ആനപ്രേമികൾക്ക് ആവേശമായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിൽപം
ചെർപ്പുളശ്ശേരി ∙ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന കരിയഴകിനെ കോൺക്രീറ്റിൽ കടഞ്ഞെടുത്തു ചളവറയിലെ സഹോദരന്മാർ. 340 സെന്റിമീറ്റർ ഉയരത്തിലുള്ള ശിൽപമാണു വീട്ടുമുറ്റത്ത് ഒരുക്കിയത്. തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ പ്രതാപകാലത്തെ
ചെർപ്പുളശ്ശേരി ∙ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന കരിയഴകിനെ കോൺക്രീറ്റിൽ കടഞ്ഞെടുത്തു ചളവറയിലെ സഹോദരന്മാർ. 340 സെന്റിമീറ്റർ ഉയരത്തിലുള്ള ശിൽപമാണു വീട്ടുമുറ്റത്ത് ഒരുക്കിയത്. തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ പ്രതാപകാലത്തെ
ചെർപ്പുളശ്ശേരി ∙ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന കരിയഴകിനെ കോൺക്രീറ്റിൽ കടഞ്ഞെടുത്തു ചളവറയിലെ സഹോദരന്മാർ. 340 സെന്റിമീറ്റർ ഉയരത്തിലുള്ള ശിൽപമാണു വീട്ടുമുറ്റത്ത് ഒരുക്കിയത്. തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ പ്രതാപകാലത്തെ
ചെർപ്പുളശ്ശേരി ∙ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന കരിയഴകിനെ കോൺക്രീറ്റിൽ കടഞ്ഞെടുത്തു ചളവറയിലെ സഹോദരന്മാർ. 340 സെന്റിമീറ്റർ ഉയരത്തിലുള്ള ശിൽപമാണു വീട്ടുമുറ്റത്ത് ഒരുക്കിയത്. തെച്ചിക്കോട്ടുകാവു രാമചന്ദ്രന്റെ പ്രതാപകാലത്തെ ഫോട്ടോ നിരീക്ഷിച്ച് ഒരു മാസമെടുത്താണു ശിൽപം പൂർത്തിയാക്കിയത്. ഒട്ടേറെ ആനകളുടെ ശിൽപങ്ങൾ നിർമിച്ചിട്ടുള്ള പുളിന്തറ കറുത്തൊടി മേലേപ്പാട്ടിൽ ഗോവിന്ദൻകുട്ടി– ശാന്തകുമാരി ദമ്പതികളുടെ മക്കളായ മനോജ് (30), വിനോദ് (28) എന്നിവരാണു നിർമാണത്തിനു പിന്നിൽ. ശിൽപത്തെക്കുറിച്ച് അറിഞ്ഞു തൃശൂരിൽനിന്ന് ആനപ്രേമി സംഘം ഭാരവാഹികൾ കഴിഞ്ഞ ദിവസം ചളവറയിലെത്തി. ആനയെ കണ്ടു പൂർണതൃപ്തിയോടെയാണു സംഘം മടങ്ങിയത്. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിലെ പൂരം സംരക്ഷണ സമിതി ഭാരവാഹികൾ ഇന്നു ചളവറയിലെത്തി ആനയെ കാണും. മനോജിനെയും വിനോദിനെയും ആദരിച്ച ശേഷമാവും സംഘം മടങ്ങുക.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു 316 സെന്റീമീറ്ററാണ് ഉയരമെങ്കിലും തലപ്പൊക്കവും ചേർത്താണു 340 സെന്റിമീറ്റർ ആക്കിയതെന്നു മനോജും വിനോദും പറയുന്നു.
ഗുരുവായൂർ പത്മനാഭൻ, തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ, പാമ്പാടി രാജൻ, തിരുവമ്പാടി ശിവസുന്ദർ, പുതുപ്പള്ളി കേശവൻ, ചെർപ്പുളശ്ശേരി ശേഖരൻ, ചെർപ്പുളശ്ശേരി പാർഥൻ, മംഗലാംകുന്ന് കർണൻ തുടങ്ങി നൂറിൽപരം ആനകളെ ഈ സഹോദരങ്ങൾ 6 വർഷക്കാലത്തിനിടെ ഫൈബറിൽ നിർമിച്ചിട്ടുണ്ട്. ജർമനി, ഇംഗ്ലണ്ട്, മസ്കത്ത് എന്നിവിടങ്ങളിലേക്കും ഈ സഹോദരങ്ങൾ ഉണ്ടാക്കിയ ആന ശിൽപങ്ങൾ എത്തിയിട്ടുണ്ട്. ഏതെങ്കിലും ഒരു ആനയെ സ്വന്തമാക്കണമെന്നായിരുന്നു മനോജിന്റെയും വിനോദിന്റെയും ആഗ്രഹം. എന്നാൽ അത് സാധ്യമാവില്ലെന്നു മനസ്സിലാക്കിയതോടെ പൂരങ്ങളും ഉത്സവങ്ങളും വിടാതെ കണ്ട് ആനയെ അടുത്തറിയാനുള്ള ശ്രമം തുടങ്ങി. പൂരപ്പറമ്പുകളിൽ നിന്നുതന്നെ ആനകളെ നിരീക്ഷിച്ച് അതിന്റെ ആകാരവടിവും രൂപവും ലക്ഷണവും മൊബൈലിൽ പകർത്തുകയാണ് ആദ്യം ചെയ്യുന്നത്. തുടർന്നാണു ശിൽപനിർമാണം.
റെക്കോർഡ് ബുക്കുകളിൽ ഇടം പിടിക്കാനാണു തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ശിൽപം ഒരുക്കിയത്. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ഈ ആനയെക്കുറിച്ചുള്ള വിവരങ്ങളും മറ്റും കുടുംബാംഗമായ മേലേപ്പാട്ട് ദിലീപ് അയച്ചു കഴിഞ്ഞു. 7 ദിവസത്തിനകം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ നിന്നുള്ള സംഘവും ചളവറയിലെത്തും.
ശിൽപം യാഥാർഥ്യമാക്കാൻ മനോജിന്റെയും വിനോദിന്റെയും സുഹൃത്തുക്കളും ഒരു മാസം രാവും പകലും കഷ്ടപ്പെട്ടിട്ടുണ്ട്. പ്രശാന്ത്, രജീഷ്, മുസ്തഫ, മിജേഷ്, രമേഷ്, റഷീദ്, രാജേന്ദ്രൻ, അജിത്, ഫൈസൽ, ആദർശ് തുടങ്ങിയവരാണ് സഹോദരങ്ങളുടെ ഉദ്യമത്തിനു പൂർണ പിന്തുണയേകിയവർ. മനോജിനു പിന്തുണയുമായി ഭാര്യ ശ്രുതിയും മകൾ ആത്മികയും വിനോദിനു പിന്തുണയേകി ഭാര്യ ആതിരയും മകൾ വേദയും ഒപ്പമുണ്ട്.