തിരുവനന്തപുരം ∙ മനുഷ്യനും മരങ്ങളുമടക്കം സകലജീവജാലങ്ങളെയും ഹൃദയത്തോടു ചേർത്ത് മലയാളത്തിന്റെ സുഗതകുമാരി (86) പ്രകൃതിയിലേക്കു മടങ്ങി. നീതിക്കുവേണ്ടിയുള്ള കലാപങ്ങളും

തിരുവനന്തപുരം ∙ മനുഷ്യനും മരങ്ങളുമടക്കം സകലജീവജാലങ്ങളെയും ഹൃദയത്തോടു ചേർത്ത് മലയാളത്തിന്റെ സുഗതകുമാരി (86) പ്രകൃതിയിലേക്കു മടങ്ങി. നീതിക്കുവേണ്ടിയുള്ള കലാപങ്ങളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മനുഷ്യനും മരങ്ങളുമടക്കം സകലജീവജാലങ്ങളെയും ഹൃദയത്തോടു ചേർത്ത് മലയാളത്തിന്റെ സുഗതകുമാരി (86) പ്രകൃതിയിലേക്കു മടങ്ങി. നീതിക്കുവേണ്ടിയുള്ള കലാപങ്ങളും പ്രകൃതിക്കു വേണ്ടി നടത്തിയ കലഹങ്ങളും മാനവികതയ്ക്കായുള്ള മൊഴിയെഴുത്തും നമ്മുടെ നിത്യസ്മരണയിലേക്കു ബാക്കിയാകുന്നു; ചൈതന്യധന്യമായ സ്നേഹകാവ്യങ്ങളും.

കോവിഡ് ബാധയെത്തുടർന്നു ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന കവി ഇന്നലെ രാവിലെ 10.52 നാണ് വിടവാങ്ങിയത്. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഔദ്യോഗിക ബഹുമതികളോടെ വൈകിട്ടു 4നു തൈക്കാട് ശാന്തി കവാടത്തിൽ നടന്നു.

ADVERTISEMENT

സ്വാതന്ത്ര്യസമര സേനാനിയും കവിയുമായ ബോധേശ്വരന്റെയും പ്രഫ. കാർത്ത്യായനിയമ്മയുടെയും മകളായി 1934 ജനുവരി 22 ന് ആറന്മുളയിൽ ജനിച്ച സുഗതകുമാരി ജീവിതത്തിലുടനീളം പിതാവിന്റെ പോരാട്ടവീര്യം പതാകയാക്കി.

നവീന ഭാവുകത്വം നിറഞ്ഞ കവിതകളിലൂടെയായിരുന്നു സുഗതകുമാരിയുടെ രംഗപ്രവേശം. 1961ൽ പ്രസിദ്ധീകരിച്ച ‘മുത്തുച്ചിപ്പികൾ’ ആണ് ആദ്യ കാവ്യസമാഹാരം. തുടർന്നു ഒട്ടേറെ സമാഹാരങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങളിൽ കൂടുകൂട്ടി.

ADVERTISEMENT

പ്രകൃതി ചൂഷണത്തിനും വനനശീകരണത്തിനുമെതിരെ പട നയിച്ചു കാടുകളുടെ കാവൽ മാലാഖയായി. സാംസ്കാരിക ലോകത്തെ ഒന്നിച്ചു നിർത്തി നയിച്ച സൈലന്റ് വാലി പ്രക്ഷോഭം പിന്നീടു ഒട്ടേറെ പ്രകൃതി സംരക്ഷണ പോരാട്ടങ്ങൾക്കും ചെറുത്തുനിൽപ്പുകൾക്കും പ്രചോദനമായി. ജന്മനാടായ ആറന്മുളയുടെ പ്രകൃതിക്കു ഹിതകരമല്ലാത്ത വിമാനത്താവള പദ്ധതിക്കെതിരായ പോരാട്ടങ്ങളിലും മുൻനിരയിലുണ്ടായി.

‘അഭയ’ എന്ന സ്ഥാപനത്തിലൂടെ നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും തണലൊരുക്കി.

ADVERTISEMENT

1996 ൽ കേരള വനിതാ കമ്മിഷൻ രൂപീകരിച്ചപ്പോൾ ആദ്യ അധ്യക്ഷയായി. 2006 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. രാജ്യത്തെ ഉന്നത സാഹിത്യ പുരസ്കാരമായ സരസ്വതി സമ്മാനവും കേരളത്തിലെ ഏറ്റവും വലിയ സാഹിത്യ പുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരവുമടക്കം ഒട്ടേറെ ബഹുമതികൾ തേടിയെത്തി.

ഭർത്താവ് എഴുത്തുകാരനും ഭാഷാ പണ്ഡിതനുമായ ഡോ. കെ. വേലായുധൻ നായർ 2003 ൽ അന്തരിച്ചു. മകൾ: ലക്ഷ്മീദേവി. പരേതരായ പ്രഫ. ഹൃദയകുമാരിയും പ്രഫ. സുജാതാ ദേവിയുമാണു സഹോദരങ്ങൾ.

English Summary: Sugathakumari passes away