സ്ഥാനാർഥി നിർണയം: കോൺഗ്രസിന്റെ ആദ്യ ചർച്ച നാളെ
സ്ഥാനാർഥി നിർണയം സംബന്ധിച്ച ഔദ്യോഗിക ചർച്ചകളിലേക്കു കോൺഗ്രസ് കടക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗം നാളെ രാത്രി 9 ന് കൊച്ചിയിൽ ചേരും. എഐസിസി പ്രഖ്യാപിച്ച 40 അംഗ തിരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗമാണു നാളത്തേത്...Kerala Elections, Kerala Election News, Malayalam Election News, Malayalam Election Updates

തിരുവനന്തപുരം ∙ സ്ഥാനാർഥി നിർണയം സംബന്ധിച്ച ഔദ്യോഗിക ചർച്ചകളിലേക്കു കോൺഗ്രസ് കടക്കുന്നു. സംസ്ഥാന തിരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗം നാളെ രാത്രി 9 ന് കൊച്ചിയിൽ ചേരും. എഐസിസി പ്രഖ്യാപിച്ച 40 അംഗ തിരഞ്ഞെടുപ്പു സമിതിയുടെ ആദ്യ യോഗമാണു നാളത്തേത്.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോട് അനുബന്ധിച്ചാണു സാധാരണ തിരഞ്ഞെടുപ്പ് സമിതി രൂപീകരിക്കുന്നത്. ഇത്തവണ അതു നേരത്തേയായി. സ്ഥാനാർഥി നിർണയം നേരത്തേ വേണമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സമിതി നാളെ കൂടുന്നത്.
ഗ്രൂപ്പ് താൽപര്യങ്ങളെല്ലാം മാറ്റിവച്ചു വിജയസാധ്യത ഏക മാനദണ്ഡമാക്കി സ്ഥാനാർഥികളെ നിശ്ചയിക്കണമെന്ന പൊതു ധാരണ കോൺഗ്രസിൽ രൂപപ്പെട്ടിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി കൂടി വിശകലനം ചെയ്താണ് ഈ തീരുമാനം. പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പരിഗണന നൽകണമെന്ന എഐസിസി നിർദേശവും അംഗീകരിക്കുമെന്നു കേരള നേതൃത്വം വ്യക്തമാക്കിക്കഴിഞ്ഞു.
യുഡിഎഫിനൊപ്പം ബിജെഎസ്
തൃശൂർ ∙ ബിജെപിക്കൊപ്പമുള്ള ബിഡിജെഎസ് പിളർന്നുണ്ടായ ബിജെഎസ് (ഭാരതീയ ജന സേന) യുഡിഎഫിനൊപ്പം േചർന്നു. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വം ഉപേക്ഷിച്ച ഇവർ ബിജെപി മാന്യമായ പരിഗണന നൽകുന്നില്ലെന്ന് പരാതിപ്പെട്ടു. ഐശ്വര്യ കേരളയാത്ര ചാവക്കാട്ടെത്തിയപ്പോൾ ബിജെഎസ് നേതാക്കൾ പൊതുയോഗത്തിൽ പങ്കെടുത്തു.
യുഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും ആദ്യമായാണു യുഡിഎഫ് വേദിയിൽ ബിജെഎസ് നേതാക്കളെത്തുന്നത്. എല്ലാ ജില്ലകളിലും ബിജെഎസ് നേതാക്കൾ ഇനി യോഗങ്ങളിൽ പങ്കെടുക്കും.
സംസ്ഥാന അധ്യക്ഷൻ എൻ.കെ. നീലകണ്ഠൻ, വർക്കിങ് പ്രസിഡന്റുമാരായ കെ.കെ. ബിനു, വി.ഗോപകുമാർ, ജനറൽ സെക്രട്ടറി കെ.എസ്. വിജയൻ, ട്രഷറർ ബൈജു എസ്. പിള്ള എന്നിവരാണു യുഡിഎഫ് പ്രവേശനത്തിൽ പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ.മുനീർ എന്നിവരുടെ നേതൃത്വത്തിൽ ബിജെഎസ് നേതാക്കളെ സ്വീകരിച്ചു.
Content Highlights: Kerala election: Congress candidate discussion