ആഴക്കടൽ ധാരണാപത്രം ഒപ്പിട്ടത് സർക്കാർ തന്നെ
തിരുവനന്തപുരം ∙ ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ആദ്യ ധാരണാപത്രം ഒപ്പിട്ടതു സംസ്ഥാന സർക്കാർ തന്നെ. കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിന്റെ | Deep Sea Trawling Deal | Manorama News

തിരുവനന്തപുരം ∙ ആഴക്കടൽ മത്സ്യബന്ധനത്തിന് അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി ആദ്യ ധാരണാപത്രം ഒപ്പിട്ടതു സംസ്ഥാന സർക്കാർ തന്നെ.
കൊച്ചിയിൽ 2020 ജനുവരിയിൽ നടന്ന അസെൻഡ് നിക്ഷേപക സംഗമത്തിന്റെ ഭാഗമായി ഒപ്പിട്ട ധാരണാപത്രം കെഎസ്ഐഡിസിയും ഇഎംസിസിയും തമ്മിലാണെന്നായിരുന്നു ഇതുവരെ പുറത്തു വന്ന വിവരം. എന്നാൽ, സംസ്ഥാന സർക്കാരും ഇഎംസിസിയും തമ്മിലായിരുന്നു ധാരണാപത്രം എന്നും അതിൽ സർക്കാരിന്റെ പ്രതിനിധിയായി കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എം.ജി. രാജമാണിക്യം ഒപ്പിടുക മാത്രമാണു ചെയ്തതെന്നുമാണ് രേഖകൾ തെളിയിക്കുന്നത്.
സംസ്ഥാന സർക്കാരും ഇഎംസിസിയും തമ്മിലാണ് ധാരണാപത്രമെന്ന് അതിന്റെ തലക്കെട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ധാരണാപത്രത്തിലെ ആദ്യ ധാരണ തന്നെ കേരളത്തിലെ ആഴക്കടൽ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാനും നിലവാരമുയർത്താനുമുള്ള മത്സ്യബന്ധന ഗവേഷണ പദ്ധതിക്കായി 5000 കോടി രൂപയുടെ നിക്ഷേപം എന്നതാണ്. 2020 സെപ്റ്റംബർ 2നു തുടങ്ങുന്ന പദ്ധതിവഴി 25,000 ജോലികൾ സൃഷ്ടിക്കും. ഇതിനായി ഇഎംസിസിക്ക് വേണ്ട സഹായങ്ങളെല്ലാം സംസ്ഥാന സർക്കാർ നൽകുമെന്നും ധാരണാപത്രം പറയുന്നു.
Content Highlight: Deep Sea Trawling Deal