പാണ്ടിക്കാട് (മലപ്പുറം) ∙ ഒറവംപുറത്ത് ആര്യാടൻ വീട്ടിൽ ഹസ്സൻകുട്ടിയുടെയും ആസ്യയുടെയും മകൻ മുഹമ്മദ് സമീർ (26) കുത്തേറ്റു മരിച്ചു. മുസ്‌ലിം ലീഗ് പ്രവർത്തകനാണ്. ബന്ധുവിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 10ന് ഒറവംപുറം അങ്ങാടിയിലായിരുന്നു സംഭവം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാണ്ടിക്കാട് (മലപ്പുറം) ∙ ഒറവംപുറത്ത് ആര്യാടൻ വീട്ടിൽ ഹസ്സൻകുട്ടിയുടെയും ആസ്യയുടെയും മകൻ മുഹമ്മദ് സമീർ (26) കുത്തേറ്റു മരിച്ചു. മുസ്‌ലിം ലീഗ് പ്രവർത്തകനാണ്. ബന്ധുവിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി 10ന് ഒറവംപുറം അങ്ങാടിയിലായിരുന്നു സംഭവം. കേസിൽ ഒരു കുടുംബത്തിലെ 3 പേരടക്കം 4 പേർ അറസ്റ്റിലായി. 

കൊലപാതകത്തിനുപിന്നിൽ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2 മുതൽ 6 വരെ മഞ്ചേരി നിയോജക മണ്ഡലത്തിൽ ഹർത്താലും ആചരിച്ചു. 2 കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സിപിഎം പ്രതികരിച്ചു. 

ADVERTISEMENT

‌ഒറവംപുറം അങ്ങാടിയിൽ സ്റ്റേഷനറിക്കട നടത്തുന്നയാളാണ് സമീർ. കഴിഞ്ഞ രാത്രിയിലുണ്ടായ പ്രശ്നങ്ങൾക്കിടെ നെഞ്ചിൽ കുത്തേറ്റ സമീറിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരുക്കേറ്റ ബന്ധു ഹംസ (49)  ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. 

സംഭവത്തിൽ ഒറവംപുറം കിഴക്കുപറമ്പിൽ നിസാം (22), പിതാവ് മോയിൻ ബാപ്പു (47), ഇദ്ദേഹത്തിന്റെ സഹോദരൻ മജീദ് (ബാഷ–39), നിസാമിന്റെ സുഹൃത്ത് ഐലക്കര യാസർ (കുഞ്ഞാണി–21) എന്നിവരാണ് അറസ്റ്റിലായത്. 

ADVERTISEMENT

കീഴാറ്റൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തെത്തുടർന്ന് സിപിഎം – ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതു പിന്നീട് 2 കുടുംബങ്ങൾ തമ്മിലുള്ള തർക്കത്തിലേക്ക് വഴിമാറി കൊലപാതകത്തിനു കാരണമായെന്ന് പൊലീസ് പറയുന്നു.  സമീറിന്റെ മൃതദേഹം കബറടക്കി. ഭാര്യ ഷിഫ്‍ന (കുട്ടശ്ശേരി).

English Summary: Youth league member murdered