പി.ജെ. ജോസഫ് വിഭാഗത്തിന്റെ 10 സ്ഥാനാർഥികൾക്കും ട്രാക്ടർ ചിഹ്നം കിട്ടും
കോട്ടയം ∙ പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന്റെ 10 സ്ഥാനാർഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നമായി ലഭിച്ചേക്കും. ചങ്ങനാശേരി മണ്ഡലത്തിൽ ട്രാക്ടർ ആവശ്യപ്പെട്ട ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടിയുടെ സ്ഥാനാർഥി ബേബിച്ചൻ മുക്കാടന്റെ പത്രിക സ്വതന്ത്ര വിഭാഗത്തിൽ പരിഗണിച്ചതോടെയാണിത്.എല്ലാ

കോട്ടയം ∙ പി.ജെ. ജോസഫ് നേതൃത്വം നൽകുന്ന കേരള കോൺഗ്രസിന്റെ 10 സ്ഥാനാർഥികൾക്കും ട്രാക്ടർ ഓടിക്കുന്ന കർഷകൻ ചിഹ്നമായി ലഭിച്ചേക്കും. ചങ്ങനാശേരി മണ്ഡലത്തിൽ ട്രാക്ടർ ആവശ്യപ്പെട്ട ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടിയുടെ സ്ഥാനാർഥി ബേബിച്ചൻ മുക്കാടന്റെ പത്രിക സ്വതന്ത്ര വിഭാഗത്തിൽ പരിഗണിച്ചതോടെയാണിത്.
എല്ലാ സ്ഥാനാർഥികളും ട്രാക്ടറാണ് ചിഹ്നം ചോദിച്ചത്. ചങ്ങനാശേരിയൊഴികെ മറ്റ് 9 സ്ഥലത്തും വേറെ റജിസ്റ്റേഡ് പാർട്ടികളൊന്നും ഈ ചിഹ്നം ആവശ്യപ്പെട്ടിട്ടില്ല. ചങ്ങനാശേരിയിൽ കേരള കോൺഗ്രസ് സ്ഥാനാർഥി വി.ജെ ലാലിക്കു പുറമേ ബേബിച്ചൻ മുക്കാടനും ട്രാക്ടർ ആവശ്യപ്പെട്ടതോടെ ചിഹ്നം നറുക്കെടുപ്പിലേക്കു നീങ്ങിയിരുന്നു.
എന്നാൽ, ഇന്ത്യൻ ക്രിസ്ത്യൻ സെക്കുലർ പാർട്ടി സ്ഥാനാർഥി എന്ന പേരിൽ ബേബിച്ചൻ സമർപ്പിച്ച പത്രിക വരണാധികാരി തള്ളി. പാർട്ടിക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി ലഭിച്ചതിന്റെ കത്തും സീലും മറ്റു രേഖകളും ഹാജരാക്കാൻ കഴിയാതെ വന്നതാണ് കാരണം. എന്നാൽ, ബേബിച്ചൻ സ്വതന്ത്ര സ്ഥാനാർഥിയായി സമർപ്പിച്ച പത്രിക വരണാധികാരി അംഗീകരിച്ചിട്ടുണ്ട്. പാർട്ടി സ്ഥാനാർഥിയും സ്വതന്ത്രനും ഒരേ ചിഹ്നം ആവശ്യപ്പെട്ടാൽ പാർട്ടി സ്ഥാനാർഥിക്കാണ് മുൻതൂക്കം.
Content Highlights: Tractor symbol for PJ Joseph faction