പ്രകടന പത്രികകളുടെ ‘പ്രകടനം’ എങ്ങനെയെന്നു ജനം ശ്രദ്ധിക്കുമെന്ന തിരിച്ചറിവിൽ യുഡിഎഫും എൽഡിഎഫും; ആ രാഷ്ട്രീയ ജാഗ്രത ഇരുമുന്നണികളുടെയും പത്രികകളിൽ പ്രകടം. വാഗ്ദാനങ്ങൾക്കൊപ്പം കഴിഞ്ഞ 5 വർഷം ഉയർന്നു വന്ന പ്രശ്നങ്ങളിലെ രാഷ്ട്രീയ നിലപാടും പ്രതിബദ്ധതയും ഉറപ്പിക്കാനുള്ള ശ്രമവും വ്യക്തം....Kerala Elections, Kerala Election latest News, Malayalam Election News, Malayalam Election Updates,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പ്രകടന പത്രികകളുടെ ‘പ്രകടനം’ എങ്ങനെയെന്നു ജനം ശ്രദ്ധിക്കുമെന്ന തിരിച്ചറിവിൽ യുഡിഎഫും എൽഡിഎഫും; ആ രാഷ്ട്രീയ ജാഗ്രത ഇരുമുന്നണികളുടെയും പത്രികകളിൽ പ്രകടം. വാഗ്ദാനങ്ങൾക്കൊപ്പം കഴിഞ്ഞ 5 വർഷം ഉയർന്നു വന്ന പ്രശ്നങ്ങളിലെ രാഷ്ട്രീയ നിലപാടും പ്രതിബദ്ധതയും ഉറപ്പിക്കാനുള്ള ശ്രമവും വ്യക്തം.

പേരിനു പ്രകടന പത്രിക അവതരിപ്പിച്ച് ആ ജോലി തീർക്കുന്ന ശൈലി മുന്നണികൾക്ക് അവസാനിപ്പിക്കേണ്ടി വന്നുവെന്ന് യുഡിഎഫിന്റെ പത്രിക കൂടി അവതരിപ്പിച്ചതോടെ തെളിഞ്ഞു. 600 വാഗ്ദാനങ്ങൾ അവതരിപ്പിച്ചു 2016 ൽ എൽഡിഎഫാണ് ഗൗരവ ശൈലിയിലേക്കുള്ള ആ മാറ്റം ആദ്യമായി വിളിച്ചോതിയത്. വാർഷിക വേളകളിൽ ‘പ്രോഗ്രസ് റിപ്പോർട്ടുകൾ’ പിണറായി സർക്കാർ ജനസമക്ഷം അവതരിപ്പിക്കുകയും ചെയ്തു. 600 വാഗ്ദാനങ്ങളിൽ 580 നടപ്പാക്കിയെന്നാണ് ഇടത് അവകാശവാദം.

ADVERTISEMENT

ഈ മാറ്റം യുഡിഎഫിനെയും സ്വാധീനിച്ചു. വിവിധ വിഭാഗങ്ങളിലുള്ളവരുമായി സംവദിച്ചു ജനകീയ പ്രകടന പത്രിക തയാറാക്കണമെന്ന രാഹുൽ ഗാന്ധിയുടെ നിർദേശവും കോൺഗ്രസ് ഗൗരവത്തിലെടുത്തു. യുഡിഎഫ് ഉപസമിതിയുടെ ഒരു ചർച്ച നീണ്ടത് 10 മണിക്കൂറിലേറെ. അങ്ങനെയൊക്കെ നയപ്രഖ്യാപനങ്ങളുടെയും ബജറ്റിന്റെയും ആധികാരിക സ്വാഭാവത്തിലേക്കു പ്രകടന പത്രിക മാറുന്നതാണ് കാണുന്നത്. വാഗ്ദാനങ്ങൾ വെറുതേ വായിച്ചിട്ടു കാര്യമില്ല, അതു ജനങ്ങളെ പൊതുവിലും, പ്രത്യേക വിഭാഗങ്ങളെ ആഴത്തിലും സ്പർശിക്കണം എന്ന കാഴ്ചപ്പാട് ഇരു മുന്നണികളുടെയും പത്രികകളിൽ ദൃശ്യമാണ്. തലേന്നും പിറ്റേന്നുമായി പത്രികകൾ ഇറക്കി അക്കാര്യത്തിലും മുന്നണികൾ മത്സരത്തിൽ ഏർപ്പെട്ടു. ഇനി കാത്തിരിപ്പ് 24നു പുറത്തിറക്കാനുള്ള എൻഡിഎ പ്രകടന പത്രികയിലാണ്.

 ക്ഷേമ മത്സരം

കോവിഡും പ്രളയവും തകർത്ത സമ്പദ് വ്യവസ്ഥയിൽ സർക്കാരിൽനിന്നു കൂടുതൽ സൗജന്യം ജനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നു മുന്നണികൾ മനസ്സിലാക്കുന്നു. 1600 രൂപ ആയി ഉയർന്ന ക്ഷേമ പെൻഷൻ 2500 ആക്കുമെന്ന് എൽഡിഎഫ് വാഗ്ദാനം ചെയ്യുമ്പോൾ 500 രൂപ കൂട്ടി 3000 ആക്കുമെന്നു യുഡിഎഫ് വ്യക്തമാക്കി. ‘ന്യായ്’പദ്ധതിയുടെ ഭാഗമായി 6000 രൂപ വരെ വരുമാനരഹിതർക്കു യുഡിഎഫ് ഉറപ്പാക്കും. അതായത് ഒരു വീട്ടിൽ ക്ഷേമ പെൻഷനായി 3000 കിട്ടുന്നുണ്ട് എങ്കിൽ പിന്നെ ലഭിക്കുന്നത് 3000 കൂടി.

കോവിഡ് തകർത്ത മനുഷ്യർക്കും മേഖലകൾക്കുമായി യുഡിഎഫ് പ്രത്യേക വാഗ്ദാനങ്ങൾക്കു മുതിർന്നപ്പോൾ എൽഡിഎഫ് നവകേരള സൃഷ്ടിക്കു വേണ്ടി പൊതു വാഗ്ദാനങ്ങളാണ് അവതരിപ്പിച്ചത്. 8 ലക്ഷത്തോളം വരുന്ന ഓട്ടോ–ടാക്സികാർക്ക് 5000 രൂപ ഒറ്റത്തവണ സഹായമായി നൽകുമെന്ന യുഡിഎഫ് പ്രഖ്യാപനം കോവിഡ് കാലത്ത് അവർക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്താണ്. പെൻഷൻ ഔദാര്യത്തിനു പകരം അവകാശമായി മാറുന്നുവെന്നു പെൻഷൻ കമ്മിഷൻ പ്രഖ്യാപനം വഴി യുഡിഎഫ് വ്യക്തമാക്കി; ശമ്പള കമ്മിഷനാകും മാതൃക

ADVERTISEMENT

 സ്ത്രീ സൗഹൃദം

ഇതാദ്യമായി ഇരു മുന്നണികളും വീട്ടമ്മമാർക്കു മുന്തിയ പരിഗണന നൽകിയിരിക്കുന്നു. അവർക്കു പെൻഷൻ എൽഡിഎഫ് പ്രഖ്യാപിച്ചപ്പോൾ 40–60 വയസ്സുകാർക്ക് 2000 രൂപ ആണ് യുഡിഎഫ് വാഗ്ദാനം. ‘അമ്മ’ ആണെങ്കിൽ ഇനി ജനറൽ വിഭാഗത്തിലുള്ളവർക്കു 37 വയസ്സ് വരെ പിഎസ്‍സി പരീക്ഷ എഴുതാമെന്ന വാക്കും യുഡിഎഫ് നൽകുന്നു. മറ്റു വിഭാഗത്തിലെ അമ്മമാർക്കും 2 വർഷം ഇളവുണ്ട്. വനിതാ മതിലും ശബരിമലയും ലോക്സഭാ തിരഞ്ഞെടുപ്പ് വിധിയും എല്ലാം കേരളത്തിലെ സ്ത്രീ വോട്ടർമാർ അവഗണിക്കാൻ കഴിയാത്ത ശക്തിയാണെന്ന തിരിച്ചറിവ് മുന്നണികൾക്കു നൽകി എന്നതു വ്യക്തം.

 രാഷ്ട്രീയ മുദ്രാവാക്യങ്ങൾ

പിഎസ്‍സി സമരത്തോടുള്ള യുഡിഎഫ് പ്രതിബദ്ധത പിഎസ്‍സിയിൽ തന്നെ പൂർണ പരിഷ്കാരം എന്ന വാഗ്ദാനത്തിൽ പ്രകടം. കെ.എം. മാണി യുഡിഎഫ് വിട്ടു പോയെങ്കിലും അദ്ദേഹത്തിന്റെ ‘കാരുണ്യ പദ്ധതി’ പുനഃസ്ഥാപിക്കുമെന്ന വാക്കും യുഡിഎഫിന്റേത്. റബറിനു 250 രൂപ താങ്ങുവില എന്ന മാണി ആഗ്രഹിച്ച പ്രഖ്യാപനം എൽഡിഎഫ് പത്രികയിൽ ഇടം പിടിച്ചു. ആഴക്കടൽ മത്സ്യബന്ധന കരാർ സർക്കാരിനെ വെട്ടിലാക്കിയ പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്കായി വാഗ്ദാനങ്ങൾ എൽഡിഎഫ് വാരിക്കോരി നൽകി. ‘കടൽ, കടലിന്റെ മക്കൾക്ക്’എന്ന ഉറപ്പാണ് അതിനുള്ള യുഡിഎഫ് മറുപടി.

ADVERTISEMENT

കിഫ്ബിയോടും കേരള ബാങ്കിനോടും ഉള്ള പ്രതിബദ്ധത എൽഡിഎഫ് പുലർത്തി. ലൈഫ് പദ്ധതി വർധിത ആവേശത്തോടെ മുൻപോട്ടു കൊണ്ടുപോകുമെന്നു എൽഡിഎഫ് പറയുമ്പോൾ പദ്ധതി അഴിമതി മുക്തമായി ഉടച്ചുവാ‍ർത്തു നടപ്പാക്കുമെന്ന് യുഡിഎഫ്.

 വിശ്വാസം അതല്ലേ?

ശബരിമലയിൽ ആചാര സംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്നു പ്രകടന പത്രികയിലും പറഞ്ഞു കൊണ്ട് അക്കാര്യത്തിലെ പ്രതിബദ്ധത യുഡിഎഫ് ഉറപ്പിച്ചു. യുഡിഎഫിന്റെ ഈ നീക്കത്തിന്റെ അപകടം മുൻകൂട്ടി കണ്ടാണ് വിശ്വാസ സംരക്ഷണം എന്ന വാഗ്ദാനത്തിന് എൽഡിഎഫ് മുതിർന്നത്.

തുടർഭരണ പ്രതീക്ഷയുടെ ആത്മവിശ്വാസം എൽഡിഎഫ് പത്രികയിൽ നിറയുമ്പോൾ പത്രികയിലെ പ്രഖ്യാപനങ്ങൾ തിരിച്ചുവരവിനു കരുത്താകും എന്ന പ്രത്യാശയിലാണു യുഡിഎഫ്.

Content Highlights: Kerala assembly election manifesto's