തിരുവനന്തപുരം ∙ പിൻവലിക്കേണ്ടിവന്ന വിവാദ പൊലീസ് നിയമഭേദഗതി തയാറാക്കിയത് പൊലീസ് ഉന്നതരുടെ നിർദേശപ്രകാരം ഡൽഹിയിലെ ചില നിയമവിദഗ്ധർ. സംസ്ഥാനത്ത് വേണ്ടത്ര കൂടിയാലോചനകളില്ലാതെയും സംസ്ഥാനത്തുള്ള | Kerala Police Act Amendment | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പിൻവലിക്കേണ്ടിവന്ന വിവാദ പൊലീസ് നിയമഭേദഗതി തയാറാക്കിയത് പൊലീസ് ഉന്നതരുടെ നിർദേശപ്രകാരം ഡൽഹിയിലെ ചില നിയമവിദഗ്ധർ. സംസ്ഥാനത്ത് വേണ്ടത്ര കൂടിയാലോചനകളില്ലാതെയും സംസ്ഥാനത്തുള്ള നിയമവിദഗ്ധരുടെ അഭിപ്രായം തേടാതെയുമാണ് ഭേദഗതി തയാറാക്കിയത്. ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് അവധിയിലായിരുന്നപ്പോൾ സെക്രട്ടറി സഞ്ജയ് കൗളിന്റെ അനുമതിയോടെയാണ് ഫയൽ മന്ത്രിസഭയ്ക്കു വിട്ടതും ചർച്ച പോലുമില്ലാതെ അംഗീകരിച്ചതും. 

സർക്കാരിലെ ഉന്നതരുടെ കുടുംബാംഗങ്ങൾക്കെതിരെ ചില വെബ്‌സൈറ്റുകളിൽ വാർത്ത വന്നപ്പോൾ കേസെടുക്കാൻ സർക്കാർ നിർദേശിച്ചു. എന്നാൽ, നിയമത്തിലെ പോരായ്മകൾ പൊലീസ് ഉന്നതൻ അറിയിച്ചു. തുടർന്നാണ് അടിയന്തര ഓർഡിനൻസ് തീരുമാനിച്ചത്. 

ADVERTISEMENT

പൊലീസ് സമർപ്പിച്ച ഭേദഗതി നിർദേശം, വരുംവരായ്കകൾ പരിഗണിക്കാതെ ആഭ്യന്തര വകുപ്പും നിയമ വകുപ്പും അംഗീകരിച്ചു. സർക്കാരിനു താൽപര്യമുള്ള വിഷയം എന്ന നിലയിലായിരുന്നു ഇത്. 

ആഭ്യന്തര വകുപ്പിൽ ടി.കെ. ജോസിനു കീഴിൽ മുൻപില്ലാത്ത രീതിയിൽ പ്രിൻസിപ്പൽ സെക്രട്ടറിയായി സഞ്ജയ് കൗളിനെ നിയമിച്ചത് ഈയിടെയാണ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിനു ശുപാർശ ചെയ്യുന്ന ഫയൽ ഗവർണർക്കു കൈമാറിയതും ഈ രീതിയിലാണെന്ന് ആരോപണമുയർന്നിരുന്നു. 

ADVERTISEMENT

English Summary:Kerala Police Act Amendment prepared in Delhi