തിരുവനന്തപുരം ∙ സ്വർണ –ഡോളർ കടത്തു കേസിൽ അന്വേഷണം തനിക്കു നേരെ നീളുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി കേരള പൊലീസിനെ ഉപയോഗിച്ച് ഇഡിക്കെതിരെ കേസെടു | Kerala Gold Smuggling Case | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വർണ –ഡോളർ കടത്തു കേസിൽ അന്വേഷണം തനിക്കു നേരെ നീളുമോ എന്ന ഭയത്തിലാണ് മുഖ്യമന്ത്രി കേരള പൊലീസിനെ ഉപയോഗിച്ച് ഇഡിക്കെതിരെ കേസെടുപ്പിച്ചതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. 

തെറ്റുകാരല്ലെങ്കിൽ  അന്വേഷണത്തെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സ്പീക്കറും എന്തിനാണ് ഭയപ്പെടുന്നത്. കേസിലെ മുഖ്യപ്രതിക്ക് മുഖ്യമന്ത്രി, മന്ത്രിമാർ, നിയമസഭ സ്പീക്കർ എന്നിവരുമായി അടുത്ത ബന്ധമാണുള്ളത്.  ഇടതുസർക്കാർ പിൻവാതിലിലൂടെ പാർട്ടി അണികളെയും ക്രിമിനിലുകളെയും നിയമവിരുദ്ധമായി സർക്കാർ ഉദ്യോഗങ്ങളിൽ നിയമിച്ചു. 

ADVERTISEMENT

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ വിജയിച്ചെങ്കിലും കേരളം പരാജയപ്പെട്ടു. കേരള സർക്കാർ ഇതുസംബന്ധിച്ച് വിദേശരാജ്യങ്ങളിലെ വിദേശ ഏജൻസികൾ വഴി പരസ്യം ചെയ്യുന്നതല്ലാതെ ജനങ്ങളെ രക്ഷിക്കാൻ ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല. 

റവന്യു കമ്മി നികത്താൻ യുപിഎ സർക്കാർ 15,297 കോടി രൂപ നൽകിയപ്പോൾ എൻഡിഎ സർക്കാർ 44,856 കോടി രൂപയാണ് കേരളത്തിന് നൽകിയത്. ദുരന്തനിവാരണത്തിന് യുപിഎ കാലത്ത് 602 കോടിരൂപ നൽകിയെങ്കിൽ മോദി സർക്കാർ 1800 കോടിരൂപ നൽകി. പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി അനുവദിച്ച 10,000 രൂപ ലഭിക്കാത്ത നിരവധി ആൾക്കാൾ ഇപ്പോഴും കേരളത്തിലുണ്ടെന്നും അനുരാഗ് താക്കൂർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT