രാമചന്ദ്രൻ പിള്ളയ്ക്കും നാരായണൻ നായർക്കും കലാമണ്ഡലം ഫെലോഷിപ്

ചെറുതുരുത്തി ∙ 2019ലെ കേരള കലാമണ്ഡലം ഫെലോഷിപ്, അവാർഡ്, എൻഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു. ഈ വർഷം മുതൽ കലാമണ്ഡലത്തിലെ മികച്ച വിദ്യാർഥിക്ക് നൽകുന്ന പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് ജന്മശതാബ്ദി സ്മാരക എൻഡോവ്മെന്റ് ഉൾപ്പെടെ 25

ചെറുതുരുത്തി (തൃശൂർ) ∙ 2019ലെ കേരള കലാമണ്ഡലം ഫെലോഷിപ് (50,000 രൂപ) കഥകളി കലാകാരൻ ഇഞ്ചക്കാട്ട് രാമചന്ദ്രൻ പിള്ള, മദ്ദളം കലാകാരൻ കലാമണ്ഡലം നാരായണൻ നായർ എന്നിവർക്ക്. കലാമണ്ഡലത്തിലെ മികച്ച വിദ്യാർഥിക്കുള്ള പകരാവൂർ ചിത്രൻ നമ്പൂതിരിപ്പാട് ജന്മശതാബ്ദി സ്മാരക എൻഡോവ്മെന്റ് (33,000 രൂപ) എംഎ മോഹിനിയാട്ടം വിദ്യാർഥിനി പി.ടി. കൃഷ്ണപ്രിയയ്ക്കു സമ്മാനിക്കും.
മറ്റു പുരസ്കാരങ്ങൾ (30,000 രൂപ വീതം): കലാമണ്ഡലം ബി. ശ്രീകുമാർ (കഥകളി വേഷം), പാലനാട് ദിവകരൻ (കഥകളി സംഗീതം), കലാമണ്ഡലം വിജയകൃഷ്ണൻ (കഥകളി ചെണ്ട), കലാമണ്ഡലം ഹരിദാസ് (കഥകളി മദ്ദളം), കലാമണ്ഡലം പി. കുഞ്ഞികൃഷ്ണൻ (ചുട്ടി), കലാമണ്ഡലം ഗോപിനാഥൻ നമ്പ്യാർ (മിഴാവ്), കലാമണ്ഡലം സുജാത (മോഹിനിയാട്ടം), പി.കെ.കൃഷ്ണൻ (തുള്ളൽ), കെ.എസ്.വയലാ രാജേന്ദ്രൻ (നൃത്തസംഗീതം), കാക്കയൂർ അപ്പുക്കുട്ട മാരാർ (എ .എസ്.എൻ.നമ്പീശൻ പുരസ്കാരം, പഞ്ചവാദ്യം), കോട്ടയ്ക്കൽ ശശിധരൻ (കലാഗ്രന്ഥം), ജിഷ്ണു കൃഷ്ണൻ (ഡോക്യുമെന്ററി), എം. മുരളീധരൻ (എം.കെ.കെ.നായർ സമഗ്ര സംഭാവന).
നവംബർ 9നു വാർഷിക സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമർപ്പിക്കും. ഇതുവരെ പുരസ്കാരങ്ങൾ ലഭിക്കാത്ത, 60 വയസ്സു പിന്നിട്ട 90 കലാകാരന്മാർക്കു കലാമണ്ഡലം നവതിയോടനുബന്ധിച്ച് 5,000 രൂപ വീതം നൽകുമെന്നും വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, ഭരണസമിതി അംഗങ്ങളായ ഡോ. എൻ.ആർ.ഗ്രാമപ്രകാശ്, ടി.കെ.വാസു എന്നിവർ അറിയിച്ചു.