കൊച്ചി ∙ പെട്രോൾ, ഡീസൽ വിലവർധന മൂലം നട്ടം തിരിയുന്ന സാധാരണക്കാർക്ക് ഇരട്ടി ആഘാതമായി പാചകവാതക വിലയിലും തുടർച്ചയായ വർധന. 3 ദിവസത്തെ ഇടവേളയ് ക്കു ശേഷം ഇന്നലെയും 25 രൂപ കൂട്ടിയതോടെ വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ട | Lpg | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ പെട്രോൾ, ഡീസൽ വിലവർധന മൂലം നട്ടം തിരിയുന്ന സാധാരണക്കാർക്ക് ഇരട്ടി ആഘാതമായി പാചകവാതക വിലയിലും തുടർച്ചയായ വർധന. 3 ദിവസത്തെ ഇടവേളയ്

ക്കു ശേഷം ഇന്നലെയും 25 രൂപ കൂട്ടിയതോടെ വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ കൊച്ചിയിലെ വില 826 രൂപയായി. തിരുവനന്തപുരത്ത് 828.50 രൂപയാണു പുതുക്കിയ വില. 3 തവണകളായി കഴിഞ്ഞ മാസം 100 രൂപയാണു കൂട്ടിയത്. കഴിഞ്ഞ 3 മാസത്തിനിടെ മൊത്തം 225 രൂപ കൂട്ടി. ഒരു വർഷത്തോളമായി മുടങ്ങിയ പാചകവാതക സബ്സിഡി ഇനിയും പുനരാരംഭിച്ചിട്ടുമില്ല.

ADVERTISEMENT

വാണിജ്യ സിലിണ്ടറിന് 96 രൂപ കൂട്ടി

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിനു 96 രൂപ കൂട്ടി. കഴിഞ്ഞമാസം ആദ്യം 191 രൂപ കൂട്ടിയിരുന്നു. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ വില 1604.50 രൂപയായി.

ADVERTISEMENT

5 കിലോഗ്രാമിന്റെ ചെറിയ സിലിണ്ടറിന്റെ വില 27 രൂപ കൂട്ടി. പുതിയ വില 449.5 രൂപ. ഓട്ടോഗ്യാസ്, വിമാന ഇന്ധനം എന്നിവയുടെ വിലയും കൂട്ടി. രാജ്യാന്തര തലത്തിൽ അസംസ്കൃത എണ്ണവില ഉയരുന്നതാണു വിലവർധനയ്ക്കു കാരണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം.

അതേസമയം വിലവർധന മൂലം പാചകവാതക സിലിണ്ടറിന്റെ ഡിമാൻഡിൽ കുറവു വന്നിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ സാധാരണക്കാർ വിലവർധന താങ്ങാനാകാതെ വിറകിലേക്കും മറ്റും തിരിച്ചുപോകുന്നതാണു കാരണം.

ADVERTISEMENT

ഹോട്ടൽ മേഖലയും പ്രതിസന്ധിയിൽ

എൽപിജി വിലക്കയറ്റം ഹോട്ടൽ വ്യവസായത്തിനും കനത്ത തിരിച്ചടിയാണ്. ബേക്കറികൾ, ചെറുകിട പലഹാര യൂണിറ്റുകൾ, മില്ലുകൾ എന്നിവയും പ്രതിസന്ധിയിലാകുന്നു. എൽപിജി ഓട്ടോറിക്ഷകളുടെ ഡ്രൈവർമാരും ദുരിതത്തിലാണ്. വൻകിട വ്യവസായ യൂണിറ്റുകളെയും വിലവർധന ബാധിക്കുന്നുണ്ട്.

പെട്രോളിന്  4.87 രൂപ കൂടി;  ഡീസലിന് 5.24 രൂപ

കൊച്ചി ∙ ദിവസേന ചെറിയ തോതിലുള്ള വർധനയിലൂടെ കഴിഞ്ഞ ഒരുമാസത്തിനിടെ പെട്രോളിനു കൂടിയത് 4.87 രൂപ; ഡീസലിന് 5.24 രൂപ. കേരളത്തിൽ മൂന്നു പ്രധാന നഗരങ്ങളിലെ വില ഇപ്പോഴിങ്ങനെ (പെട്രോൾ, ഡീസൽ എന്ന ക്രമത്തിൽ): 

തിരുവനന്തപുരം: 93.03 രൂപ, 87.52 രൂപ കൊച്ചി: 91.44 രൂപ, 85.90 രൂപ,കോഴിക്കോട്: 91.62 രൂപ, 86.21 രൂപ