കോവിഡ് സാഹചര്യം പരിഗണിച്ചു നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോളിങ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചെങ്കിലും തിരക്കു കുറയില്ലെന്ന് ആശങ്ക. ബൂത്തുകൾ കാൽ ലക്ഷത്തിൽ നിന്നു 40,771 ആയി ആണു വർധിപ്പിച്ചത്. അധിക ബൂത്തുകളിൽ വോട്ടർമാർ കുറവും പഴയ ബൂത്തുകളിൽ കൂടുതലും എന്ന..Kerala Elections, Kerala Election News, Malayalam Election News, Malayalam Election Updates,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കോവിഡ് സാഹചര്യം പരിഗണിച്ചു നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പോളിങ് ബൂത്തുകളുടെ എണ്ണം വർധിപ്പിച്ചെങ്കിലും തിരക്കു കുറയില്ലെന്ന് ആശങ്ക. ബൂത്തുകൾ കാൽ ലക്ഷത്തിൽ നിന്നു 40,771 ആയി ആണു വർധിപ്പിച്ചത്. അധിക ബൂത്തുകളിൽ വോട്ടർമാർ കുറവും പഴയ ബൂത്തുകളിൽ കൂടുതലും എന്ന നിലയിലാണ് ക്രമീകരണം.

ഓരോ ബൂത്തിലും 1000 വോട്ടർമാരിൽ കൂടാതിരിക്കാനാണ് പുതിയ ബൂത്തുകൾ അനുവദിച്ചത്. നേരത്തേ, ഓരോ ബൂത്തിലും 1500 വോട്ടർമാരെയാണു പരമാവധി ഉൾപ്പെടുത്തിയിരുന്നത്. അനുബന്ധ ബൂത്തുകൾ അനുവദിച്ചപ്പോൾ 1000 വോട്ടർമാരെ പ്രധാന ബൂത്തുകളിൽ നിലനിർത്തി ബാക്കിയുള്ളവരെ അനുബന്ധ ബൂത്തുകളിൽ ഉൾപ്പെടുത്തുകയാണു ചെയ്തത്. ഇതോടെ പ്രധാന ബൂത്തിൽ 1000 പേരും മറ്റു ബൂത്തുകളിൽ 150 മുതൽ 500 വരെ വോട്ടർമാരും ആയി.

ADVERTISEMENT

പ്രധാന ബൂത്തിൽ തിരക്കു കൂടാനും അനുബന്ധ ബൂത്തുകളിൽ കുറയാനും ഇതു കാരണമാകുമെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു ചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അഭിപ്രായം ഉയർന്നു. തിരുവനന്തപുരം ജില്ലയിലെ യോഗത്തിൽ കോ‍ൺഗ്രസ് പ്രതിനിധി ഇതു സംബന്ധിച്ചു പരാതി നൽകി.

Content Highlights: Kerala Assembly election: Extra polling booths