പുതിയ വിഡിയോ കോൺഫറൻസിങ് സോഫ്റ്റ്വെയർ തേടി സർക്കാർ

തിരുവനന്തപുരം∙ സാങ്കേതിക തടസ്സങ്ങൾ തുടർക്കഥയായതോടെ പുതിയ വിഡിയോ കോൺഫറൻസിങ് സോഫ്റ്റ്വെയർ തേടി സംസ്ഥാന സർക്കാർ | Web Conferencing | Malayalam News | Manorama Online

തിരുവനന്തപുരം∙ സാങ്കേതിക തടസ്സങ്ങൾ തുടർക്കഥയായതോടെ പുതിയ വിഡിയോ കോൺഫറൻസിങ് സോഫ്റ്റ്വെയർ തേടി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്റെ ഇന്നവേറ്റീവ് ചാലഞ്ചിൽ ഒന്നാമതെത്തിയ മലയാളി സ്റ്റാർട്ടപ്പായ ടെക്ജൻഷ്യയുടെ വി–കൺസോൾ സോഫ്റ്റ്‌വെയറിന് ഇതോടെ സാധ്യതയേറി.
നിലവിൽ ഉപയോഗിക്കുന്ന പീപ്പിൾ ലിങ്ക് സോഫ്റ്റ്‌വെയറിനു പകരം മെച്ചപ്പെട്ട സംവിധാനം കണ്ടെത്താൻ ഐടി സെക്രട്ടറി അധ്യക്ഷനായ ആറംഗ സമിതിയെ നിയമിച്ച് ഉത്തരവായി.
ആലപ്പുഴ സ്വദേശിയായ ജോയ് സെബാസ്റ്റ്യനും സംഘവും വികസിപ്പിച്ച വി–കൺസോളിന്റെ സാധ്യത പരിശോധിക്കാനും പ്രത്യേകമായി നിർദേശിച്ചിട്ടുണ്ട്.
നിലവിലെ സോഫ്റ്റ്‍വെയറിലെ സാങ്കേതിക തടസ്സങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് പുനഃപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഐടി വകുപ്പിന് കത്ത് നൽകിയത്.