നേമത്ത് വീണ്ടുവിചാരം; മുരളീധരനെ ഡൽഹിയിലേക്ക് വിളിച്ചു
ന്യൂഡൽഹി/ തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽ നിന്നു മാറ്റി ബിജെപിക്കെതിരെ നേമത്ത് പോരിനിറക്കാനുള്ള നീക്കത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പുനരാലോചന.നേമം വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ച് പുതുപ്പള്ളിയിലെത്തിയ ഉമ്മൻ ചാണ്ടി, അവിടെ കണ്ട

ന്യൂഡൽഹി/ തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽ നിന്നു മാറ്റി ബിജെപിക്കെതിരെ നേമത്ത് പോരിനിറക്കാനുള്ള നീക്കത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വത്തിൽ പുനരാലോചന.
നേമം വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണെന്ന് ഹൈക്കമാൻഡിനെ അറിയിച്ച് പുതുപ്പള്ളിയിലെത്തിയ ഉമ്മൻ ചാണ്ടി, അവിടെ കണ്ട വൈകാരികപ്രതികരണത്തിനു പിന്നാലെ മനംമാറ്റത്തിന് ഒരുങ്ങുന്നുവെന്ന സൂചന പാർട്ടി നേതൃത്വത്തിനു നൽകി.
ബിജെപിയുടെ ഏക സീറ്റിൽ ഉമ്മൻ ചാണ്ടിയെ രംഗത്തിറക്കാനുള്ള അണിയറ നീക്കങ്ങളുമായി മുന്നോട്ടു നീങ്ങിയ കോൺഗ്രസിലെ സ്ഥാനാർഥി നിർണയ ചർച്ച ഇതോടെ നേമത്ത് വഴിമുട്ടി. അന്തിമ തീരുമാനം ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്ന ഉമ്മൻ ചാണ്ടിയെ നേമത്ത് നിർത്താനുള്ള ശ്രമം നേതൃത്വം പൂർണമായി ഉപേക്ഷിച്ചിട്ടില്ല. അദ്ദേഹം തയാറല്ലെങ്കിൽ നേമത്ത് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമങ്ങളും സമാന്തരമായി നടത്തുന്നു. കെ. മുരളീധരൻ എംപിയെ മത്സരിപ്പിക്കാനുള്ള സാധ്യത പാർട്ടി തേടുന്നുണ്ട്. തനിക്കു മടിയില്ലെന്നു മുരളീധരൻ ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. മുരളിയോട് ഇന്ന് ഡൽഹിയിലെത്താൻ നേതൃത്വം നിർദേശിച്ചു.
സ്ഥാനാർഥിത്വത്തിന്റെ കാര്യം ഉമ്മൻ ചാണ്ടിക്കു സ്വയം തീരുമാനിക്കാമെന്ന നിലപാടിലാണു ഹൈക്കമാൻഡ്. ‘പുതുപ്പള്ളിയിലെ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുന്നു. 2 മണ്ഡലങ്ങളിൽ മത്സരിക്കില്ല.’ – ഉമ്മൻ ചാണ്ടി പറഞ്ഞു. നേമത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുന്നതിനോടു ഗ്രൂപ്പിലും കോൺഗ്രസിലും വിയോജിപ്പുകൾ ഉയർന്നിട്ടുണ്ട്. ഡൽഹിയിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എഐസിസി ജനറൽ സെക്രട്ടറിമാരായ കെ.സി.വേണുഗോപാൽ, താരിഖ് അൻവർ, സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ എച്ച്.കെ.പാട്ടീൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
English Summary: Discussions in Congress to find out candidate for Nemom seat