രാജ്യസഭാ സീറ്റ് രാജിവച്ച് ജോസ് കെ. മാണി
കോട്ടയം ∙ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതിക്കാണു രാജി സമർപ്പിച്ചത്. യുഡിഎഫ് ഘടകകക്ഷിയെന്ന നിലയിൽ ലഭിച്ച രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് പാർട്ടിയുടെ എൽഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചപ്പോൾ... Jose K Mani | Rajya Sabha MP | Kerala Congress M | Manorama Online

കോട്ടയം ∙ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതിക്കാണു രാജി സമർപ്പിച്ചത്. യുഡിഎഫ് ഘടകകക്ഷിയെന്ന നിലയിൽ ലഭിച്ച രാജ്യസഭാംഗത്വം രാജിവയ്ക്കുമെന്ന് പാർട്ടിയുടെ എൽഡിഎഫ് പ്രവേശനം പ്രഖ്യാപിച്ചപ്പോൾ തന്നെ ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു.
കേരള കോൺഗ്രസിന്റെ (എം) അംഗീകാരവും രണ്ടില ചിഹ്നവും സംബന്ധിച്ച തർക്കംമൂലം സ്ഥാനമൊഴിയാൻ സാങ്കേതിക തടസ്സമുണ്ടായിരുന്നു. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെയും ഹൈക്കോടതിയുടെയും അനുകൂല തീരുമാനം വന്നതിനാലാണ് രാജിയെന്നും ജോസ് പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ആദ്യം യുഡിഎഫ് വിട്ട കേരള കോൺഗ്രസ് (എം) 2018 ൽ തിരികെ എത്തിയപ്പോഴുണ്ടായ ധാരണയുടെ ഭാഗമായാണ് പാർട്ടിക്കു രാജ്യസഭാ സീറ്റ് ലഭിച്ചത്. സീറ്റ് കേരള കോൺഗ്രസിനു നൽകുന്നതിനെതിരെ അന്നു കോൺഗ്രസിൽ പ്രതിഷേധമുയർന്നു. 2024 വരെ കാലാവധിയുണ്ടായിരിക്കെയാണു രാജി. എൽഡിഎഫ് ഈ സീറ്റ് കേരള കോൺഗ്രസിനു തന്നെ നൽകിയേക്കും.
English Summary: Jose K Mani Resignes As Rajya Sabha MP