മസ്കത്തിലെ കോളജിൽ സ്വപ്നയ്ക്കു ജോലി ലഭിക്കാൻ ശിവശങ്കർ ഇടപെട്ടുവെന്നു മൊഴി
കൊച്ചി∙ മസ്കത്തിലെ ഒരു കോളജിൽ സ്വപ്നയ്ക്കു ജോലി ലഭിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ശുപാർശ ചെയ്തിരുന്നതായും ഇന്റർവ്യൂ സമയത്തു ശിവശങ്കർ കോളജിലെത്തിയിരുന്നുവെന്നും മൊഴി. | Sivasankar | Swapna Suresh | Manorama News

കൊച്ചി∙ മസ്കത്തിലെ ഒരു കോളജിൽ സ്വപ്നയ്ക്കു ജോലി ലഭിക്കാൻ വേണ്ടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ശുപാർശ ചെയ്തിരുന്നതായും ഇന്റർവ്യൂ സമയത്തു ശിവശങ്കർ കോളജിലെത്തിയിരുന്നുവെന്നും മൊഴി. ഡോളർ കടത്തു കേസിൽ കസ്റ്റംസ് പ്രിവന്റീവ് ചോദ്യം ചെയ്ത മസ്കത്തിലെ ഒരു കോളജിലെ ഡീൻ ആയ ഡോ. കിരണിന്റെ മൊഴിയിലാണിക്കാര്യമുള്ളത്.
2018ൽ ഇന്റർവ്യൂവിനായി സ്വപ്ന മസ്കത്തിലെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന ശിവശങ്കർ കോളജിലെത്തുകയായിരുന്നുവെന്നാണു മൊഴിയിലുള്ളത്. ഐടി മിഷനിൽ ജോലി ചെയ്തപ്പോഴാണു ശിവശങ്കറിനെ പരിചയപ്പെടുന്നതെന്നും മൊഴിയിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ശുപാർശ.
English Summary: Sivasankar involved for Swapna Suresh