തിരുവനന്തപുരം ∙ പാർട്ടിയുടെ നയവും നിലപാടും ശബരിമലയിൽ നടപ്പാക്കാൻ കഴിയണമെന്നില്ലെന്നു കേരളത്തിലെ സിപിഎം ഏറ്റുപറയുമ്പോൾ അവർ തള്ളിപ്പറയുന്നതു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ മാത്രമല്ല, കേരളത്തിൽ തന്നെ നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗം വ്യക്തമാക്കിയ നിലപാടിനെക്കൂടിയാണ്. | Sabarimala Women Entry | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പാർട്ടിയുടെ നയവും നിലപാടും ശബരിമലയിൽ നടപ്പാക്കാൻ കഴിയണമെന്നില്ലെന്നു കേരളത്തിലെ സിപിഎം ഏറ്റുപറയുമ്പോൾ അവർ തള്ളിപ്പറയുന്നതു ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ മാത്രമല്ല, കേരളത്തിൽ തന്നെ നടന്ന പാർട്ടി കേന്ദ്രകമ്മിറ്റി യോഗം വ്യക്തമാക്കിയ നിലപാടിനെക്കൂടിയാണ്. വിധി എന്തുതന്നെ ആയാലും ഏകപക്ഷീയമായി നടപ്പാക്കില്ലെന്നു നേതാക്കൾ ആണയിടുന്നു. പക്ഷേ, കേന്ദ്ര കമ്മിറ്റിയോ സംസ്ഥാന കമ്മിറ്റി തന്നെയോ പാർട്ടി നയം അങ്ങനെ മാറിയതായി ഇനിയും സമ്മതിച്ചിട്ടില്ല.

യുവതീപ്രവേശത്തിനു വേണ്ടി നിലകൊണ്ട സർക്കാരിനെതിരെ വിശ്വാസികളുടെ പ്രതിഷേധം ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്കു കാരണമായി എന്നു വിലയിരുത്തിയ ശേഷവും ശബരിമലയിലെ പ്രഖ്യാപിത നിലപാടിൽ സിപിഎം വെള്ളം ചേർത്തിരുന്നില്ല. മാത്രമല്ല, 2018ലെ യുവതീപ്രവേശ വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ട സുപ്രീംകോടതി നടപടിയിൽ പ്രതിഷേധിക്കാനും പാർട്ടി മുതിർന്നു. വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളിക്കളയുകയാണു വേണ്ടിയിരുന്നത് എന്നു 2020 ജനുവരിയിൽ തിരുവനന്തപുരത്തു ചേർന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തി. 

ADVERTISEMENT

‘സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മറ്റു പല വിഷയങ്ങൾക്കൊപ്പം ഇക്കാര്യം പരിഗണിക്കാനാണു തീരുമാനിച്ചത്. ഭൂരിപക്ഷ ബെഞ്ചിന്റെ ഈ തീരുമാനം 2018ലെ വിധി ഉയർത്തിപ്പിടിക്കുന്നതിനു സഹായകരമല്ല. എല്ലാ മേഖലയിലും സ്ത്രീ പുരുഷ തുല്യത എന്ന നിലപാടിൽ സിപിഎം ഉറച്ചുനിൽക്കുന്നു. സുപ്രീംകോടതിയിൽനിന്ന് എത്രയും വേഗം ഇക്കാര്യത്തിൽ വ്യക്തവും അന്തിമവുമായ തീരുമാനം പ്രതീക്ഷിക്കുന്നു’– കേന്ദ്ര കമ്മിറ്റി പറഞ്ഞു. ഇതാണ് ഇക്കാര്യത്തിലെ സിപിഎമ്മിന്റെ ആധികാരിക നയം

സ്ത്രീ പുരുഷ തുല്യത എന്ന ഈ കേന്ദ്രകമ്മിറ്റി നിലപാടിൽ ഉറച്ചുനിന്നാണ് യച്ചൂരി കഴിഞ്ഞ ദിവസം ഡൽഹിയിൽ പ്രതികരിച്ചത്. സർക്കാർ സ്വീകരിച്ചത് അതിന് അനുസൃതമായ നടപടികളെന്നാണു ചൂണ്ടിക്കാട്ടിയത്. 

ADVERTISEMENT

എന്നാൽ പാർട്ടിയുടെ നിലപാടുകളെല്ലാം ഭരണത്തിൽ നടപ്പിൽ വരണമെന്നില്ല എന്നു പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി അഭിപ്രായപ്പെടുമ്പോൾ അതു മുൻകാല പ്രാബല്യത്തോടെയുള്ള തിരുത്തലാണോ എന്നു സംശയിക്കേണ്ടി വരും. സാമൂഹിക സംഘർഷങ്ങൾ വളർത്തുന്ന നിലപാടുകൾ എടുക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശൈലി അല്ല എന്നു ബേബി ചൂണ്ടിക്കാട്ടുമ്പോൾ അതു മുഖ്യമന്ത്രിക്കു നൽകുന്ന ഓർമപ്പെടുത്തൽ കൂടിയാകാം.

വിധി നടപ്പാക്കാൻ 2018ൽ സർക്കാർ കാട്ടിയ വ്യഗ്രത തെറ്റായി എന്നു ചുരുക്കത്തിൽ കേരളത്തിലെ സിപിഎം തുറന്നു സമ്മതിക്കുകയാണ്. ആ തെറ്റ് ആവർത്തിക്കില്ല എന്നാണ് ‘ഇനി എല്ലാവരുമായും ചർച്ച ചെയ്യും’ എന്ന പ്രഖ്യാപനത്തിലുള്ളത്. യുവതീപ്രവേശ വിധിക്കു വഴിയൊരുക്കിയ സുപ്രീംകോടതിയിലെ സത്യവാങ്മൂലം കൂടി പിൻവലിക്കുമോ എന്നാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ചോദിക്കുന്നത്. 

ADVERTISEMENT

അതിനു പെട്ടെന്ന് ഉത്തരം നൽകാൻ സിപിഎമ്മിന് കഴിയില്ല. കാരണം ആ സത്യവാങ്മൂലത്തിന് ആധാരം യച്ചൂരിയും കേന്ദ്ര കമ്മിറ്റിയും ചൂണ്ടിക്കാട്ടുന്ന സ്ത്രീ പുരുഷ തുല്യത സംബന്ധിച്ച നിലപാടാണ്. പ്രസ്താവന വഴിയുള്ള തിരുത്തലും പ്രഖ്യാപിത നിലപാടുകൾ ചർച്ച ചെയ്തു തിരുത്തുന്നതും രണ്ടു പ്രശ്നങ്ങളാണ്. നയം മാറ്റാതെ നയത്തിൽ നീങ്ങുക എന്ന ശൈലിയാണു സിപിഎം ഇപ്പോൾ അവലംബിക്കുന്നത്. ശബരിമലയുടെ കാര്യത്തിൽ വീണ്ടും സന്ദേഹങ്ങളും ചോദ്യങ്ങളും ഉയരുന്നതും ഈ നയ–പ്രയോഗ വൈരുധ്യം കൊണ്ടുതന്നെ.

English Summary: CPM and Sabarimala women entry issue