ശബരിമലയെച്ചൊല്ലി പോര് കഠിനം
ശബരിമല യുവതീപ്രവേശന വിഷയത്തിൽ കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്നു വരുത്തിത്തീർക്കാനാണ് എൻഎസ്എസ് ശ്രമിച്ചതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല കേസിൽ അന്തിമ വിധി വരുമ്പോൾ എല്ലാവരുമായും ആലോചിച്ചുമാത്രമേ...Kerala Elections, Kerala Election latest News, Malayalam Election News, Malayalam Election Updates

തിരുവനന്തപുരം ∙ ശബരിമല യുവതീപ്രവേശന വിഷയത്തിൽ കേസ് നടത്തി തോറ്റപ്പോൾ ജനങ്ങളെ അണിനിരത്തി സർക്കാർ കുഴപ്പമാണെന്നു വരുത്തിത്തീർക്കാനാണ് എൻഎസ്എസ് ശ്രമിച്ചതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമല കേസിൽ അന്തിമ വിധി വരുമ്പോൾ എല്ലാവരുമായും ആലോചിച്ചുമാത്രമേ തുടർനടപടികളെടുക്കൂവെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും ഇതിനിടെ രംഗത്തെത്തി. കാനത്തിന്റെയും പിണറായിയുടെയും നിലപാടുകൾ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഖണ്ഡിച്ചു.
ശബരിമല പ്രശ്നം കത്തിക്കാളിയ 2018നു ശേഷം എൻഎസ്എസും ഇടതു നേതാക്കളും വീണ്ടും വാക്പോരിൽ ഏർപ്പെടുന്നത് ആദ്യമാണ്. 2018 ലെ നടപടികളിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി തള്ളിപ്പറഞ്ഞതോടെ ഉടലെടുത്ത വിവാദമാണ് അനുദിനം രൂക്ഷമാകുന്നത്.
ലിംഗനീതിയും സമത്വവും അടിസ്ഥാനമാക്കി ശബരിമലയിലെടുത്ത നിലപാടു തന്നെയാണ് സിപിഎമ്മിന് ഇപ്പോഴുമുള്ളതെന്ന യച്ചൂരിയുടെ പ്രതികരണം ചർച്ചയായതോടെയാണു മലപ്പുറത്തു മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്. ഫെബ്രുവരി അഞ്ചിനു തലസ്ഥാനത്തെ വാർത്താസമ്മേളനത്തിൽ നടത്തിയ അതേ പ്രതികരണമായിരുന്നു മുഖ്യമന്ത്രിയുടേത്: ‘അന്തിമ വിധി വന്നാൽ എല്ലാവരുമായി ആലോചിച്ച ശേഷം മാത്രം തുടർനടപടി’. പക്ഷേ, ഈ അനുരഞ്ജന സ്വരമല്ല, തലസ്ഥാനത്തു കാനത്തിന്റെ വാർത്താസമ്മേളനത്തിലുണ്ടായത്. എന്നാൽ കാനം പറയുംപോലെ തോറ്റെങ്കിൽ സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിൽ ഇപ്പോഴും കേസ് ഉണ്ടാകുന്നത് എങ്ങനെയെന്നു സുകുമാരൻ നായർ തിരിച്ചുചോദിച്ചു. മുഖ്യമന്ത്രിയുടെ ഉറപ്പും അദ്ദേഹം തള്ളി. പാർട്ടി ജനറൽ സെക്രട്ടറിയുടെ പ്രതികരണം ഇതിനു വിരുദ്ധമല്ലേയെന്ന് അദ്ദേഹം ചോദിച്ചു.
സർക്കാരിന് ആത്മാർഥതയുണ്ടെങ്കിൽ യുവതീപ്രവേശം സാധ്യമാകുന്ന രീതിയിൽ ഇടതു സർക്കാർ സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. വിധി വന്ന ശേഷമുളള നടപടിയല്ല, സത്യവാങ്മൂലം തിരുത്തി നൽകുമോ എന്ന കാര്യമാണു മുഖ്യമന്ത്രി വ്യക്തമാക്കേണ്ടതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ തന്റെ പ്രതികരണം സിപിഎമ്മിനെ ഉലച്ചെന്നു തോന്നിയതോടെ യച്ചൂരി ഇന്നലെ ജാഗ്രത പുലർത്തി. സുപ്രീം കോടതി വിധിയും സർക്കാർ നിലപാടും തമ്മിൽ ബന്ധമില്ലെന്നാണ് ഇന്നലെ മറ്റൊരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. വിധി നടപ്പാക്കേണ്ടതു സർക്കാരിന്റെ കടമയെന്ന കഴിഞ്ഞ ദിവസത്തെ നിലപാടിൽനിന്നു വ്യത്യസ്തമാണിത്. സത്യവാങ്മൂലം മാറ്റി നൽകണമെന്ന യുഡിഎഫിന്റെ ആവശ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. കടകംപള്ളിയോ മറ്റു സിപിഎം നേതാക്കളോ ഇന്നലെയും പ്രതികരിച്ചില്ല.
‘തിരഞ്ഞെടുപ്പു സമയത്ത് വീണ്ടും ശബരിമല വിഷയത്തിൽ ചിലർക്ക് കൂടുതൽ താൽപര്യം ഉണ്ടാകുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. എൽഡിഎഫിന് ഒരു വർഗീയ ശക്തിയുടെയും സഹായം ആവശ്യമില്ല.’
മുഖ്യമന്ത്രി പിണറായി വിജയൻ
‘കോടതി വിധി വരെ കാത്തിരിക്കുകയാണു മര്യാദ. ശബരിമല അടഞ്ഞ അധ്യായമാണ്. പ്രശ്നം ഇപ്പോൾ ചിലരുടെ മനസ്സിൽ മാത്രമാണ്’
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ
‘കാനത്തിന്റേത് സർക്കാരിനെ രക്ഷിക്കാനുള്ള പാഴ്ശ്രമം. മുഖ്യമന്ത്രിയും സിപിഎം ജനറൽ സെക്രട്ടറിയും പറയുന്നത് വ്യത്യസ്തം. നിലപാടുകളിലെ മാറ്റം വിശ്വാസികളെ വിഡ്ഢികളാക്കാനാണ്.’
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ
Content Highlights: Kerala assembly election: Sabarimala issues