സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നിൽ ഭീഷണി, ഒറ്റപ്പെടൽ, അരക്ഷിതാവസ്ഥ
ജൂലൈ മുതൽ എൻഐഎ അടക്കമുള്ള ഏജൻസികൾ പലതവണ ചോദ്യം ചെയ്തിട്ടും പറയാതിരുന്ന ഉന്നത ബന്ധങ്ങൾ, കഴിഞ്ഞ ഡിസംബറിൽ സ്വപ്ന വെളിപ്പെടുത്തിയതിന്റെ പിന്നിൽ എന്താണ് ? കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ, സ്വപ്ന നൽകിയ മറുപടി ഇങ്ങനെ:‘കോടതിയിൽ ഒരു ദിവസം എം. ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ, അദ്ദേഹം മുഖം

കൊച്ചി ∙ ജൂലൈ മുതൽ എൻഐഎ അടക്കമുള്ള ഏജൻസികൾ പലതവണ ചോദ്യം ചെയ്തിട്ടും പറയാതിരുന്ന ഉന്നത ബന്ധങ്ങൾ, കഴിഞ്ഞ ഡിസംബറിൽ സ്വപ്ന വെളിപ്പെടുത്തിയതിന്റെ പിന്നിൽ എന്താണ് ? കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ, സ്വപ്ന നൽകിയ മറുപടി ഇങ്ങനെ:
‘കോടതിയിൽ ഒരു ദിവസം എം. ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ, അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു. ഇതോടെ, ഒറ്റപ്പെട്ടതു പോലെ തോന്നി. മാത്രമല്ല, ശിവശങ്കർ ജയിലലടയ്ക്കപ്പെട്ടതോടെ കാര്യങ്ങൾ പിടിവിട്ടു പോകുന്നുവെന്നു മനസ്സിലായി.’
സ്വർണക്കടത്തു കേസിൽ അന്വേഷണം ശിവശങ്കറിലേക്കോ മുകളിലേക്കോ എത്തുന്ന തരത്തിൽ മൊഴി നൽകരുതെന്ന കർശന നിർദേശമാണു സ്വപ്നയ്ക്കു തുടക്കത്തിൽ ലഭിച്ചതെന്നു വ്യക്തമായിരുന്നു. ജയിലിൽ സന്ദർശിച്ച ചിലർ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയിൽ കഴമ്പുണ്ടെന്നും ഈ അരക്ഷിതാവസ്ഥ ഉന്നത ബന്ധങ്ങളെപ്പറ്റി രഹസ്യമൊഴി നൽകുന്നതിലേക്കു നയിച്ചിരിക്കാമെന്നും കസ്റ്റംസ് കരുതുന്നു.
തെളിവുകൾ നൽകേണ്ടത് സ്വപ്ന
വെളിപ്പെടുത്തിയ ഭൂരിഭാഗം വസ്തുതകളും സ്വപ്നയുടെ മാത്രം അറിവിലുള്ളവയാണെന്നും തെളിവു നൽകാനാകുന്നതു സ്വപ്നയ്ക്കു മാത്രമാണെന്നും പത്രികയിൽ കസ്റ്റംസ് അറിയിച്ചു. മജിസ്ട്രേട്ടിനു നൽകിയ മൊഴിയും കസ്റ്റംസ് നിയമപ്രകാരം രേഖപ്പെടുത്തിയ മൊഴിയും അന്തിമ വാദം കേൾക്കുമ്പോഴും കോടതി നിർദേശിക്കുമ്പോഴും രഹസ്യരേഖയായി ഹാജരാക്കാൻ തയാറാണെന്നും അറിയിച്ചു.
Content Highlights: Dollar smuggling case Kerala: Swapna Suresh