സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികളിൽ സംസ്ഥാനത്തെ 4 മന്ത്രിമാർക്കും കുരുക്ക്. ഇവരുമായുളള അടുപ്പവും ഇടപാടുകളും പ്രതികൾ കസ്റ്റംസിനു നൽകിയ മൊഴികളിലുണ്ട്. ഉന്നതരുടെ ഇടപാടുകളെക്കുറിച്ചു ...swapna suresh gold, swapna suresh gold smuggling, swapna gold smuggling,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വർണക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും മൊഴികളിൽ സംസ്ഥാനത്തെ 4 മന്ത്രിമാർക്കും കുരുക്ക്. ഇവരുമായുളള അടുപ്പവും ഇടപാടുകളും പ്രതികൾ കസ്റ്റംസിനു നൽകിയ മൊഴികളിലുണ്ട്.

ഉന്നതരുടെ ഇടപാടുകളെക്കുറിച്ചു പരാമർശം വന്നതോടെ കേന്ദ്ര അന്വേഷണ ഏജൻസികൾ ഡൽഹിയിലും നാട്ടിലും തിരക്കിട്ട കൂടിയാലോചനയിലാണ്. കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത്കുമാർ ഡൽഹിയിൽ പോയി കസ്റ്റംസ് ബോർഡുമായി ചർച്ച നടത്തി. ഇന്നു മടങ്ങിയെത്തും. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സ്പെഷൽ ഡയറക്ടർ പ്രശാന്ത്കുമാർ ഡൽഹിയിൽനിന്നു കൊച്ചിയിലെത്തി 2 ദിവസം അന്വേഷണ സംഘവുമായി കൂടിയാലോചന നടത്തി മടങ്ങി.

ADVERTISEMENT

സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്തപ്പോൾ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കസ്റ്റംസ് സമർപ്പിച്ച രഹസ്യരേഖയിലെ വിവരങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്ന് കോടതി പരാമർശിച്ചിരുന്നു. 

സ്വപ്നയുടെ ഫോണിൽ നിന്നു സിഡാകിന്റെ സഹായത്തോടെ വീണ്ടെടുത്ത വാട്സാപ് സന്ദേശങ്ങളിൽ മന്ത്രിമാരുമായുള്ള ബന്ധത്തെക്കുറിച്ചു സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോൾ സ്വപ്നയും സരിത്തും പറഞ്ഞ വിവരങ്ങളാണ് കസ്റ്റംസ് രഹസ്യരേഖയായി കോടതിയിൽ നൽകിയത്.

ADVERTISEMENT

മന്ത്രിമാരിൽ ചിലർ സാമ്പത്തിക ഇടപാടുകളും നടത്തിയിരുന്നുവെന്നു മൊഴിയിലുണ്ട്. ഫലത്തിൽ സ്വർണക്കടത്തു കേസിലെ അന്വേഷണം ഉദ്യോഗസ്ഥരിൽനിന്നു രാഷ്ട്രീയ നേതൃത്വത്തിലേക്കു തിരിയുന്നുവെന്നാണ് സൂചന.

Content Highlights: Kerala ministers in Swapna and Sarith statement 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT