പൊലീസ് നിയമ ഭേദഗതി പിൻവലിക്കൽ ഓർഡിനൻസ് ഗവർണർ ഒപ്പിട്ടു
തിരുവനന്തപുരം∙ വിവാദമായ പൊലീസ് നിയമഭേദഗതി ഓർഡിനൻസ് ഒടുവിൽ റദ്ദായി. ഭേദഗതി പിൻവലിക്കാനുള്ള റിപ്പീലിങ് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകുന്നേരം ഒപ്പിട്ടു. ഒരു ഓർഡിനൻസ് | Kerala Police Act Amendment | Manorama News

തിരുവനന്തപുരം∙ വിവാദമായ പൊലീസ് നിയമഭേദഗതി ഓർഡിനൻസ് ഒടുവിൽ റദ്ദായി. ഭേദഗതി പിൻവലിക്കാനുള്ള റിപ്പീലിങ് ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ വൈകുന്നേരം ഒപ്പിട്ടു. ഒരു ഓർഡിനൻസ് റദ്ദാക്കാനായി റിപ്പീലിങ് ഓർഡിനൻസ് ഇറക്കുന്നത് സംസ്ഥാനചരിത്രത്തിൽ ആദ്യമാണ്. 5 ദിവസം മാത്രം ആയുസ്സുള്ള നിയമഭേദഗതിയായി ഇനിയിത് അറിയപ്പെടും.
പ്രത്യേക ദൂതൻ വഴി ഉച്ചയോടെയാണ് ഓർഡിനൻസ് ഗവർണർക്ക് കൈമാറിയത്. പാർട്ടിയിലും ഇടതുമുന്നണിയിലും സംസ്ഥാനത്താകെയും പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ അടിയന്തര നടപടിയിലേക്കു നീങ്ങിയത്.നവംബർ 21നാണ് ഗവർണറുടെ അംഗീകാരത്തോടെ ഓർഡിനൻസ് പ്രാബല്യത്തിൽ വന്നത്.
English Summary: Governor signs Kerala Police Act amendment cancellation ordinance