ചു.

സ്ഥലമെടുപ്പിനായി ഡപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ 18 ജീവനക്കാരുള്ള സെല്ലുകളാണു രൂപീകരിക്കുക. ഇതിനു പുറമേ സംസ്ഥാനതലത്തിൽ നടപടികൾ ഏകോപിപ്പിക്കാൻ ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിലുള്ള ഓഫിസിനും രൂപം നൽകും. ഇതിന്റെ ചെലവുകൾ പദ്ധതിയുടെ നടത്തിപ്പ് ഏജൻസിയായ കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷനാണു വഹിക്കുക.

ADVERTISEMENT

റവന്യു പ്രി‍ൻസിപ്പൽ സെക്രട്ടറി എ.ജയതിലകിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണു തീരുമാനം. ഉത്തരവ് ഇറങ്ങിയാലുടൻ കെട്ടിടങ്ങളുടെ മൂല്യനിർണയം ഉൾപ്പെടെ  തുടങ്ങും. സ്ഥലമേറ്റെടുപ്പു പൂർത്തിയാകാൻ 2 വർഷമെടുക്കുമെന്നാണു സർക്കാരിന്റെ വിലയിരുത്തൽ. ഇതിനു കൺസൽറ്റൻസി വേണ്ടെന്ന സിപിഐയുടെ നിലപാടിനെത്തുടർന്നാണു സെൽ രൂപീകരണം വൈകിയത്.