വിശ്വാസ് മേത്തയുടെ നിയമനം: വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷ നേതാവ്
പാലക്കാട് ∙ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കാനുള്ള തീരുമാനത്തിൽ വിയോജിപ്പു രേഖപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച മിനിട്സ് ഇന്നലെ പാലക്കാട്ടു വച്ചാണു ലഭിച്ചത്. അതിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ വിയോജിപ്പു രേഖപ്പെടുത്തി നൽകി.നിയമനം

പാലക്കാട് ∙ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ മുഖ്യവിവരാവകാശ കമ്മിഷണറായി നിയമിക്കാനുള്ള തീരുമാനത്തിൽ വിയോജിപ്പു രേഖപ്പെടുത്തിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച മിനിട്സ് ഇന്നലെ പാലക്കാട്ടു വച്ചാണു ലഭിച്ചത്. അതിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ വിയോജിപ്പു രേഖപ്പെടുത്തി നൽകി.
നിയമനം സംബന്ധിച്ചു മുഖ്യമന്ത്രി വിളിച്ച യോഗം ഓൺലൈൻ വഴിയായിരുന്നു. വേണ്ടത്ര കേൾക്കാൻ സാധിച്ചില്ല. ഇതേത്തുടർന്നു നടപടികളിൽ വിയോജിപ്പ് അറിയിച്ചു കത്തു നൽകിയിരുന്നു. യോഗതീരുമാനത്തിൽ ഏകകണ്ഠം എന്നെഴുതിയിട്ടുണ്ട്. ഏകകണ്ഠമായിരുന്നില്ല തീരുമാനം. അതുകൊണ്ടാണു കത്തു നൽകിയത്. കമ്മിറ്റിയിലെ ഭൂരിപക്ഷ പ്രകാരം അവർക്കു തീരുമാനമെടുക്കാനാകുമെങ്കിലും തന്റെ വിയോജിപ്പ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു.
Content Highlights: Ramesh Chennithala dissents on info commissioner