തിരൂർ മലയാള സർവകലാശാലയിൽ ഉദ്യോഗാർഥിയുടെ ആത്മഹത്യാശ്രമം
മലയാള സർവകലാശാലയിലെ അധ്യാപക നിയമനം അട്ടിമറിക്കുന്നതായി ആരോപിച്ച് ഗവേഷണ പ്രബന്ധവും രേഖകളും കത്തിച്ച ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഉദ്യോഗാർഥിയുടെ ആത്മഹത്യാ ശ്രമം. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. കോട്ടയം.... University suicide, Tirur University news

തിരൂർ ∙ മലയാള സർവകലാശാലയിലെ അധ്യാപക നിയമനം അട്ടിമറിക്കുന്നതായി ആരോപിച്ച് ഗവേഷണ പ്രബന്ധവും രേഖകളും കത്തിച്ച ശേഷം ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ഉദ്യോഗാർഥിയുടെ ആത്മഹത്യാ ശ്രമം. സെക്യൂരിറ്റി ജീവനക്കാർ ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. കോട്ടയം മറ്റക്കര കുഴിക്കാട് ഡോ. കെ.എം.അജിയാണ് സർവകലാശാലയ്ക്കുള്ളിൽ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇന്നലെ മലയാള സാഹിത്യ വിഭാഗം അസി. പ്രഫസർ തസ്തികയിലേക്ക് അഭിമുഖം നടന്നിരുന്നു. ഇതിന്റെ ഷോർട്‍ലിസ്റ്റ് പ്രസിദ്ധീകരിച്ചതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യോഗ്യതയുണ്ടായിട്ടും ഇതിൽ ഉൾപ്പെടുത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാശ്രമം. ഇന്നലെ ഉച്ചയോടെ സർവകലാശാലയ്ക്കുള്ളിലേക്ക് ഓടിക്കയറിയ ഡോ.അജി കയ്യിലുണ്ടായിരുന്ന തന്റെ പ്രബന്ധവും എട്ടോളം പ്രസിദ്ധീകരണങ്ങളും കത്തിച്ചു. തുടർന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതോടെ സെക്യൂരിറ്റി ജീവനക്കാരും മറ്റുള്ളവരും ചേർന്ന് ബലമായി പുറത്തേക്കു കൊണ്ടുപോയി.
കഴിവുള്ള ഉദ്യോഗാർഥികളെ ഷോർട്‍ലിസ്റ്റിൽ ഉൾപ്പെടുത്താതെ യൂണിവേഴ്സിറ്റി നിയമനം അട്ടിമറിച്ചതായി ഡോ. അജി ആരോപിച്ചു. എറണാകുളം മഹാരാജാസ്, തിരൂർ തുഞ്ചൻ കോളജ്, കൊടുങ്ങല്ലൂർ ഗവ. കോളജ്, ചാലക്കുടി ഗവ. കോളജ് തുടങ്ങി 8 കോളജുകളിൽ മലയാള സാഹിത്യം പഠിപ്പിച്ചിട്ടുണ്ട്. മുൻപ് കാലിക്കറ്റ് സർവകലാശാലയിൽ ഇതേ തസ്തികയിലേക്ക് നടത്തിയ അഭിമുഖത്തിൽ എട്ടാം റാങ്കും ലഭിച്ചിട്ടുണ്ട്. യോഗ്യത കുറഞ്ഞവരെയാണു ഷോർട്‍ലിസ്റ്റിൽ ഉൾപ്പെടുത്തിയതെന്ന് ഡോ.അജി ആരോപിച്ചു.
പ്രതിഷേധമുയർത്തിയ ഉദ്യോഗാർഥി അവസാന തീയതിയും കഴിഞ്ഞ് അപേക്ഷ നൽകിയ ആളാണെന്ന് വിസി ഡോ. അനിൽ വള്ളത്തോൾ പറഞ്ഞു.
Content Highlights: Suicide attempt in Tirur University