കോട്ടയം∙ യുഎസിലെ സ്റ്റാൻഫഡ് സർവകലാശാല തയാറാക്കിയ ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസിനു 114–ാം സ്ഥാനം. പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനായാണ് പട്ടികയിൽ ഇടംപിടിച്ചത്. ലോകത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ യുഎസിലെ സ്റ്റാൻഫഡ് സർവകലാശാല തയാറാക്കിയ ലോകത്തെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ എംജി സർവകലാശാലാ വൈസ് ചാൻസലർ ഡോ. സാബു തോമസിനു 114–ാം സ്ഥാനം. പോളിമർ മേഖലയിൽ ഇന്ത്യയിലെ മികച്ച രണ്ടാമത്തെ ശാസ്ത്രജ്ഞനായാണ് പട്ടികയിൽ ഇടംപിടിച്ചത്. ലോകത്തെ ഒരു ലക്ഷം മികച്ച ശാസ്ത്രജ്ഞരിൽ നിന്നാണ് 2 % പേരുടെ പട്ടിക തയാറാക്കിയത്. എച്ച് - ഇൻഡക്സ്, ഗ്രന്ഥകർതൃത്വം, ലേഖനങ്ങൾ അവലംബമാക്കുന്നവരുടെ കണക്ക് (സൈറ്റേഷൻസ്) എന്നിവ മാനദണ്ഡമാക്കിയാണ് 22 ശാസ്ത്രമേഖകളിലെയും 176 ഉപമേഖലകളിലെയും ലോക റാങ്കിങ് തയാറാക്കിയത്.

പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി എന്നിവയിൽ മികച്ച സംഭാവനകൾ നൽകിയിട്ടുള്ള സാബു തോമസിന്റെ ഗവേഷണ പ്രസിദ്ധീകരണ മികവ് അളക്കുന്ന എച്ച് ഇൻഡക്സ് സ്കോർ 106 ആണ്. ഇതു വരെ 107 പേർ അദ്ദേഹത്തിന്റെ കീഴിൽ ഗവേഷണം പൂർത്തിയാക്കിയിട്ടുണ്ട്.

ADVERTISEMENT

സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പ്രഫസറായിരുന്ന സാബു തോമസ് നൂറ്റിനാൽപതിലധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാജ്യാന്തര ജേണലുകളിൽ 1090ലധികം പ്രസിദ്ധീകരണങ്ങളുണ്ട്. ഇന്റർനാഷനൽ അക്കാദമി ഓഫ് ഫിസിക്കൽ സയൻസസ്, യൂറോപ്യൻ അക്കാദമി ഓഫ് സയൻസസ് എന്നിവയിൽ അംഗത്വം നേടി. പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകൾ വിലയിരുത്തി ലൊറൈൻ സർവകലാശാല ‘പ്രഫസർ അറ്റ് ലൊറൈൻ’ പദവിയും സൈബീരിയൻ ഫെഡറൽ സർവകലാശാല ഓണററി പ്രഫസർ പദവിയും നൽകി ആദരിച്ചിരുന്നു.