രമേശിനെതിരായ അന്വേഷണാനുമതി: ആശയക്കുഴപ്പം തുടരുന്നു
തിരുവനന്തപുരം ∙ ബാർ കോഴ ആരോപണത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനു ഗവർണറുടെ അനുമതി തേടുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ചെന്നിത്തലയുടെ കാര്യത്തിൽ ഗവർണറുടെയും മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാറിന്റെയും കെ.ബാബുവിന്റെയും കാര്യത്തിൽ

തിരുവനന്തപുരം ∙ ബാർ കോഴ ആരോപണത്തിന്റെ പേരിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിനു ഗവർണറുടെ അനുമതി തേടുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ചെന്നിത്തലയുടെ കാര്യത്തിൽ ഗവർണറുടെയും മുൻ മന്ത്രിമാരായ വി.എസ്.ശിവകുമാറിന്റെയും കെ.ബാബുവിന്റെയും കാര്യത്തിൽ സ്പീക്കറുടെയും അനുമതി തേടാനാണു കഴിഞ്ഞയാഴ്ച സർക്കാർ തീരുമാനിച്ചത്.
എന്നാൽ ഗവർണർക്കോ സ്പീക്കർക്കോ ബന്ധപ്പെട്ട ഫയൽ അയച്ചിട്ടില്ല. പൊലീസ് നിയമ ഭേദഗതി ഓർഡിനൻസ് പിൻവലിക്കാനുള്ള നിർദേശം പിറ്റേന്നു തന്നെ ഗവർണർക്ക് അയച്ച് അംഗീകാരം വാങ്ങിയെങ്കിലും ഒരാഴ്ച മുൻപെടുത്ത ഈ തീരുമാനത്തിന്റെ കാര്യത്തിൽ തുടർനടപടി നീളുകയാണ്.
ആരോപണം ഉയർന്നപ്പോൾ ശിവകുമാറും ബാബുവും മന്ത്രിമാരായിരുന്നതിനാൽ അവർക്കെതിരായുള്ള അന്വേഷണത്തിനും ഗവർണറുടെ അനുമതി വേണമെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്. അക്കാലത്തു ചെന്നിത്തല കെപിസിസി പ്രസിഡന്റ് ആയിരുന്നതിനാൽ ഗവർണറുടെ അനുമതി ആവശ്യമുണ്ടോ എന്നതും പരിശോധിക്കും.
Content highlights: Bar scam: Investigation against Ramesh Chennithala