ബിഡിജെഎസ് പിളർന്നു: ഒരുഭാഗം യുഡിഎഫിലേക്ക്
തിരുവനന്തപുരം ∙ എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് പിളർന്നു. പാർട്ടി വിട്ടവർ ഭാരതീയ ജനസേന (ബിജെഎസ്) രൂപീകരിച്ചതായി കൊച്ചിയിൽ പ്രഖ്യാപിച്ചു. യുഡിഎഫുമായി സഹകരിക്കാനാണു തീരുമാനം. മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ്... BDJS, BJS, NK Neelakandan, V gopakumar, KK Binu, Thushar Vellappally

തിരുവനന്തപുരം ∙ എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസ് പിളർന്നു. പാർട്ടി വിട്ടവർ ഭാരതീയ ജനസേന (ബിജെഎസ്) രൂപീകരിച്ചതായി കൊച്ചിയിൽ പ്രഖ്യാപിച്ചു. യുഡിഎഫുമായി സഹകരിക്കാനാണു തീരുമാനം. മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ കൊച്ചിയിലെത്തി ഇവരെ സ്വാഗതം ചെയ്തു. എൻഡിഎ മുന്നണിയിൽനിന്ന് ഒരു കക്ഷി പിളർന്നു കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയിൽ ചേരുന്നത് അഭിമാനകരമാണെന്നു ഫെയ്സ്ബുക് കുറിപ്പിൽ സാദിഖലി തങ്ങൾ അഭിപ്രായപ്പെട്ടു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ കേരള സന്ദർശന വേളയിൽ തന്നെ എൻഡിഎയിലെ മുഖ്യ സഖ്യകക്ഷിയിലെ ഒരു വിഭാഗം ബന്ധം വേർപെടുത്തിയതു ബിജെപിക്കു തിരിച്ചടിയായി. എന്നാൽ ബിഡിജെഎസ് പിളർന്നെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും സ്ഥാനമോഹികളായ ചിലർ പാർട്ടി വിട്ടതു മാത്രമാണെന്നും സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
എൻ.കെ. നീലകണ്ഠൻ (പ്രസിഡന്റ്), വി.ഗോപകുമാർ, കെ.കെ. ബിനു (വർക്കിങ് പ്രസിഡന്റ്), കെ.എസ്.വിജയൻ (ജനറൽ സെക്രട്ടറി), ബൈജു എസ്.പിള്ള (ട്രഷറർ) എന്നിവർ ഭാരവാഹികളായി 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ബിജെഎസ് രൂപീകരിച്ചു. ഭൂരിഭാഗം ഭാരവാഹികളും 11 ജില്ലാ കമ്മിറ്റികളും തങ്ങൾക്കൊപ്പം ഉണ്ടെന്ന് അവർ അവകാശപ്പെട്ടു. ശബരിമല വിഷയത്തിൽ ഇടതു സർക്കാർ ഹിന്ദു വിശ്വാസികളെ വ്രണപ്പെടുത്തി. മതവികാരം മുതലെടുത്തു വിശ്വാസികളെ ബിജെപി കബളിപ്പിച്ചെന്നും നേതാക്കൾ ആരോപിച്ചു.
നീലകണ്ഠനും ഗോപകുമാറും കെ.കെ. ബിനുവും ബിഡിജെഎസിന്റെ 5 ജനറൽ സെക്രട്ടറിമാരിൽ പെടുന്നവരാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്കു വരുമെന്നു നേതാക്കൾ പറഞ്ഞു.
ബിഡിജെഎസ് സമീപ കാലത്തു നേരിടുന്ന രണ്ടാമത്തെ പിളർപ്പാണിത്. നേരത്തെ സുഭാഷ് വാസുവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം പുറത്തുപോയി. തദ്ദേശ തിരഞ്ഞെടുപ്പിൽ തീർത്തും നിരാശാജനകമായ പ്രകടനം കൂടി ആയതോടെ നേതൃത്വത്തിനെതിരായുള്ള കലാപത്തിനു ശക്തി കൂടി.
തളരില്ല: തുഷാർ
കൊല്ലം ∙ പുറത്തു പോയ ചിലർ വിചാരിച്ചാൽ പാർട്ടി പിളരില്ലെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ഇപ്പോൾ പാർട്ടി വിട്ടതായി പറയുന്ന ഗോപകുമാർ മാസങ്ങൾക്കു മുൻപേ കളമശേരി സീറ്റ് മോഹിച്ചു കോൺഗ്രസിനൊപ്പം പോയതാണ്. നീലകണ്ഠൻ പാർട്ടിയിൽ അടുത്ത കാലത്തായി സജീവമായിരുന്നില്ല.
English Summary: BDJS splits, New party BJS formed