തിരുവനന്തപുരം∙ പോരാട്ടം കടുക്കുന്ന കഴക്കൂട്ടത്തു സ്ഥാനാർഥികളുടെ വാക്പോരു തുടരുന്നു. കടകംപള്ളി സുരേന്ദ്രൻ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്നായിരുന്നു ബിജെപി സ്ഥാ | Kerala Assembly Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പോരാട്ടം കടുക്കുന്ന കഴക്കൂട്ടത്തു സ്ഥാനാർഥികളുടെ വാക്പോരു തുടരുന്നു. കടകംപള്ളി സുരേന്ദ്രൻ അയ്യപ്പവിശ്വാസികളെ ദ്രോഹിക്കുന്ന പൂതനയെന്നായിരുന്നു ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കഴിഞ്ഞ ദിവസത്തെ പരാമർശം.

താൻ സ്ത്രീകളെ ബഹുമാനിക്കുന്നയാളാണെന്നും ശോഭയെ ജനം വിലയിരുത്തട്ടെയെന്നുമായിരുന്നു എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളിയുടെ പ്രതികരണം.

ADVERTISEMENT

എന്നാൽ ശബരിമല വിഷയത്തിൽ കടകംപള്ളി ഉരുണ്ടുകളിക്കുകയാണെന്നും താൻ പരാമർശത്തിൽ ഉറച്ചു നിൽക്കുകയാണെന്നും ശോഭ ഇന്നലെ പറഞ്ഞു. ബിജെപി സ്ഥാനാർഥിക്കു മറ്റൊന്നും പറയാനില്ലെന്നും മണ്ഡലത്തിൽ നടപ്പാക്കിയ വികസനം പറഞ്ഞാണു താൻ വോട്ടുചോദിക്കുന്നതെന്നുമാണു കടകംപള്ളിയുടെ ഇന്നലത്തെ മറുപടി.

ശബരിമല വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ വേണ്ട എന്ന് സിപിഎം നേതൃത്വം കടകംപള്ളി സുരേന്ദ്രനു നിർദേശം നൽകിയിട്ടുണ്ട്. ശബരിമല സംഭവങ്ങളിൽ ഖേദപ്രകടനം നടത്തിയ കടകംപള്ളിയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം തള്ളിയിരുന്നു.