മത്സരിക്കണമെന്ന് ഡൽഹിയിൽനിന്ന് അറിയിപ്പ്; നിരസിച്ച് സോണിയ: എന്റേത് ഈ ചെറുസഭ!
തൃശൂർ ∙ നിയമസഭാ സീറ്റിനുവേണ്ടിയുള്ള പ്രതിഷേധങ്ങൾ അരങ്ങുതകർക്കുമ്പോൾ സീറ്റ് വേണ്ടെന്നു പറഞ്ഞൊരു കോൺഗ്രസ് നേതാവ്. ഒരൊറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ നഗരസഭയുടെ ഭരണം തുലാസിൽ നിൽക്കുന്നതു കൊണ്ടാണ് ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷയായ

തൃശൂർ ∙ നിയമസഭാ സീറ്റിനുവേണ്ടിയുള്ള പ്രതിഷേധങ്ങൾ അരങ്ങുതകർക്കുമ്പോൾ സീറ്റ് വേണ്ടെന്നു പറഞ്ഞൊരു കോൺഗ്രസ് നേതാവ്. ഒരൊറ്റ വോട്ടിന്റെ ഭൂരിപക്ഷത്തിൽ നഗരസഭയുടെ ഭരണം തുലാസിൽ നിൽക്കുന്നതു കൊണ്ടാണ് ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷയായ സോണിയ ഗിരി നിയമസഭാ സീറ്റ് വേണ്ടെന്നു പറഞ്ഞത്.
കൊടുങ്ങല്ലൂരിലെ കോൺഗ്രസ് സ്ഥാനാർഥിയായി തീരുമാനിച്ച വിവരം ഇന്നലെ ഉച്ചയോടെയാണു ഡൽഹിയിൽനിന്നു സോണിയയെ അറിയിച്ചത്. എന്നാൽ മത്സരിക്കാനില്ലെന്ന് അവർ മറുപടി നൽകി.
നഗരസഭയിൽ സിപിഐ വിജയിച്ചിരുന്ന വാർഡ് സോണിയ പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫിനു ഭരണം നഷ്ടപ്പെടാൻ കാരണക്കാരിയാകരുത് എന്നാണു സോണിയയുടെ നിലപാട്.
അർജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന സിനിമയിലെ പ്രധാന കഥാപാത്രം കൂടിയാണു നടിയും ന്യൂസ് റീഡറുമായ സോണിയ. എഐസിസിയുടെ സർവേയിൽ ഒന്നാമതെത്തിയതാണു സോണിയയെ പരിഗണിക്കാൻ കാരണം.
Content Highlights: Sonia Giri, Congress, Kerala Assembly Election