വോട്ടർ പട്ടികയിൽ വൻതോതിൽ വ്യാജവോട്ടർമാരുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതി തിരഞ്ഞെടുപ്പു കമ്മിഷൻ ശരിവച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടതായും പരാതിക്കു കാത്തുനിൽക്കാതെ 140 മണ്ഡലങ്ങളിലും അന്വേഷണത്തിനു...Kerala Elections, Kerala Election latest News, Malayalam Election News, Malayalam Election Updates

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വോട്ടർ പട്ടികയിൽ വൻതോതിൽ വ്യാജവോട്ടർമാരുണ്ടെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പരാതി തിരഞ്ഞെടുപ്പു കമ്മിഷൻ ശരിവച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇക്കാര്യം ബോധ്യപ്പെട്ടതായും പരാതിക്കു കാത്തുനിൽക്കാതെ 140 മണ്ഡലങ്ങളിലും അന്വേഷണത്തിനു നിർദേശിച്ചതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ അറിയിച്ചു. ഒരു വോട്ടറുടെ പേരിൽ 5 കാർഡ് അനുവദിച്ച ഉദുമയിൽ അസി. ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസറായിരുന്ന എം.പി. അമ്പിളിയെ സസ്പെൻഡ് ചെയ്തു. ഇവർ നിലവിൽ പുനലൂർ താലൂക്ക് ഓഫിസിൽ ജൂനിയർ സൂപ്രണ്ടാണ്. അനധികൃതമായി അനുവദിച്ച 4 കാർഡുകൾ റദ്ദാക്കി.

വൈക്കത്ത് 1606 ഇരട്ട വോട്ടുകളുണ്ടെന്നായിരുന്നു പരാതി. അന്വേഷണത്തിൽ 540 കണ്ടെത്തി. ഇടുക്കിയിൽ 1168 എണ്ണത്തിൽ 434 സ്ഥിരീകരിച്ചു. ചാലക്കുടി 570, പാലക്കാട് 800, കാസർകോട് 640 വീതമാണ് ഇരട്ടവോട്ട്. തവനൂരിൽ പരാതിയായി ലഭിച്ച 4395 എണ്ണത്തിൽ 70 ശതമാനവും കോഴിക്കോട്ട് 3767 എണ്ണത്തിൽ 50 ശതമാനവും സ്ഥിരീകരിച്ചു.

ADVERTISEMENT

സ്ഥാനാർഥികൾ 957

പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞപ്പോൾ കേരളത്തിലാകെ 957 സ്ഥാനാർഥികൾ. നേമം, പാലാ, മണ്ണാർക്കാട്, തൃത്താല, കൊടുവള്ളി, പേരാവൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് കൂടുതൽ സ്ഥാനാർഥികൾ– 11 വീതം. ദേവികുളത്താണ് ഏറ്റവും കുറവ്– 3 മാത്രം.

ഇരട്ട വോട്ട്: കമ്മിഷൻ നടപടിയിങ്ങനെ

∙ ഒന്നിലേറെ തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡുള്ളവർ അവരുടെ താമസ സ്ഥലത്തെ ബൂത്തിൽ മാത്രമേ വോട്ട് ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കും (അതേസമയം, ഒരേ ബൂത്തിൽ തന്നെ ഇരട്ടവോട്ടുകൾ കണ്ടെത്തിയിട്ടുള്ളതിനാൽ ഇക്കാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്).

ADVERTISEMENT

∙ ഇരട്ട വോട്ടുകളുടെ പ്രത്യേക പട്ടിക പോളിങ് ഓഫിസർക്കു കൈമാറും.

∙ യഥാർഥ വോട്ടർ എവിടെ താമസിക്കുന്നു, വോട്ടിന് അർഹത ഏതു ബൂത്തിൽ എന്നിവ ബൂത്ത് ലെവൽ ഓഫിസർ കണ്ടെത്തണം.

∙ സ്ലിപ് വിതരണം ചെയ്യുമ്പോൾ എഎസ്ഡി പട്ടികയിലെ (ആബ്‌സന്റ്, ഷിഫ്റ്റ്, ഡെത്ത്) 

വോട്ടർമാരെ കണ്ടെത്തി ബന്ധപ്പെട്ട റിട്ടേണിങ് ഓഫിസർമാർക്കും പ്രിസൈഡിങ് ഓഫിസർമാർക്കും നൽകും. ഒന്നിലധികം വോട്ടു ചെയ്യുന്നത് ഈ പട്ടിക ഉപയോഗിച്ച് തടയും.

ADVERTISEMENT

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കും പരാതി

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുനിൽ അറോറയ്ക്കു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്തു നൽകി. 65 മണ്ഡലങ്ങളിലെ 1,07,781 വ്യാജ വോട്ടർമാരുടെ വിവരങ്ങൾ കൂടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്കും കൈമാറി. ഇതോടെ 135 മണ്ഡലങ്ങളിലായി പ്രതിപക്ഷം വ്യാജവോട്ടർമാരെന്ന് ആരോപിക്കുന്നവരുടെ എണ്ണം 3,24,291 ആയി.

Content Highlights: Kerala election commission on voters list fraud

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT