തിരുവനന്തപുരം∙കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മെത്രാഭിഷേകത്തിന്റെ മുപ്പത്തിയൊന്നാം വാർഷികമായിരുന്നു. പകൽ മേനം | Covid 19 | Coronavirus Latest News | Coronavirus News | Coronavirus Updates | Coronavirus Kerala | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച അദ്ദേഹത്തിന്റെ മെത്രാഭിഷേകത്തിന്റെ മുപ്പത്തിയൊന്നാം വാർഷികമായിരുന്നു. പകൽ മേനംകുളം അനുഗ്രഹഭവൻ ധ്യാനകേന്ദ്രത്തിൽ ചെലവഴിച്ച അദ്ദേഹത്തിനു രാത്രി പതിനൊന്നരയോടെ പനിയും ദേഹാസ്വാസ്ഥ്യവും ഉണ്ടായി. പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തി.

ADVERTISEMENT

മന്ത്രി കടകംപള്ളിക്ക് കോവിഡ്

തിരുവനന്തപുരം∙ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു മന്ത്രി കടകംപള്ളി സുരേന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.

മന്ത്രിമാരായ കെ.രാജുവിനും ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കും ഒപ്പം കടകംപള്ളിയും രണ്ടു ദിവസമായി കൊല്ലത്തു നടന്ന അദാലത്തിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ജൂലൈയിൽ കടകംപള്ളിയുടെ ഇളയ മകനു കോവിഡ് ബാധിച്ചിരുന്നു. അന്നു മന്ത്രിയെ പരിശോധിച്ചെങ്കിലും നെഗറ്റീവായിരുന്നു.

6356 പേർക്ക് കോവിഡ്

ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നില്ല. ഇന്നലെ വൈറസ് സ്ഥിരീകരിച്ചത് 6356 പേർക്ക്. ചികിത്സയിലുള്ളത് 69,113 പേർ; ക്വാറന്റീനിൽ കഴിയുന്നതു 2,18,318 പേർ.

ഇന്നലെ 59,635 സാംപിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.66%. സമ്പർക്കത്തിലൂടെ 5817 പേർക്ക് വൈറസ് ബാധിച്ചപ്പോൾ 413 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. യുകെയിൽ നിന്നു വന്ന ഒരാൾ ഉൾപ്പെടെ സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 85 പേരും 42 ആരോഗ്യപ്രവർത്തകരും കോവിഡ് പോസിറ്റീവായി. ഇന്നലെ 6380 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയപ്പോൾ 1472 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ റിപ്പോർട്ട് ചെയ്ത 20 മരണങ്ങൾ ഉൾപ്പെടെ ആകെ മരണം 3796 ആയി. 

കോവിഡ് ബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്: എറണാകുളം–871, കോഴിക്കോട്–741, കൊല്ലം–690, പത്തനംതിട്ട–597, കോട്ടയം–588, തിരുവനന്തപുരം–489, തൃശൂർ–479, ആലപ്പുഴ–395, മലപ്പുറം–383, കണ്ണൂർ–297, പാലക്കാട്–275, ഇടുക്കി–268, വയനാട്–190, കാസർകോട്–93.

കോവിഡ്: കേന്ദ്ര സംഘമെത്തി

ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇവിടത്തെ സ്ഥിതി പഠിക്കാൻ കേന്ദ്ര സംഘമെത്തി. ഡോ.രുചി ജെയിൻ, ഡോ. രവീന്ദ്രൻ എന്നിവരാണു സംഘത്തിലുള്ളത്.

തിരുവനന്തപുരത്തെത്തിയ ഇവർ കലക്ടർ നവജ്യോത് ഖോസയുമായി ജില്ലയിലെ സ്ഥിതി ചർച്ച ചെയ്തു. ഇന്നു മുതൽ മറ്റു ജില്ലകളിൽ സന്ദർശനം നടത്തും.

ധനവകുപ്പിൽ 10 പേർക്കു കൂടി കോവിഡ്

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിലെ ധനവകുപ്പിൽ നടത്തിയ പരിശോധനയിൽ 10 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ധനവകുപ്പിൽ മാത്രം 25 പേർ കോവിഡ് ബാധിതരായി. പ്രധാന സെക്‌ഷനുകൾ ഉൾപ്പെട്ട ഡവലപ്മെന്റ് ഹാൾ ശനിയാഴ്ച വരെ അടച്ചു.

ഇതിനിടെ, മാർച്ച് 10 നു സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹൗസിങ് സൊസൈറ്റിയിൽ തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. ഇതു വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമാകുമെന്ന ആശങ്കയിലാണു ജീവനക്കാർ. 

വ്യാപനം തടയുന്നതിനു നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഫിനാൻസ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കോൺഗ്രസ് കത്ത് നൽകി.