ADVERTISEMENT

കോട്ടയം∙ അന്തരിച്ച കേരള കോൺഗ്രസ് (സ്കറിയ തോമസ്) ചെയർമാനും ക്നാനായ സുറിയാനി സഭാ ട്രസ്റ്റിയും മുൻ എംപിയുമായ സ്കറിയ തോമസിന്റെ സംസ്കാരം ഇന്ന് 4 നു നീലംപേരൂർ സെന്റ്ജോർജ് ക്നാനായ വലിയപള്ളിയിൽ. സമുദായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ സേവേറിയോസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്നു നടക്കുന്ന അനുശോചന യോഗത്തിൽ സമുദായ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. സാമുദായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും. 

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സ്കറിയ തോമസിന്റെ ഭൗതികശരീരം ഈരയിൽക്കടവിലെ പാർട്ടി ഓഫിസിനു മുന്നിൽ എത്തിച്ചത്. രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചു. ആറുമണിയോടെ ഈരയിൽക്കടവിലെ വസതിയിൽ എത്തിച്ചു. 

ഇന്ന് 2 നു വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം 3 ന് ചിങ്ങവനം മാർ അപ്രേം സെമിനാരിയിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് 4 ന് സംസ്കാരത്തിനായി നീലംപേരൂർ സെന്റ് ജോർജ് ക്നാനായ വലിയ പള്ളിയിലേക്ക് കൊണ്ടുപോകും.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, വിവിധ രാഷ്ട്രീയ നേതാക്കൾ, സ്ഥാനാർഥികൾ എന്നിവർ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച രാവിലെ സ്കറിയ തോമസിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കും.

English Summary: Skariah Thomas funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com