റൗഫിനെ യുപി പൊലീസിന് വിട്ടുകൊടുക്കാൻ ഉത്തരവ്
കൊച്ചി ∙ യുപി പൊലീസ് റജിസ്റ്റർ ചെയ്ത യുഎപിഎ (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) കേസിൽ ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ വി | Rauf Sherief | Malayalam News | Manorama Online

കൊച്ചി ∙ യുപി പൊലീസ് റജിസ്റ്റർ ചെയ്ത യുഎപിഎ (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) കേസിൽ ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ വിട്ടുകൊടുക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജയിൽ അധികാരികൾക്കു നിർദേശം നൽകി.
യുപി പൊലീസ് നേരിട്ടു ഹാജരാക്കിയ പ്രൊഡക്‌ഷൻ വാറന്റിലാണു നടപടി.
യുപിയിലെ ഹത്രസിലേക്കു പോയവർക്കു സാമ്പത്തിക സഹായം നൽകിയതു കള്ളപ്പണം ഉപയോഗിച്ചാണെന്ന് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലായിരുന്നു റൗഫ്. ഇഡിയും റൗഫിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു.
സമൂഹത്തിൽ വിദ്വേഷം വളർത്തൽ, ദുരുദ്ദേശ്യത്തോടെ മതവികാരം വ്രണപ്പെടുത്തൽ, ഇതിനുള്ള പ്രേരണ നൽകൽ, തെളിവു നശിപ്പിക്കാൻ കംപ്യൂട്ടർ ഭാഗങ്ങളിൽ മാറ്റം വരുത്തൽ, അവ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു കൊല്ലം അഞ്ചൽ സ്വദേശിയായ റൗഫ് ഷെരീഫിനെതിരെ യുപി പൊലീസ് ചുമത്തിയിട്ടുള്ളത്.
13നു യുപി മഥുര കോടതിയിൽ റൗഫിനെ ഹാജരാക്കാനുള്ള വാറന്റാണു യുപി പൊലീസ് ജയിലിൽ സമർപ്പിച്ചത്.