കേരളത്തിൽ 12 തവണ മുഖ്യമന്ത്രിയായ ഒരേയൊരാൾ! ജനാർദനൻ ഭരിച്ച കാലം
പാമ്പാടി ∙ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത് ആര് ? മറ്റാരും ഉത്തരം പറയുന്നതിനു മുൻപ് നടൻ ജനാർദനൻ ചാടിപ്പറയും : ‘അത് ഞാനല്ലാതാര് ! ജനാർദനൻ സിനിമയിൽ 12 തവണയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. രാഷ്ട്രീയ സിനിമകളിൽ ഏറ്റവും... | Janardhanan | Kerala CM | Manorama News

പാമ്പാടി ∙ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായത് ആര് ? മറ്റാരും ഉത്തരം പറയുന്നതിനു മുൻപ് നടൻ ജനാർദനൻ ചാടിപ്പറയും : ‘അത് ഞാനല്ലാതാര് ! ജനാർദനൻ സിനിമയിൽ 12 തവണയാണ് കേരളത്തിന്റെ മുഖ്യമന്ത്രിയായത്. രാഷ്ട്രീയ സിനിമകളിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രി വേഷത്തിന് അവസരം ലഭിച്ച താരമാണ് ജനാർദനൻ.
അദ്ദേഹം പറയുന്നു. ‘മുൻ മുഖ്യമന്ത്രിമാരായ കെ. കരുണാകരനെയും ഇ.കെ. നായനാരെയും വി.എസ്. അച്യുതാനന്ദനെയുമൊക്കെ അനുകരിച്ച് മുഖ്യമന്ത്രി വേഷം ചെയ്യാൻ സാധിച്ചിട്ടുണ്ട്. അവരുടെ ഭാഷ കൈകാര്യം ചെയ്യുന്ന രീതീയും ശരീരഭാഷയും മനസ്സിലാക്കിയ ശേഷമാണ് മിക്ക സിനിമകളിലും അഭിനയിച്ചിരുന്നത്. ആദ്യം മുഖ്യമന്ത്രിയായി വേഷമിട്ടത് ‘തലസ്ഥാനം’ സിനിമയിലാണ്. കെ. കരുണാകരനെ അനുകരിച്ചാണ് ആ കഥാപാത്രം. സിനിമ ഇറങ്ങി അൽപ നാൾ കഴിഞ്ഞ് വിമാനത്താവളത്തിൽ കെ. കരുണാകരനെ കണ്ടുമുട്ടി. അദ്ദേഹം ഓടിവന്നു കെട്ടിപ്പിടിച്ചു. മുഖ്യമന്ത്രി വേഷം മനോഹരമായെന്നു പറഞ്ഞു. ജീവിതത്തിൽ ലഭിച്ച വലിയ അംഗീകാരം പോലെയായി ആ അനുമോദനം.
ഏകലവ്യനിൽ ജനാർദനൻ ഇ.കെ. നായനാരെയാണ് അനുകരിച്ചത്: ‘ആ പടത്തിലെ മേക്കപ്പിൽ ഇ.കെ. നായനാരുടെ ഛായയും എനിക്കുണ്ടായിരുന്നു. നായനാരുടെ ബീഡി വലിക്കുന്ന ശീലം സിനിമയിൽ ഉൾപ്പെടുത്തി’.
ആ സിനിമയിൽ ഏറ്റവും കൂടുതൽ കയ്യടി കിട്ടിയ രംഗവും ജനാർദനൻ ഓർമിക്കുന്നു: സുരേഷ്ഗോപിയുടെ കഥാപാത്രം മുഖ്യമന്ത്രിയെ കാണാൻ വരുന്നു. സുരേഷ് ഗോപി സ്നേഹത്തോടെ പറയുന്നു, അങ്ങ് ഒത്തിരി ബീഡി വലിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെയാണ്. ‘എടോ കൊച്ചുന്നാൾ മുതൽ ഇത്രയും കാലം കൂടെ കൊണ്ടു നടന്ന ഒരു സുഹൃത്തിനെ എങ്ങനെയാടോ പെട്ടെന്നു വലിച്ചെറിയുന്നത്....’
ടിവിയിൽ ഈ സിനിമ കാണുമ്പോഴെല്ലാം നായനാരെ ഓർമിക്കുമെന്ന് പലരും പറഞ്ഞിട്ടുണ്ട്. ജനാർദനൻ ചോദിക്കുന്നു: ഒരു നടന് ലഭിക്കുന്ന ഏറ്റവും വലിയ അവാർഡല്ലേ ജനങ്ങളുടെ ഈ കമന്റ് !
English Summary : Janardhanan plays role of Kerala CM in 12 cinemas