പിണറായിയോട് ഏറ്റുമുട്ടാനില്ല; കൊല്ലം വേണം: ഫോർവേഡ് ബ്ലോക്ക്
ആലപ്പുഴ ∙ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ഫോർവേഡ് ബ്ലോക്ക് പ്രഖ്യാപിച്ചു. ധർമടം സീറ്റിൽ മത്സരിക്കണമെന്ന് യുഡിഎഫ് ഫോർവേഡ് ബ്ലോക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ താൽപര്യക്കുറവ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ടെന്നും ദേശീയ സെക്രട്ടറി

ആലപ്പുഴ ∙ ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്നു ഫോർവേഡ് ബ്ലോക്ക് പ്രഖ്യാപിച്ചു. ധർമടം സീറ്റിൽ മത്സരിക്കണമെന്ന് യുഡിഎഫ് ഫോർവേഡ് ബ്ലോക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ താൽപര്യക്കുറവ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടുണ്ടെന്നും ദേശീയ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു. കൊല്ലം മണ്ഡലമാണ് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടത്.
‘ദേശീയതലത്തിൽ ബിജെപിക്കെതിരായ രാഷ്ട്രീയ കൂട്ടായ്മയുടെ ഭാഗമാണ് ഫോർവേഡ് ബ്ലോക്ക്. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ആ കൂട്ടായ്മയുടെ ഭാഗമായി നിൽക്കുന്ന സാഹചര്യത്തിൽ ധർമടത്ത് ഫോർവേഡ് ബ്ലോക്ക് മത്സരിക്കുന്നത് ബിജെപി വിരുദ്ധ കൂട്ടായ്മയെ ദുർബലപ്പെടുത്തും’– ദേവരാജൻ ‘മനോരമ’യോടു പറഞ്ഞു.
കൊല്ലം മണ്ഡലം ഫോർവേഡ് ബ്ലോക്കിന് അനുവദിച്ചാൽ ദേവരാജൻ സ്ഥാനാർഥിയാകും. കൊല്ലം അനുവദിക്കില്ലെങ്കിൽ കൊല്ലം ജില്ലയിലെ ഏതെങ്കിലും മണ്ഡലം ആവശ്യപ്പെടും. മറ്റേതെങ്കിലും മണ്ഡലമാണ് അനുവദിക്കുന്നതെങ്കിൽ പാർട്ടിയിൽ ചർച്ച ചെയ്ത് സ്ഥാനാർഥിയെ തീരുമാനിക്കും. ധർമടത്തു മത്സരിക്കില്ലെന്ന കാര്യത്തിൽ മാറ്റമില്ലെന്നും ദേവരാജൻ പറഞ്ഞു.
English Summary: Forward Bloc party demands Kollam seat