അട്ടിമറിപ്പേടി: തപാൽ വോട്ടർമാർ 10 ലക്ഷം കവിയും; ക്രമക്കേടു ഭയന്ന് പാർട്ടികൾ
തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കായുള്ള തപാൽ വോട്ടിന്റെ മറവിൽ വ്യാപകമായി നടന്ന കള്ളവോട്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്ന ആശങ്കയിൽ രാഷ്ട്രീയപാ | Kerala Assembly Election | Malayalam News | Manorama Online

തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കോവിഡ് രോഗികൾക്കായുള്ള തപാൽ വോട്ടിന്റെ മറവിൽ വ്യാപകമായി നടന്ന കള്ളവോട്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമോ എന്ന ആശങ്കയിൽ രാഷ്ട്രീയപാർട്ടികൾ. യുഡിഎഫും ബിജെപിയും ഇതുസംബന്ധിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകിയിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ സ്പെഷൽ വോട്ട് എന്ന പേരിൽ കോവിഡ് രോഗികൾക്കും ക്വാറന്റീനിൽ കഴിയുന്നവർക്കുമായിരുന്നു തപാൽ വോട്ട്. നിയമസഭാ തിരഞ്ഞെടുപ്പിലിത് 80നു മുകളിൽ പ്രായമുള്ളവർക്കും ഭിന്നശേഷിക്കാർക്കും കോവിഡ് ബാധിതർക്കും പ്രാഥമിക സമ്പർക്കപ്പട്ടികയിൽപെട്ടവർക്കുമാണ് അനുവദിച്ചിട്ടുള്ളത്. 80 കഴിഞ്ഞ 6.21 ലക്ഷം പേരും ഭിന്നശേഷിക്കാരായ 1.33 ലക്ഷവുമാണ് വോട്ടർപട്ടികയിലുള്ളത്.
ഇതിനു പുറമേ പട്ടികയിലെ കൂടുതൽ ഭിന്നശേഷിക്കാരെ കണ്ടെത്തി തരംതിരിക്കൽ തുടരുകയാണ്. ഇൗ ക്യാംപെയ്ൻ പൂർത്തിയാകുമ്പോൾ ആകെ ഭിന്നശേഷിക്കാർ 3.80 ലക്ഷമായെങ്കിലും ഉയരുമെന്നാണു തിരഞ്ഞെടുപ്പു കമ്മിഷന്റെ കണക്കുകൂട്ടൽ. ഇതോടെ തപാൽ വോട്ടിന് അർഹരാകുന്ന ആകെ വോട്ടർമാർ 10.01 ലക്ഷമാകും. ഇതിനു പുറമേയാണ് കോവിഡ് ബാധിതരും സമ്പർക്കപ്പട്ടികയിലുള്ളവരും.
ഇത്രയേറെപ്പേർ തപാൽ വോട്ടിന് അർഹരാകുമ്പോൾ ചെറിയ രീതിയിലെ അട്ടിമറി പോലും തിരഞ്ഞെടുപ്പുഫലത്തെ നിർണായകമായി സ്വാധീനിക്കാം. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ നേരിയ വോട്ടുവ്യത്യാസത്തിനു തോൽവി സംഭവിക്കാം. ഇവിടെ തപാൽ വോട്ടുകൾ നിർണായകമാകുമെന്നാണു രാഷ്ട്രീയപാർട്ടികളുടെ വിലയിരുത്തൽ.
അട്ടിമറി സാധ്യത കണക്കിലെടുത്ത് എല്ലാ ബൂത്തുകളിലും തപാൽ വോട്ടിങ് നിരീക്ഷിക്കാൻ രാഷ്ട്രീയപാർട്ടികൾ പ്രത്യേക സമിതികളെ നിയോഗിച്ചിട്ടുണ്ട്. തപാൽ വോട്ടിനുള്ള ഫോം 12ഡി ബൂത്ത് ലെവൽ ഓഫിസർമാർ വീട്ടിലെത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇവ സമർപ്പിക്കേണ്ട അവസാന തീയതി 17 ആണ്.
ഫോം നിരസിച്ചാൽ നേരിട്ടു ബൂത്തിലെത്തി വോട്ടു ചെയ്യാം. കോവിഡ് രോഗികൾക്കും സമ്പർക്കക്കാർക്കും വൈകിട്ട് 6 മുതൽ 7 വരെ മാത്രമേ ബൂത്തിലെത്താനാകൂ.
ആശങ്ക വേണ്ട; പഴുതെല്ലാമടയ്ക്കും: ടിക്കാറാം മീണ
തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ടിന്റെ പേരിൽ കള്ളവോട്ട് നടന്നെങ്കിൽ അതു കാരണമാക്കി നിയമസഭാ തിരഞ്ഞെടുപ്പിന്റെ തപാൽ വോട്ടിനെ സംശയിക്കേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടിക്രമമല്ല നിയമസഭാ തിരഞ്ഞെടുപ്പിന്റേത്. കള്ളവോട്ടിനുള്ള നേരിയ സാധ്യത പോലും തപാൽ വോട്ടിനില്ല. സംശയമുള്ളവർ തപാൽ വോട്ട് നിരസിച്ച് നേരിട്ടു ബൂത്തിലെത്തിയാൽ മതി.