പത്രിക തള്ളൽ ഇടപെടാതെ െഹെക്കോടതി
തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളടക്കം 5 പേരുടെ പത്രിക തള്ളിയ നടപടിയിൽ ഇടപെടുന്നില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. മാർച്ച് 12നു തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചതാണെന്നും ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നതിനു ഭരണഘടനയുടെ 329 (ബി) അനുഛേദപ്രകാരം...Kerala Elections, Kerala Election latest News, Malayalam Election News, Malayalam Election Updates

കൊച്ചി ∙ തലശ്ശേരി, ഗുരുവായൂർ, ദേവികുളം മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളടക്കം 5 പേരുടെ പത്രിക തള്ളിയ നടപടിയിൽ ഇടപെടുന്നില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി. മാർച്ച് 12നു തിരഞ്ഞെടുപ്പു വിജ്ഞാപനം പുറപ്പെടുവിച്ചതാണെന്നും ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നതിനു ഭരണഘടനയുടെ 329 (ബി) അനുഛേദപ്രകാരം വിലക്കുണ്ടെന്നുമുള്ള കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ വാദം അംഗീകരിച്ചാണിത്. സുപ്രീം കോടതി വിധികളും കമ്മിഷൻ ചൂണ്ടിക്കാട്ടി.
അതേസമയം, ഉദ്യോഗസ്ഥരുടെ ഭാഗത്തു വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടാൽ കമ്മിഷനു സ്വയം തിരുത്താമെന്നു ജസ്റ്റിസ് എൻ. നഗരേഷ് വ്യക്തമാക്കി. ബിജെപിയിലെ നിവേദിത സുബ്രഹ്മണ്യൻ (ഗുരുവായൂർ), എൻ. ഹരിദാസ് (തലശ്ശേരി), അണ്ണാ ഡിഎംകെയിലെ ആർ.എം. ധനലക്ഷ്മി (ദേവികുളം), സമാജ്‌വാദി പാർട്ടിയുടെ റോബിൻ മാത്യു (പിറവം), ശിവസേനയുടെ എസ്. നിഷി (വർക്കല) എന്നിവരുടെ ഹർജികളാണു തള്ളിയത്.
റിട്ടേണിങ് ഓഫിസർമാർക്ക് ഓരോ സ്ഥലത്തും ഓരോ മാനദണ്ഡമാണെന്ന ആക്ഷേപം ഇനിയുണ്ടാകാതിരിക്കാനുള്ള നടപടി കമ്മിഷൻ സ്വീകരിക്കണമെന്നു കോടതി നിർദേശിച്ചു. തിരഞ്ഞെടുപ്പു നടപടിക്രമം സംശുദ്ധമാക്കണം. നിസ്സാര പിഴവുകളുടെ പേരിൽ പത്രിക തള്ളരുതെന്നുള്ള ജനപ്രാതിനിധ്യ നിയമ വ്യവസ്ഥ പരിഗണിച്ചില്ലെന്ന പരാതി തിരഞ്ഞെടുപ്പു ഹർജിയിൽ ഉന്നയിക്കാമെന്നു കോടതി വ്യക്തമാക്കി.
തലശ്ശേരിയിലെയും ഗുരുവായൂരിലെയും പത്രിക തള്ളിയതിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർഥി എസ്. ഗണേശനെ അണ്ണാ ഡിഎംകെ തങ്ങളുടെ സ്ഥാനാർഥിയാക്കിയിരുന്നു.
കൊണ്ടോട്ടിയിൽ പത്രിക സ്വീകരിച്ചു
മലപ്പുറം ∙ കൊണ്ടോട്ടിയിൽ യുഡിഎഫിന്റെ എതിർപ്പ് തള്ളി എൽഡിഎഫിലെ കെ.പി. സുലൈമാൻ ഹാജിയുടെ പത്രിക ഇന്നലെ സ്വീകരിച്ചു. നാട്ടിലുള്ള ഭാര്യയ്ക്കു പുറമേ പാക്കിസ്ഥാൻ സ്വദേശിയായ ഭാര്യയുമുണ്ടെന്നും സത്യവാങ്മൂലത്തിൽ ജീവിതപങ്കാളിയുടെ വിവരങ്ങൾ നൽകേണ്ടിടത്ത് ‘ബാധകമല്ല’ എന്നാണു പറഞ്ഞിരിക്കുന്നതെന്നുമാണ് യുഡിഎഫ് ആരോപിച്ചത്. സ്വത്തു വിവരങ്ങൾ മറച്ചുവച്ചെന്നും ആരോപിച്ചു. ഇവ പത്രിക തള്ളാൻ തക്ക ആരോപണങ്ങളല്ലെന്നു റിട്ടേണിങ് ഓഫിസർ പറഞ്ഞു.
Content Highlights: Kerala High Court dismissed the petitions on nomination rejection