കവിത: ശ്രീകുമാർ
കോട്ടൺഹിൽ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുപോയപ്പോൾ സുഗതയുടെ കഴിവുകൾ മനസിലാക്കിയ ഹെഡ്മിസ്ട്രസ് നേരിട്ടു മൂന്നാം ക്ലാസിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. സ്കൂളിൽ ആദ്യത്തെ വർഷം സ്ലേറ്റിൽ പൂവിനെക്കുറിച്ച് ചില വരികളെഴുതി ടീച്ചറെ കാണിച്ചു

കോട്ടൺഹിൽ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർക്കാൻ കൊണ്ടുപോയപ്പോൾ സുഗതയുടെ കഴിവുകൾ മനസിലാക്കിയ ഹെഡ്മിസ്ട്രസ് നേരിട്ടു മൂന്നാം ക്ലാസിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. സ്കൂളിൽ ആദ്യത്തെ വർഷം സ്ലേറ്റിൽ പൂവിനെക്കുറിച്ച് ചില വരികളെഴുതി ടീച്ചറെ കാണിച്ചു.‘സുഗത ഇത് ഏതു ബുക്കിൽ നിന്നാണ് പകർത്തിയത്’ എന്നായിരുന്നു ടീച്ചർ ചോദിച്ചതെന്ന് മൂത്ത സഹോദരി ഹൃദയകുമാരി രേഖപ്പെടുത്തിയിട്ടുണ്ട്. ആ സംഭവത്തിനുശേഷം സുഗതകുമാരി എഴുതുന്ന കവിതകൾ ചേച്ചിയെപ്പോലും കാണിച്ചിരുന്നില്ല.
യൂണിവേഴ്സിറ്റി കോളജിലെ ബിരുദപഠനകാലത്തു ‘ശ്രീകുമാർ’ എന്ന പേരിൽ കവിതയെഴുതുമായിരുന്നു. ഒരിക്കൽ സമസ്തകേരള സാഹിത്യപരിഷത് നടത്തിയ കവിതാരചനാ മത്സരത്തിൽ ആ പേരിൽ അയച്ച കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചെന്ന് അറിയിപ്പ് ലഭിച്ചു. എന്നാൽ ജഡ്ജിങ് കമ്മറ്റിയിൽ ഉണ്ടായിരുന്ന അച്ഛൻ ബോധേശ്വരൻ വിവരമറിഞ്ഞ ഉടനെ ഇടപെട്ട് സമ്മാനം റദ്ദാക്കി.
ശ്രീകുമാർ തന്റെ മകളുടെ തൂലികാനാമമാണെന്ന് അതുവരെ അദ്ദേഹത്തിന് അറിയില്ലായിരുന്നു. പിന്നീട് കോളജ് മാഗസിനിൽ സ്വന്തം പേരിൽ വന്ന കവിത മറ്റൊരു പ്രസിദ്ധീകരണത്തിൽ ശ്രീകുമാർ എന്ന പേരിൽ വന്നതോടെയാണ് തൂലികാനാമ രഹസ്യം പരസ്യമായത്. അതോടെ സുഗതകുമാരി എന്ന പേരുറപ്പിച്ചു.
English Summary: Sugathakumari writing as Sreekumar