യുഡിഎഫ്: നിർധന കുടുംബങ്ങൾക്ക് മാസം 6000 രൂപ (വർഷം 72,000 രൂപ) വരെ ഉറപ്പാക്കുന്ന ന്യായ് പദ്ധതി. | Kerala Assembly Election | Malayalam News | Manorama Online

യുഡിഎഫ്: നിർധന കുടുംബങ്ങൾക്ക് മാസം 6000 രൂപ (വർഷം 72,000 രൂപ) വരെ ഉറപ്പാക്കുന്ന ന്യായ് പദ്ധതി. | Kerala Assembly Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഡിഎഫ്: നിർധന കുടുംബങ്ങൾക്ക് മാസം 6000 രൂപ (വർഷം 72,000 രൂപ) വരെ ഉറപ്പാക്കുന്ന ന്യായ് പദ്ധതി. | Kerala Assembly Election | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഡിഎഫും എൽഡിഎഫും  പ്രകടനപത്രികയിൽ സമൂഹത്തിലെ ഓരോ വിഭാഗങ്ങൾക്കും വാഗ്ദാനം  ചെയ്തിരിക്കുന്നത് എന്തൊക്കെ?  ഇരുമുന്നണികളുടെയും  പത്രിക‍കളുടെ താരതമ്യം...

നിർധനർ

ADVERTISEMENT

യുഡിഎഫ്: നിർധന കുടുംബങ്ങൾക്ക് മാസം 6000 രൂപ (വർഷം 72,000 രൂപ) വരെ ഉറപ്പാക്കുന്ന ന്യായ് പദ്ധതി.

എൽഡിഎഫ്: പരമദരിദ്ര കുടുംബങ്ങളുടെ പട്ടിക തയാറാക്കും. 45 ലക്ഷം കുടുംബങ്ങൾക്ക്, ഇത്തരത്തിൽ ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ സഹായം.

പെൻഷൻകാർ

യുഡിഎഫ്: ക്ഷേമ പെൻഷൻ 3000 രൂപയാക്കും. പങ്കാളിത്ത പെൻഷൻകാർക്കു മിനിമം പെൻഷൻ. സർവീസ് പെൻഷൻകാർക്ക് 5 വർഷത്തിലൊരിക്കൽ പെൻഷൻ പരിഷ്കരണം.

ADVERTISEMENT

എൽഡിഎഫ്: ക്ഷേമ പെൻഷൻ 5 വർഷം കൊണ്ട് 2500 രൂപയാക്കും

വീട്ടമ്മമാർ

യുഡിഎഫ്: 40 മുതൽ 60 വയസ്സു വരെയുള്ള തൊഴിൽ‍രഹിതരും ന്യായ് പദ്ധതിയിൽ ഉൾപ്പെ‍ടാത്തവരുമായ വീട്ടമ്മമാർക്ക‌ു മാസം 2000 രൂപ. പിഎസ്‌സി പരീക്ഷ എഴുതുന്ന അമ്മമാർക്ക് 2 വയസ്സ് ഇളവ്. സർക്കാർ ജോലിയില്ലാത്ത പട്ടികവർഗ അമ്മമാർക്കു പ്രസവാനന്തരം 6 മാസം 3000 രൂപ അലവൻസ്.

എൽഡിഎഫ്: പാവപ്പെട്ട കുടുംബങ്ങളിലെ വീട്ടമ്മമാർക്കായി പെൻഷൻ പദ്ധതി തുടങ്ങും.

ADVERTISEMENT

മുതിർന്ന പൗരൻമാർ

യുഡിഎഫ്: വയോജന ക്ഷേമത്തിനു പ്രത്യേക കമ്മിഷൻ. ഒറ്റ‍യ്ക്കു താമസിക്കുന്ന മുതിർന്ന പൗരന്മാർക്ക് പ്രത്യേക പരിചരണം. കിടപ്പുരോഗികൾക്കു പ്രത്യേക സഹായം. ആരോഗ്യസേവനം വാതിൽ‍പടിയിൽ.

എൽഡിഎഫ്: ‍മരുന്ന് ഉൾപ്പെടെ സേവനങ്ങൾ വാതി‍ൽപടിയിൽ. വ‍യോജന സർവേ നടത്തും. വ‍യോജന നിയമം കർശനമാക്കും.

സ്ത്രീകൾ, കുട്ടികൾ

യുഡിഎഫ്: കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സെൽ. കൊച്ചുകുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നടപടിക്കു പ്രത്യേക സേനയും കോടതിയും.

എൽഡിഎഫ്: സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയ്ക്കാൻ ജനകീയ ക്യാംപെയ്ൻ. സ്ത്രീകളുടെ തൊഴിലവസരങ്ങൾ നാലിലൊന്നായി ഉയർത്തും. സ്ത്രീകൾക്കുള്ള പദ്ധതി അടങ്കൽ 10 ശതമാന‍ത്തിലേറെയാക്കും. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അമർച്ച ചെയ്യാൻ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തും. പോക്സോ കോടതികളുടെ എണ്ണം വർധിപ്പിക്കും.

വിദ്യാർഥികൾ

യുഡിഎഫ്: സമർ‍ഥരായ വിദ്യാർഥികൾക്ക് കൂടുതൽ സ്‌കോ‍ളർഷിപ്പും വായ്പ‍ സ്കോളർഷിപ്പും. പട്ടികവിഭാഗം വിദ്യാർഥികൾക്കു പ്രത്യേക പ്രോത്സാഹന പദ്ധതികൾ.

എൽഡിഎഫ്: പൊതുവിദ്യാലയങ്ങളിൽ ചേരുന്ന കുട്ടികളുടെ എണ്ണം 5 വർഷത്തിനുള്ളിൽ 10 ലക്ഷമായി ഉയർത്തും. മുഴുവൻ കുട്ടികളും മിനിമം ശേഷിയും നാലിലൊന്ന് കുട്ടികളെങ്കിലും എ ഗ്രേഡും നേടുമെന്ന് ഉറപ്പുവരുത്തും. സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ.

രോഗികൾ

യുഡിഎഫ്: കടുത്ത വൈക‍ല്യങ്ങൾ (80%) ഉള്ള രോഗികളുടെയും കിടപ്പുരോഗികളുടെയും വായ്പ എഴുതിത്തള്ളും. എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ്. പ്രായമായവർക്കും അംഗപരിമിതർക്കും ആരോഗ്യ സേവനം വാതിൽ‍പടിയിൽ. 60 ശതമാനത്തിനു മുകളിൽ വൈകല്യമുള്ള കിടപ്പുരോഗികൾക്കു പെൻഷൻ.

എൽഡിഎഫ്: 20 ലക്ഷം കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വരെ സൗജന്യ കിടത്തിച്ചികിത്സ; ബാക്കിയുള്ളവർക്ക് 2 ലക്ഷം വരെ. കാരുണ്യ പദ്ധതി ശക്തിപ്പെടുത്തും. കാൻസർ, ഹൃദ്രോഗം, വ‍ൃക്കരോഗം എന്നിവയ്ക്ക് മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും സൗജന്യ ചികിത്സ.

ഭിന്നശേഷിക്കാർ

യുഡിഎഫ്: മോട്ടർ വാഹനങ്ങൾ വാങ്ങാൻ പ്രത്യേക ഗ്രാന്റുകളും വാ‍യ്പയും. കടുത്ത  ന്യായ് പദ്ധതിയിൽ ഉൾപ്പെടുത്തും. ഭിന്നശേഷിക്കാർക്ക് പെൻഷൻ ഏർപ്പെടുത്തുമ്പോൾ വാർഷിക വരുമാന പരിധി ഒഴിവാക്കും. പിഎ‍സ്‍സി പരീക്ഷയിൽ ഭിന്നശേഷിക്കാർക്ക് ഗ്രേസ് മാർക്ക് പുനഃസ്‍ഥാപിക്കും.

എൽഡിഎഫ്: ‍സാധാരണ കുട്ടികൾക്ക് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഭിന്നശേഷിക്കാരായ കുട്ടികൾക്കും ലഭ്യമാക്കും. ജന‍സംഖ്യാനുപാതമായി ബഡ്സ് സ്കൂളുകൾ. സ്പെഷൽ സ്കൂളുകളുടെ ധനസഹായം ഇരട്ടിയാക്കും.

കൃഷിക്കാർ

യുഡിഎഫ്: റബറിന്റെ താങ്ങുവില 250 രൂപയും തേങ്ങയ്ക്ക് 40 രൂപയും നെ‍ല്ലിന് 30 രൂപ‍യുമാക്കും. കൃഷി മുഖ്യവരുമാന‍മായ, 5 ഏക്കറിൽ കുറവു കൃഷിയുള്ളവരുടെ 2018ലെ പ്രളയത്തിനു മുൻപുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും. ഒരു ഹെക്ടറിൽ താഴെയുള്ള റബർ കർഷകർക്ക് ആവർത്തന കൃഷിക്ക് കുറഞ്ഞ പലിശനിരക്കിൽ വാ‍യ്പ. പലിശയും ബാധ്യതയും സർക്കാർ ഏറ്റെടുക്കും.

എൽഡിഎഫ്: റബറിന്റെ തറവില ഘട്ടംഘട്ടമായി 250 രൂപയാക്കും. മറ്റുള്ള‍വയുടേത് കാലോചിതമായി പരിഷ്കരിക്കും. തോട്ടവിളകൾക്ക് പ്രത്യേക പാക്കേജ്. എല്ലാ വാർഡുകളിലും വർഷം തോറും 75 തെങ്ങിൻതൈകൾ നടും. ശാസ്ത്ര – സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൃഷിക്കാരുടെ വരുമാനത്തിൽ 50 ശതമാനം വർധന സൃഷ്ടിക്കും.

അങ്കണവാടി ജീവനക്കാർ

യുഡിഎഫ്: ഇഎസ്ഐ പരിരക്ഷ. ജീവനക്കാരുടെ ശമ്പളം സീനിയോറിറ്റി അടിസ്ഥാനത്തിൽ പുനർനിർണയിക്കും.

എൽഡിഎഫ്: ‍ആനുകൂല്യങ്ങൾ ഉയർത്തും.

വീടില്ലാത്തവർ

യുഡിഎഫ്: അർഹരായ 5 ലക്ഷം പേർക്ക് വീട്.

എൽഡിഎഫ്: ‍ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമിയും വീടും. ആകെ 5 ലക്ഷം വീടുകൾ 5 വർഷത്തിനുള്ളിൽ നിർമിക്കും. മുഴുവൻ പട്ടികവിഭാഗ കുടുംബങ്ങൾക്കും വീട്. ആദിവാസി കുടുംബങ്ങൾക്ക് ഒരേക്കർ വീതം കൃഷിഭൂമി.

തൊഴിലുറപ്പ് തൊഴിലാളികൾ

യുഡിഎഫ്: ആരോഗ്യ പരിരക്ഷ ഉറപ്പാക്കും. വരുമാനവും തൊഴിൽദിനങ്ങളും വർധിപ്പിക്കും.

എൽഡിഎഫ്: തൊഴിലുറപ്പു ക്ഷേമനിധി നടപ്പാക്കും. നഗരമേഖലകളിൽ വർക്‌ഷോപ്പുകളിലും മറ്റു തൊഴിൽ സ്ഥാപനങ്ങളിലും ഇന്റേൺഷിപ്പിന് യുവജനങ്ങളെ എടുക്കുന്നത് അയ്യങ്കാളി തൊഴിലുറപ്പിന്റെ ഭാഗമാക്കും.

റേഷൻ കാർഡ് ഉടമകൾ

യുഡിഎഫ്: അർഹരായവർക്കെല്ലാം മുൻഗണനാ റേഷൻ കാർഡ്. എല്ലാ വെള്ളക്കാർഡുകാർക്കും 5 കിലോ സൗജന്യ അരി. കോവിഡിനെത്തുടർന്നു ദുരിതത്തിലായവർക്ക് ഭക്ഷ്യക്കിറ്റ്. സൗജന്യ റേഷൻ പുനഃസ്ഥാപിക്കും.

എൽഡിഎഫ്: റേഷൻകടകളിൽ മറ്റ് ഉൽ‍പന്നങ്ങൾകൂടി വിൽക്കാൻ അനുമതി. സിവിൽ സപ്ലൈ‍സും കൺസ്യൂമർ ഫെഡും വിപുലപ്പെടു‍ത്തും.

പിഎസ്‍സി ഉദ്യോഗാർഥികൾ

യുഡിഎഫ്: ഒഴിവുകൾ റിപ്പോർട്ട് ചെയ്യാനും നിയമന ശുപാർശകളും നിയമന ഉത്തരവുകളും സൃഷ്ടിക്കുന്നതിനും ഓട്ടമേറ്റഡ് സംവിധാനം. ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെയും യോഗ്യതയുള്ളവരെ നിയമിക്കാൻ കാലതാമസം വരുത്തുന്ന വകുപ്പുകൾക്കെതിരെയും കർശന നടപടി. എൽഡിഎഫ് സർക്കാർ നടത്തിയ മുഴുവൻ പിൻവാതിൽ നിയമനങ്ങളും പുനഃപരിശോധിക്കും.

എൽഡിഎഫ്: സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖലാ സ്ഥാപനങ്ങൾക്കായി യുദ്ധകാലാടിസ്ഥാനത്തിൽ സ്പെഷൽ റൂൾ രൂപീകരിക്കും. നിയമനങ്ങൾ പിഎസ്‍സിക്കു വിടും. ഒഴി‍വുകൾ പൂർണമായും സമയബന്ധിതമായും റിപ്പോർട്ട് ചെയ്യുമെന്നു ഉറപ്പാക്കും. പിഎസ്‍സി പരീക്ഷ, മൂല്യനിർണയം, നിയമനം എന്നിവ നടപ്പാക്കാൻ ഓട്ടമേറ്റഡ് സംവിധാനം. പൊതുമേഖലാ റിക്രൂട്മെന്റ് ബോർഡ് രൂപീകരിക്കും.

മത്സ്യത്തൊ‍ഴിലാളികൾ

യുഡിഎഫ്: കടലിന്റെ അവകാശം കടലിന്റെ മക്കൾക്ക് ഉറപ്പാക്കാൻ പദ്ധതി. മത്സ്യബന്ധനാവകാശവും ആദ്യവിൽപനാവകാശവും മത്സ്യത്തൊഴിലാളികൾക്കായി നിജപ്പെടുത്തും. ഡീസൽ, പെട്രോൾ മണ്ണെണ്ണ സബ്‌‍സിഡി ലഭ്യമാക്കും. സർക്കാർ മുന്നറിയിപ്പു പ്രകാരം മത്സ്യബന്ധനത്തിന് പോകാൻ സാധിക്കാത്ത ദിവസങ്ങളിൽ വേതന സഹായം.

എൽഡിഎഫ്: മുഴുവൻ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും പാർപ്പിടം ഉറപ്പാക്കും. തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്. മത്സ്യബന്ധന ഉപകരണങ്ങളുടെയും കടലിലെ മത്സ്യവിഭവങ്ങളുടെയും ഉടമസ്ഥാവകാശം, കടലിൽ മത്സ്യബ‍ന്ധനത്തിനുള്ള പ്രവേശന അധികാരം, ആദ്യവി‍ൽപനാവകാശം എന്നിവ മത്സ്യത്തൊഴിലാളികൾക്കു മാത്രം.

തൊഴിൽ

യുഡിഎഫ്: തൊഴിലവസരങ്ങൾ അറിയിക്കുന്നതിന് പോർട്ടൽ. സംസ്ഥാനത്ത് 700 രൂപ മിനിമം കൂലി ഉറപ്പാക്കും. യുവാക്കളിൽ തൊഴിൽസാധ്യത ഉയർത്തുന്നതിനായി നൈപുണ്യവികസനത്തിനു കൂടുതൽ പ്രാധാന്യം.

എൽഡിഎഫ്: 20 ലക്ഷം അഭ്യസ്തവിദ്യർ‍ക്ക് തൊഴിൽ. മുഴുവൻ അഭ്യസ്തവിദ്യർ‍ക്കും നൈപുണ്യപരിശീലനം. കാർഷിക മേഖലയിൽ 5 ലക്ഷവും കാർഷികേതര മേഖലയിൽ 10 ലക്ഷവും ഉപജീവന തൊഴിലുകൾ സൃഷ്ടിക്കും. തദ്ദേശസ്ഥാപന അടിസ്ഥാനത്തിൽ ഓരോ വർഷവും 1000 പേർക്ക് 5 വീതം തൊഴിലവസരങ്ങൾ. ആകെ 40 ലക്ഷം പേർക്കു തൊഴിൽ.

സർക്കാർ ജീവനക്കാർ

യുഡിഎഫ്: 5 വർഷത്തിലൊരിക്കൽ സമഗ്ര ശമ്പള പരിഷ്കരണം. ഒപി ചികിത്സയുൾപ്പെടെ സമഗ്രമായ സൗജന്യ ചികിത്സാ പദ്ധതി. ഭവന വായ്പ പദ്ധതി പുനഃസ്ഥാപിക്കും. ക്ലാസ് 4 ജീവനക്കാരുടെ പ്രമോഷൻ ക്വോട്ട വർധിപ്പിക്കും. 11–ാം ശമ്പളപരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കും. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളപരിഷ്കരണം സമയബന്ധിതമായി നടപ്പാക്കും.

എൽഡിഎഫ്: അങ്കണവാടി, ആശാ വർക്കർമാർ, റിസോഴ്സ് അധ്യാപകർ, പാചകത്തൊഴിലാളികൾ, പ്രീപ്രൈമറി അധ്യാപകർ, എൻഎച്ച്എം ജീവനക്കാർ, സ്കൂൾ സോഷ്യൽ കൗൺസലർമാർ തുടങ്ങി എല്ലാ സ്കീം വർക്കേ‍ഴ്സിന്റെയും ആനുകൂല്യങ്ങൾ കാലോചിതമായി ഉയർത്തും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ലാഭ‍ത്തിലാക്കും. ജീവന‍ക്കാരുടെയും പെൻഷൻകാരുടെയും സേവന – വേതന അവകാശങ്ങൾ ഉറപ്പാക്കി കെഎസ്ആർടിസി പുനരുദ്ധരിക്കും. പുതിയ പൊതുമേഖലാ സ്ഥാപനങ്ങൾ ആരംഭിക്കും.

പൊലീസ്

യുഡിഎഫ്: സേവന – വേതന വ്യവസ്ഥകൾ സംബന്ധിച്ച പരാതികൾ പരിഹരിക്കും. റിട്ടയർമെന്റ് ഒഴിവുകൾ മുൻകൂട്ടി കണക്കാക്കി വാർഷിക റിക്രൂട്മെന്റ്. ഓഫിസർ തസ്തികകളിൽ വനിതകൾക്കും പുരുഷൻമാർക്കും പൊതുവായ റിക്രൂട്മെന്റ് സംവിധാനം.

എൽഡിഎഫ്: ജനമൈത്രി പൊലീസ് പുനഃസംവിധാനം ചെയ്യും.

പ്രവാസികൾ

യുഡിഎഫ്: പ്രവാസി എന്ന മാനദണ്ഡത്തിൽ റേഷൻ കാർഡുകൾക്കു ഗ്രേഡ് കൂട്ടുന്ന നടപടി അവസാനിപ്പിക്കും. പ്രവാസികൾക്ക് വോട്ടവകാശം. തൊഴിൽ നഷ്ടപ്പെട്ടു തിരിച്ചെത്തുന്ന പ്രവാസികളുടെ ക്ഷേമത്തിന് പുനരധിവാസ പദ്ധതി.

എൽഡിഎഫ്: തൊഴിൽപദ്ധതികളിൽ പ്രവാസികൾക്ക് പ്രത്യേക പരിഗണന. ഏകോപിത പ്രവാസി തൊഴിൽ പദ്ധതിക്ക് രൂപം നൽകും. സർക്കാർ പങ്കാളിത്തത്തോടെയുള്ള പ്രവാസി കമ്പനികളും സഹകരണ സംഘങ്ങളും ആരംഭിക്കും. പ്രവാസി ചി‍ട്ടിയും പ്രവാസി ഡിവിഡന്റ് സ്കീമും ആകർഷകമാക്കും.

വ്യവസായികൾ

യുഡിഎഫ്: നിക്ഷേപം ആകർഷിക്കാൻ പുതിയ പദ്ധതികൾ. പുതിയ സംരംഭങ്ങൾ തുടങ്ങാൻ ഒറ്റവാതിൽ ക്ലിയറൻസ് സിസ്റ്റം. വനിതാ സംരംഭകർക്ക് 10 ലക്ഷം രൂപ വരെ പലിശരഹിത വായ്പ. വനിതാ സംരംഭകർക്കായി പ്രത്യേക നിക്ഷേപ ഫണ്ട്.

എൽഡിഎഫ്: ചെറുകിട – ഇടത്തരം വ്യവസായ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തിൽനിന്ന് 3 ലക്ഷ‍മാക്കും. സ്വകാര്യ നി‍ക്ഷേപം ആകർഷിക്കും. 5 വർഷത്തിനുള്ളിൽ 10,000 കോടിയുടെ നി‍ക്ഷേപം വ്യവസായ മേഖലയിൽ സൃഷ്ടി‍ക്കും. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കും.