കാസർകോട് ∙ മന്ത്രി ഇ.ചന്ദ്രശേഖരനെ മൂന്നാം തവണയും കാഞ്ഞങ്ങാട്ട് സ്ഥാനാർഥിയാക്കിയതിൽ മണ്ഡലത്തിലെ നേതാക്കളിലും പ്രവർത്തകരിലും അമർഷം. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണൻ എൽഡിഎഫ് നിയോജക മണ്ഡലം | Kerala Assembly Elections 2021 | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാസർകോട് ∙ മന്ത്രി ഇ.ചന്ദ്രശേഖരനെ മൂന്നാം തവണയും കാഞ്ഞങ്ങാട്ട് സ്ഥാനാർഥിയാക്കിയതിൽ മണ്ഡലത്തിലെ നേതാക്കളിലും പ്രവർത്തകരിലും അമർഷം. സിപിഐ സംസ്ഥാന കൗൺസിൽ അംഗം ബങ്കളം കുഞ്ഞിക്കൃഷ്ണൻ എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ സ്ഥാനം രാജിവച്ചു. മടിക്കൈ, അമ്പലത്തുകര ലോക്കൽ കമ്മിറ്റികളിൽ പെട്ട 10 ബ്രാഞ്ച് സെക്രട്ടറിമാർ രാജിസന്നദ്ധത അറിയിച്ചു.

ഇ.ചന്ദ്രശേഖരനെ സ്ഥാനാർഥിയാക്കരുതെന്നു വിവിധ യോഗങ്ങളിൽ പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. മണ്ഡലം കമ്മിറ്റി യോഗങ്ങളിൽ ബങ്കളം കുഞ്ഞിക്കൃഷ്ണൻ സ്ഥാനാർഥിയാവണമെന്നായിരുന്നു ഭൂരിപക്ഷ നിർദേശം. എന്നാൽ, സിപിഐ ജില്ലാ കമ്മിറ്റി ചന്ദ്രശേഖരന്റെ പേരു തന്നെയാണു ശുപാർശ ചെയ്തത്. സംസ്ഥാന കമ്മിറ്റി ഇത് അംഗീകരിച്ചു.

ADVERTISEMENT

ഇന്നലെ വൈകിട്ടു മണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷനു തൊട്ടുമുൻപാണു കുഞ്ഞിക്കൃഷ്ണൻ സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലിനു രാജിക്കത്തു നൽകിയത്. ഇദ്ദേഹം കൺവൻഷനിൽ പങ്കെടുത്തു. രാജി സന്നദ്ധത അറിയിച്ച 10 ബ്രാഞ്ച് സെക്രട്ടറിമാരും 2 ലോക്കൽ സെക്രട്ടറിമാരും കൺവൻഷന് എത്തിയില്ല.

തഴഞ്ഞതിൽ വിഷമമുണ്ടെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണത്തിൽനിന്നു വിട്ടുനിൽക്കില്ലെന്നും കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. എന്നാൽ, പാർട്ടിയിൽ പ്രശ്നങ്ങൾ ഇല്ലെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. പ്രശ്നം ചർച്ച ചെയ്യുന്നതിനായി ഇന്നു കാഞ്ഞങ്ങാട് മണ്ഡലം യോഗം ചേരും. ഇന്നലെ അടിയന്തര ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേർന്നു.

ADVERTISEMENT

English Summary: Protest in cpi over candidate

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT