ബവ്ക്യു: 234 ദിവസം; 3 കോടി മൊബൈൽ നമ്പർ!
തിരുവനന്തപുരം ∙ സംസ്ഥാനത്തു വൻ തരംഗം സൃഷ്ടിച്ച ബവ്ക്യു ആപ് പ്രവർത്തിച്ച 234 ദിവസത്തിനിടെ റജിസ്റ്റർ ചെയ്തതു 3 കോടി മൊബൈൽ നമ്പറുകൾ! വിതരണം ചെയ്തതാകട്ടെ 4.1 കോടി ടോക്കണുകളും. | Bevq app | Manorama News

തിരുവനന്തപുരം ∙ സംസ്ഥാനത്തു വൻ തരംഗം സൃഷ്ടിച്ച ബവ്ക്യു ആപ് പ്രവർത്തിച്ച 234 ദിവസത്തിനിടെ റജിസ്റ്റർ ചെയ്തതു 3 കോടി മൊബൈൽ നമ്പറുകൾ! വിതരണം ചെയ്തതാകട്ടെ 4.1 കോടി ടോക്കണുകളും.
37.5 ലക്ഷം പേരാണ് ആപ് ഡൗൺലോഡ് ചെയ്തതെങ്കിലും അടുപ്പക്കാർക്കും മറ്റുമായി ഒന്നിലേറെ നമ്പറുകൾ റജിസ്റ്റർ ചെയ്തതോടെയാണ് ആകെ സംഖ്യ 3 കോടി കടന്നതെന്നു ബവ്ക്യു ആപ് വികസിപ്പിച്ച കൊച്ചിയിലെ ഫെയർകോഡ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ നവീൻ ജോർജ് പറഞ്ഞു.
പ്രതിദിനം 5 ലക്ഷം ടോക്കണുകൾ വരെ ജനറേറ്റ് ചെയ്യപ്പെട്ട ആപ്പിൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ശരാശരി ഒരുലക്ഷം ടോക്കണുകളാണു വിതരണം ചെയ്തത്.
ബവ്കോയുടെ വെർച്വൽ ക്യൂ സംവിധാനത്തിനായി ബവ്ക്യു ആപ് കൊണ്ടുവന്നത് ഏറെ വിവാദങ്ങൾക്കു വഴിവച്ചിരുന്നു. തുടക്കത്തിലുള്ള സാങ്കേതികപ്പിഴവുകൾ കല്ലുകടിയായി. ടെൻഡറിൽ സാങ്കേതിക പരിശോധനയിൽ ഒന്നാമതെത്തിയ കമ്പനി മുന്നോട്ടുവച്ചതു പ്രതിവർഷം 1.85 കോടി രൂപ ചെലവു വരുന്ന പ്ലാറ്റ്ഫോമായിരുന്നെങ്കിൽ ബവ്ക്യു ക്വോട്ട് ചെയ്തത് 2.8 ലക്ഷം രൂപയായിരുന്നു.
ബവ്‌ക്യു നിർത്തി
തിരുവനന്തപുരം ∙ കോവിഡ് കാലത്ത് അകലം ഉറപ്പാക്കി മദ്യവിതരണം നടത്താൻ കൊണ്ടുവന്ന മൊബൈൽ ആപ്ലിക്കേഷനായ ബവ്ക്യൂ ഒഴിവാക്കി സർക്കാർ ഉത്തരവ്. ഇന്നു മുതൽ മദ്യം വാങ്ങാൻ ആപ്പ് വഴി ബുക്ക് ചെയ്യേണ്ടതില്ല.
Content Highlight: Bevq app