അനിൽ പനച്ചൂരാൻ അന്തരിച്ചു
കമ്യൂണിസ്റ്റുകാരല്ലാത്തവരെക്കൊണ്ടും ‘ചോരവീണ മണ്ണിൽ നിന്ന്...’ എന്നു പാടിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (55) ഇനി ചേതനയിൽ ഒരു പുഷ്പം. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ആദ്യം കരുനാഗപ്പള്ളിയിലെ ആശുപത്രിയിലും...Anil Panachooran, Anil Panachooran death, Anil Panachooran dies

ആലപ്പുഴ ∙ കമ്യൂണിസ്റ്റുകാരല്ലാത്തവരെക്കൊണ്ടും ‘ചോരവീണ മണ്ണിൽ നിന്ന്...’ എന്നു പാടിച്ച കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (55) ഇനി ചേതനയിൽ ഒരു പുഷ്പം. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീണതിനെത്തുടർന്ന് ആദ്യം കരുനാഗപ്പള്ളിയിലെ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ രാത്രി ഒൻപതരയോടെ മരിച്ചു. കോവിഡ് ബാധിതനായിരുന്നു.
1965 നവംബർ 20 ന് കായംകുളത്തിനു സമീപം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂർ വീട്ടിൽ ഉദയഭാനുവിന്റെയും ദ്രൗപതിയുടെയും മകനായി ജനിച്ച അനിലിന്റെ ബാല്യകാലം മുംബൈയിലായിരുന്നു. നങ്ങ്യാർകുളങ്ങര ടികെഎംഎം കോളജ്, തിരുവനന്തപുരം ലോ അക്കാദമി ലോ കോളജ്, വാറംഗൽ കാകതീയ സർവകലാശാല എന്നിവിടങ്ങളിലായി പഠനം. എംഎ, എൽഎൽബി ബിരുദങ്ങൾ നേടിയിട്ടുണ്ട്. ക്യാംപസ് കാലം മുതൽ കവിതയെഴുതി ചൊല്ലി അവതരിപ്പിച്ചിരുന്നു.
ലാൽ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ‘ചോര വീണ മണ്ണിൽ നിന്ന്...’ എന്ന ഗാനം പാടി അവതരിപ്പിച്ചതിലൂടെയാണ് ശ്രദ്ധേയനായത്. കഥപറയുമ്പോൾ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാർബറാം ബാലനെ...’, വെളിപാടിന്റെ പുസ്തകത്തിലെ ‘ജിമിക്കി കമ്മൽ’ തുടങ്ങിയവ ജനപ്രീതി നേടിയ ഗാനങ്ങളാണ്. ഒരു കാട് എന്ന പേരിൽ തിരക്കഥ പൂർത്തിയാക്കിയ സിനിമ സംവിധാനം ചെയ്യാനുള്ള തയാറെടുപ്പിലായിരുന്നു. വലയിൽ വീണ കിളികൾ, അക്ഷേത്രിയുടെ ആആത്മഗീതം എന്നിവയാണ് പ്രധാന കൃതികൾ. ഭാര്യ: മായ. മകൾ മൈത്രേയി.
Content Highlights: Poet Anil Panachooran passes away