സിസ്റ്റർ സെഫി ഹർജി നൽകി
കൊച്ചി ∙ അഭയ കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ | Sr Sephy | Manorama News

കൊച്ചി ∙ അഭയ കേസിൽ വിചാരണക്കോടതി വിധിച്ച ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാം പ്രതി സിസ്റ്റർ സെഫി ഹൈക്കോടതിയിൽ ഹർജി നൽകി. വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ തീർപ്പാക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നാണു സിസ്റ്റർ സെഫി ആവശ്യപ്പെട്ടത്.
തിരുവനന്തപുരം സിബിഐ കോടതി 2020 ഡിസംബർ 23 നാണു സിസ്റ്റർ സെഫിക്കു ജീവപര്യന്തം തടവും 5.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. അന്നുമുതൽ ജയിലിലാണ്. വിചാരണക്കോടതി വിധിക്കെതിരെ സിസ്റ്റർ സെഫിയും ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂരും നൽകിയ അപ്പീലുകൾ ഫയലിൽ സ്വീകരിച്ച ഡിവിഷൻ ബെഞ്ച് സിബിഐയ്ക്കു നോട്ടിസ് നൽകാൻ നിർദേശിച്ചു മാറ്റിയിരുന്നു.
English Summary: Sister Sephy gives petition in Sister Abhaya case