അരികെയൊരാൾ: രാഹുൽ ഗാന്ധിയുടെ കേരള തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം
വ്യത്യസ്തമാണ് രാഹുൽ ഗാന്ധിയുടെ രീതി. പിന്നണിയിൽ പശ്ചാത്തലസംഗീതമിട്ടു കൊഴുപ്പിക്കാനുള്ള ദ്രുതചലനങ്ങളില്ല. തീ തുപ്പുന്ന വാക്കുകളില്ല. അലങ്കാരപ്രയോഗങ്ങളില്ല. വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ ഇങ്ങനെയൊരാൾ തനിയെ എന്നു തോന്നിക്കും. വാക്കുകൾക്കിടയിൽ ഇടവേളയെടുത്തും ഇടയ്ക്കിടെ ആലോചനയിലാണ്ടും സംസാരിക്കുന്ന
വ്യത്യസ്തമാണ് രാഹുൽ ഗാന്ധിയുടെ രീതി. പിന്നണിയിൽ പശ്ചാത്തലസംഗീതമിട്ടു കൊഴുപ്പിക്കാനുള്ള ദ്രുതചലനങ്ങളില്ല. തീ തുപ്പുന്ന വാക്കുകളില്ല. അലങ്കാരപ്രയോഗങ്ങളില്ല. വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ ഇങ്ങനെയൊരാൾ തനിയെ എന്നു തോന്നിക്കും. വാക്കുകൾക്കിടയിൽ ഇടവേളയെടുത്തും ഇടയ്ക്കിടെ ആലോചനയിലാണ്ടും സംസാരിക്കുന്ന
വ്യത്യസ്തമാണ് രാഹുൽ ഗാന്ധിയുടെ രീതി. പിന്നണിയിൽ പശ്ചാത്തലസംഗീതമിട്ടു കൊഴുപ്പിക്കാനുള്ള ദ്രുതചലനങ്ങളില്ല. തീ തുപ്പുന്ന വാക്കുകളില്ല. അലങ്കാരപ്രയോഗങ്ങളില്ല. വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ ഇങ്ങനെയൊരാൾ തനിയെ എന്നു തോന്നിക്കും. വാക്കുകൾക്കിടയിൽ ഇടവേളയെടുത്തും ഇടയ്ക്കിടെ ആലോചനയിലാണ്ടും സംസാരിക്കുന്ന
വ്യത്യസ്തമാണ് രാഹുൽ ഗാന്ധിയുടെ രീതി. പിന്നണിയിൽ പശ്ചാത്തലസംഗീതമിട്ടു കൊഴുപ്പിക്കാനുള്ള ദ്രുതചലനങ്ങളില്ല. തീ തുപ്പുന്ന വാക്കുകളില്ല. അലങ്കാരപ്രയോഗങ്ങളില്ല. വലിയ ആൾക്കൂട്ടങ്ങൾക്കിടയിൽ ഇങ്ങനെയൊരാൾ തനിയെ എന്നു തോന്നിക്കും. വാക്കുകൾക്കിടയിൽ ഇടവേളയെടുത്തും ഇടയ്ക്കിടെ ആലോചനയിലാണ്ടും സംസാരിക്കുന്ന ഉൾവലിവുള്ളൊരു നേതാവ്.
സദസ്സിനെ നോക്കിയല്ല, കണ്ണുകളിൽ നോക്കി രാഹുൽ സംസാരിക്കുന്നു. ഏതാൾക്കൂട്ടത്തിലും ഒരാളെയോ ചെറിയൊരു ഗ്രൂപ്പിനെയോ നോക്കി കാര്യങ്ങൾ വിശദീകരിക്കുന്നു.
ഒറ്റ ദിവസം 2 ജില്ലകളിലെ പ്രചാരണത്തിന് ഇന്നലെ എറണാകുളത്തും ആലപ്പുഴയിലും എത്തിയ രാഹുൽ അവശേഷിപ്പിച്ചത് കണ്ടുപരിചയിച്ച രീതിയായിരുന്നില്ല. പക്ഷേ, പറയേണ്ടതു പറയാതിരുന്നില്ല.
ഉച്ചയ്ക്ക് എറണാകുളം സെന്റ് തെരേസാസ് കോളജിൽ വിദ്യാർഥിനികളുമായുള്ള മുഖാമുഖമായിരുന്നു ജില്ലയിൽ ആദ്യ പരിപാടി. അവിടെ കക്ഷിരാഷ്ട്രീയമില്ല. രാഹുലിന് പരിചിതമായ ജാപ്പനീസ് ആയോധനകല ഐകീഡോയിലെ സ്വയം പ്രതിരോധത്തിന് പ്രയോജനപ്പെടുന്ന ഒരു ടെക്നിക് കാണിച്ചുതരാമോ എന്ന് ഒരു പെൺകുട്ടി ചോദിച്ചു. നാലഞ്ചുപേരെ വേദിയിലേക്കു വിളിച്ച് ചെറിയൊരു ഡെമോൺസ്ട്രേഷൻ. സ്റ്റേജിലെത്തിയ ഒരു പെൺകുട്ടി ഊരിവച്ച ഷൂസ് കൈ കൊണ്ടെടുത്ത് അരികിലേക്കു നീക്കിവച്ചു. പരിഭ്രമിച്ചു തടഞ്ഞ പെൺകുട്ടിയോട് പുഞ്ചിരിയോടെ പറഞ്ഞു – ‘നോ പ്രോബ്ലം. ഐ ക്യാൻ ടച്ച് യുവർ ഷൂസ്’. അരികിലേക്കു മാറ്റിനിർത്തപ്പെടുന്ന പെൺജീവിതത്തെക്കുറിച്ച് രാഹുൽ അവരോടു പറഞ്ഞു.
ആദ്യ യോഗം ഗോശ്രീ ജംക്‌ഷനിലായിരുന്നു. വൈപ്പിനിലെ യുഡിഎഫ് സ്ഥാനാർഥി ദീപക് ജോയിയുടെ ചിത്രം പതിച്ച വിശറികൾ ആഞ്ഞുവീശി ആൾക്കൂട്ടം ചൂടകറ്റാൻ ശ്രമിച്ചു. രാഹുലിന്റെ വാക്കുകൾക്ക് ഹൈബി ഈഡൻ എംപി പരിഭാഷകനായി. യാത്രയ്ക്കിടെ കാളമുക്ക് ഹാർബറിനു സമീപത്തെ മീൻവിൽപന രാഹുൽ ശ്രദ്ധിച്ചു. അതിനെക്കുറിച്ച് പറഞ്ഞ് ആഴക്കടൽ മത്സ്യബന്ധന ഇടപാടിൽ സംസ്ഥാന സർക്കാരിന് കടുത്ത വിമർശനം.
ഉച്ചയ്ക്ക് 1.50ന് ഗോശ്രീ ജംക്‌ഷനിൽനിന്നു റോ റോ ജങ്കാറിൽ കൊച്ചി മണ്ഡലത്തിലെ ഫോർട്ട് കൊച്ചി ജെട്ടിയിൽ. ഓൾഡ് ഹാർബർ ഹോട്ടലിൽ ഉച്ചഭക്ഷണം. തുടർന്ന് വെളി മൈതാനത്ത് യോഗം. നട്ടുച്ചയ്ക്കും വലിയ ജനക്കൂട്ടം. യുഡിഎഫ് സ്ഥാനാർഥി ടോണി ചമ്മണിയെ ഒപ്പംനിർത്തി 24 മിനിറ്റ് പ്രസംഗം.
3.05നു രാഹുലിന്റെ വാഹനവ്യൂഹം ഇടക്കൊച്ചി കച്ചേരിപ്പടിയിൽ. ജംക്‌ഷനിലെ വൻമരത്തണലിൽ ആളെണ്ണം കൂടിവന്നു. കാറിന്റെ ഡോറുകൾ തുറക്കാനാകാത്തവിധം ജനം. സൺ റൂഫ് തുറന്ന് തൃപ്പൂണിത്തുറ സ്ഥാനാർഥി കെ.ബാബു വാഹനത്തിനു മുകളിലേക്കു കയറി. തൊട്ടുപിന്നാലെ രാഹുൽ. വാഹനത്തിന്റെ മുകൾത്തട്ട് വേദിയായി. പ്രവർത്തകർ ചുറ്റും വലയം തീർത്ത് ആർപ്പുവിളിച്ചു.
ആലപ്പുഴ ജില്ലയിലെ അരൂരിലാണ് അടുത്ത യോഗം. വഴിയിൽ കോൺഗ്രസ് പ്രവർത്തകൻ പി.എസ്. ധനഞ്ജയന്റെ ബേക്കറിയിൽ കയറി. ബിസ്കറ്റും ജിലേബിയും രുചിച്ചു. വയലാർ കവലയിൽ യോഗം. അരൂരിന്റെ വിശ്വാസം വീണ്ടും തേടുന്ന ഷാനിമോൾ ഉസ്മാനും ചേർത്തലയിൽ ആത്മവിശ്വാസത്തോടെ രണ്ടാമങ്കം കുറിച്ച എസ്.ശരത്തും ഒപ്പം വേദിയിൽ. വേദി വിട്ട രാഹുൽ എതിർവശത്തെ കയർസംഘത്തിൽ കയറി തൊഴിലാളികളോടു സംസാരിച്ചു. പിന്നെ ആലപ്പുഴയിലേക്ക്.
ഒന്നരമണിക്കൂർ വൈകി ആലപ്പുഴയിലെത്തിയപ്പോൾ അകമ്പടിക്കാരുടെ എണ്ണം കൂടി. ഇരുചക്രവാഹനങ്ങളിൽ യുവത്വം ആവേശം വിതറി. സ്ഥാനാർഥികളായ എം. ലിജുവിനെയും (അമ്പലപ്പുഴ) ഡോ. കെ.എസ്. മനോജിനെയും (ആലപ്പുഴ) രാഹുൽ അവതരിപ്പിച്ചപ്പോൾ അത് ഉച്ചസ്ഥായിയിലായി.
ചേപ്പാട് ജംക്‌ഷനിലെ അവസാനത്തെ വേദിയിൽ എത്തിയപ്പോൾ രാത്രിയായിരുന്നു. കാത്തിരിപ്പിന്റെ മടുപ്പില്ലാതെ ജനക്കൂട്ടം. ഹരിപ്പാട്ടെ സ്ഥാനാർഥി കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കായംകുളത്തിന്റെ അനിയത്തിക്കുട്ടിയായി യുഡിഎഫ് വിശേഷിപ്പിക്കുന്ന അരിത ബാബുവും എത്തിയപ്പോൾ സദസ്സ് ഇളകിമറിഞ്ഞു. പ്രതിപക്ഷനേതാവിനു പുറമേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും വിവിധ വേദികളിൽ രാഹുലിനൊപ്പമുണ്ടായിരുന്നു.
ബിജെപിയുടെയും എൽഡിഎഫിന്റെയും പ്രത്യയശാസ്ത്രം അക്രമത്തിലൂന്നിയുള്ളതാണെന്നു വിവിധ പ്രസംഗങ്ങളിൽ രാഹുൽ ആവർത്തിച്ചു പറഞ്ഞു. വിഭജനമല്ല, ബഹുസ്വരതയാണ് കോൺഗ്രസിന്റെ രാഷ്ട്രീയം. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ജനങ്ങളെ പിന്നിൽനിന്നു കുത്തുകയാണ്. പ്രധാനമന്ത്രിയാണ് അക്കാര്യത്തിൽ കൂടുതൽ വിദഗ്ധൻ. പ്രധാനമന്ത്രി മെയ്ക് ഇൻ ഇന്ത്യ എന്നു പറയുന്നത് അദ്ദേഹത്തിന്റെ ശതകോടീശ്വരന്മാരായ രണ്ടോ മൂന്നോ സുഹൃത്തുക്കൾക്കുവേണ്ടിയാണ്.
കേരളത്തിലെ സെക്രട്ടേറിയറ്റിനു മുന്നിൽ പോയപ്പോൾ നിയമനം കാത്തുകിടന്ന യുവാക്കളെ കണ്ടതു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസിന് 50 മീറ്ററിനു മുന്നിൽ, അദ്ദേഹം എപ്പോഴും കടന്നുപോകുന്ന വഴിയിൽ കിടക്കുന്ന അവരോട് ഒന്നു സംസാരിക്കാൻ പോലും അദ്ദേഹത്തിനു കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി. കൊല്ലത്ത് മത്സ്യത്തൊഴിലാളികൾക്കൊപ്പം കടലിൽ പോയി 5 മിനിറ്റ് വല വലിച്ചപ്പോൾ അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയെന്നു പറഞ്ഞു. ഉള്ളു നീറുകയാണെങ്കിലും ചിരിച്ചുകൊണ്ടേയിരിക്കുന്ന മത്സ്യത്തൊഴിലാളികളെപ്പറ്റി പറഞ്ഞു. ഭരണം കിട്ടിയാൽ പാവപ്പെട്ടവരുടെ വീടുകളിലേക്ക് ഒരു മാസം കുറഞ്ഞത് 6000 രൂപ വീതം എത്തിക്കുമെന്ന വാഗ്ദാനം സാമ്പത്തികമേഖലയെ എങ്ങനെ സജീവമാക്കുമെന്നു പറഞ്ഞു. തയാറെടുത്തുപഠിച്ച വാക്കുകളല്ല, അമിതാവേശവും വികാരപ്രകടനങ്ങളുമില്ലാതെ നേരെയുള്ള വാക്കുകൾ. ലളിതമായ ഭാഷ.
ക്യാപ്റ്റനുമല്ല, കളിക്കാരനുമല്ല. രാഹുൽഗാന്ധി മുന്നോട്ടുവയ്ക്കുന്നത് വേറൊരു രാഷ്ട്രീയമാണ്. മറ്റെവിടെയും അതു വേരുപിടിക്കാൻ സമയമെടുത്തേക്കാം. പക്ഷേ, കേരളത്തിൽ അതിന് കയ്യടിയുണ്ട്.
Content Highlights: Rahul Gandhi interaction with St Teresa's college student