ഇടതുസ്ഥാനാർഥിയായ എംഎൽഎയെ മുഖ്യമന്ത്രിയുടെ സുരക്ഷാഭടൻ കഴുത്തിൽ പിടിച്ചു തള്ളി
ശാസ്താംകോട്ട (കൊല്ലം) ∙ കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സുരക്ഷാഭടൻ കഴുത്തിൽ പിടിച്ചു തള്ളി. ചക്കുവള്ളിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാൻ രാവിലെ 11നു പിണറായി വിജയൻ എത്തിയപ്പോഴാണു സംഭവം. കാറിൽനിന്ന് ഇറങ്ങിയ അദ്ദേഹത്തെ

ശാസ്താംകോട്ട (കൊല്ലം) ∙ കുന്നത്തൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായ കോവൂർ കുഞ്ഞുമോൻ എംഎൽഎയെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സുരക്ഷാഭടൻ കഴുത്തിൽ പിടിച്ചു തള്ളി. ചക്കുവള്ളിയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യാൻ രാവിലെ 11നു പിണറായി വിജയൻ എത്തിയപ്പോഴാണു സംഭവം. കാറിൽനിന്ന് ഇറങ്ങിയ അദ്ദേഹത്തെ വേദിയിലേക്ക് ആനയിക്കാൻ എത്തിയതായിരുന്നു എംഎൽഎ.
തിരക്കിനിടെ മുഖ്യമന്ത്രിക്കൊപ്പം നടന്നു നീങ്ങുമ്പോൾ അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥനാണ് പ്രകോപനമൊന്നുമില്ലാതെ എംഎൽഎയെ തള്ളിയത്. ഇരുപതു വർഷമായി എംഎൽഎയായ കുഞ്ഞുമോനെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് യുഡിഎഫ് സ്ഥാനാർഥി ഉല്ലാസ് കോവൂർ പറഞ്ഞു.
ഇടതുപക്ഷം തുടരണമെന്ന ജനങ്ങളുടെ താൽപര്യവും ആവേശവുമാണു തിക്കിനും തിരക്കിനും കാരണമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആൾക്കാർക്കു നടുവിലൂടെ മുഖ്യമന്ത്രിയെയും തന്നെയും വേദിയിലേക്ക് എത്തിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ നടത്തിയതെന്നും ആക്രമിച്ചുവെന്ന പ്രചാരണത്തിനു പിന്നിൽ യുഡിഎഫ് ആണെന്നും കോവൂർ കുഞ്ഞുമോൻ പ്രതികരിച്ചു.
Content Highlights: CM's security staff pushes Kovoor Kunjumon