പാലക്കാട് ∙ ഉദ്യോഗാർഥികളെ പുച്ഛിച്ച് അവർ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞവർക്ക് ഇപ്പോൾ ചർച്ച നടത്തേണ്ടി വന്നെന്നും ജനാധിപത്യ സമരങ്ങളോടു കാണിക്കേണ്ട മര്യാദ സർക്കാർ കാണിച്ചില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ് റാങ്കുകാരുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ ഉദ്യോഗാർഥികളെ പുച്ഛിച്ച് അവർ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞവർക്ക് ഇപ്പോൾ ചർച്ച നടത്തേണ്ടി വന്നെന്നും ജനാധിപത്യ സമരങ്ങളോടു കാണിക്കേണ്ട മര്യാദ സർക്കാർ കാണിച്ചില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എംഎൽഎ. സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന എൽജിഎസ് റാങ്കുകാരുമായി സർക്കാർ ചർച്ച നടത്തിയതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സമരം തുടങ്ങിയവർ തന്നെ അവസാനിപ്പിക്കണമെന്നു പറഞ്ഞിട്ട് മന്ത്രി എ.കെ. ‍ബാലൻ ചർച്ച നടത്തേണ്ടി വന്നു. 15 മിനിറ്റ് കൊണ്ടു തീർക്കാവുന്ന സമരം ഒരു മാസം വലിച്ചു നീട്ടിയതു സർക്കാരാണ്. പെരുമാറ്റച്ചട്ടം വരുന്നതിനു മുൻപ് എന്തുകൊണ്ടു ചർച്ചയ്ക്കു തയാറായില്ല എന്നു വ്യക്തമാക്കണം. സർക്കാരിനുവേണ്ടി സമരക്കാരെ അപമാനിക്കാൻ മുന്നിട്ടുനിന്ന ഡിവൈഎഫ്ഐ യുവാക്കളോടു മാപ്പ് പറയണമെന്നും ഷാഫി ആവശ്യപ്പെട്ടു.

ADVERTISEMENT

പട്ടികയിലും കാണണം: ശബരീനാഥൻ

തിരുവനന്തപുരം∙ പിണറായി സർക്കാരിനെതിരെ പ്രതികരിക്കാൻ തയാറായിരിക്കുന്ന വോട്ടർമാർ സ്ഥാനാർഥിയെ കണ്ടു യുഡിഎഫിനു വോട്ടു ചെയ്യാത്ത സ്ഥിതി ഉണ്ടാകരുതെന്ന് കെ.എസ്.ശബരീനാഥൻ എംഎൽഎ. വളരെ പ്രസാദാത്മകമായ മാറ്റം ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ വളരെ തുറന്നു കാട്ടപ്പെട്ട അവസ്ഥയിലാണ്. ജനരോഷമുണ്ട്. അതു വോട്ടിലേക്കു പരിവർത്തനം ചെയ്യാൻ കഴിയുന്ന മുഖങ്ങൾ പട്ടികയിൽ ഉണ്ടാകണം. കോൺഗ്രസിന്റെ പോരാട്ടങ്ങൾ ആ പട്ടികയിലും പ്രതിഫലിക്കണം–മനോരമ ഓൺലൈനിന്റെ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ശബരീനാഥൻ ആവശ്യപ്പെട്ടു.

ADVERTISEMENT

English Summary: Shafi Parambil against Kerala government