ഉലക്ക കാണിച്ചു പേടിപ്പിക്കാൻ നോക്കരുത്: എ.കെ. ബാലൻ

പാലക്കാട് ∙ അന്വേഷണ ഏജൻസികൾ കോടതിയിൽ പറയുന്നതും ഏജൻസികൾക്കു മുന്നിൽ സാക്ഷികൾ പറയുന്നതും തൽക്ഷണം പുറത്തു വരുന്നതു നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നു മന്ത്രി എ.കെ. ബാലൻ. കോടതിയിൽ പറയുന്ന കാര്യങ്ങളും മൊഴിയുടെ | Diplomatic Baggage | Swapna Suresh | Gold Smuggling | Manorama Online

പാലക്കാട് ∙ അന്വേഷണ ഏജൻസികൾ കോടതിയിൽ പറയുന്നതും ഏജൻസികൾക്കു മുന്നിൽ സാക്ഷികൾ പറയുന്നതും തൽക്ഷണം പുറത്തുവരുന്നതു നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നു മന്ത്രി എ.കെ.ബാലൻ. കോടതിയിൽ പറയുന്ന കാര്യങ്ങളും മൊഴിയുടെ ഭാഗമായി ഏജൻസികളോടു പറയുന്ന കാര്യങ്ങളും സ്വകാര്യമായി വയ്ക്കണമെന്നു ഹൈക്കോടതിയും സുപ്രീം കോടതിയും പറഞ്ഞിട്ടും എങ്ങനെയാണ് പുറത്തുവരുന്നത്?
ഒന്നുകിൽ തങ്ങളുടെ അറിവോടെയല്ല വിവരങ്ങൾ പുറത്തുപോയതെന്ന് ഏജൻസികൾ പറയണം. അല്ലെങ്കിൽ അറിഞ്ഞുകൊണ്ടാണെന്നു സമ്മതിക്കണം. പ്രതിപക്ഷ നേതാവും ബിജെപിയും പറയുന്നതു മുഖ്യമന്ത്രിയിലേക്കു കേസ് എത്തിയെന്നാണ്. ഉലക്ക കാണിച്ചു പേടിപ്പിക്കാൻ നോക്കരുത്. തോക്ക് കാണിച്ചിട്ടു പേടിക്കാത്ത പാർട്ടിയും അതിന്റെ നേതാവും കേരളം ഭരിക്കുന്ന സാഹചര്യത്തിൽ ബിജെപിയുടെയും കോൺഗ്രസിന്റെയും ഓലപ്പാമ്പ് കണ്ട് പേടിക്കില്ല. ഏതെല്ലാം തരത്തിലുള്ള സമ്മർദമാണ് അന്വേഷണ ഏജൻസികൾക്കു മുകളിൽ ഇവർ ചെലുത്തുന്നതെന്നതിന്റെ തെളിവാണിതെന്നും മന്ത്രി പറഞ്ഞു.