തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളിപ്പറഞ്ഞ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മന്ത്രിയുടെ ഖേദപ്രകടനം പാർട്ടി പരിശോധിക്കുമെന്നും യച്ചൂരി വ്യക്തമാക്കി. ഖേദപ്രകടനം വിഡ്ഢിത്തമെന്നു മന്ത്രി എം.എം.മണി പറഞ്ഞു. കടകംപള്ളിയെ തള്ളി സിപിഐ നേതാവ് ആനി രാജ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രനെ തള്ളിപ്പറഞ്ഞ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. മന്ത്രിയുടെ ഖേദപ്രകടനം പാർട്ടി പരിശോധിക്കുമെന്നും യച്ചൂരി വ്യക്തമാക്കി. ഖേദപ്രകടനം വിഡ്ഢിത്തമെന്നു മന്ത്രി എം.എം.മണി പറഞ്ഞു. കടകംപള്ളിയെ തള്ളി സിപിഐ നേതാവ് ആനി രാജ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെയാണു കൂടുതൽ പ്രതികരണങ്ങൾ. ഇതേസമയം, വിശ്വാസികളുടെ വികാരമാണു മന്ത്രി പ്രകടിപ്പിച്ചതെന്നു പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാ‍രാട്ട് പ്രതികരിച്ചു.

പാർട്ടിയും മുഖ്യമന്ത്രിയും  പരിശോധിക്കും

ADVERTISEMENT

‘ശബരിമല വിഷയത്തിൽ തെറ്റു പറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ‍ഖേ‍ദപ്രകടനം മുഖ്യമന്ത്രിയും സംസ്ഥാന കമ്മിറ്റിയും പരിശോധിക്കും. കടകംപള്ളി എന്തു കൊണ്ട് അങ്ങനെ പറഞ്ഞു എന്നതാണു പരിശോധിക്കുക. ഖ‍േദപ്രകടനത്തിൽ വിശദീകരണം തേടുമെന്നു മുഖ്യമന്ത്രി ഇതിനകം വ്യക്തമാക്കിയ സാഹചര്യത്തിൽ ജനറൽ സെക്രട്ടറിയായ ഞാൻ എന്തു പറയാനാണ്? സുപ്രീം കോടതിയിലെ സത്യവാങ്മൂലം തിരു‍ത്തുമോ എന്ന ചോദ്യത്തിനു പ്രസക്തിയില്ല. കഴിഞ്ഞതു കഴിഞ്ഞു, ഇനി അന്തിമ വിധിക്കു കാത്തിരിക്കണം. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട’

സീതാറാം യച്ചൂരി, സിപിഎം ജനറൽ സെക്രട്ടറി.

മാപ്പു പറയാൻ ആരെയും  നിയമിച്ചിട്ടില്ല

‘ശബരിമല വിഷയത്തിൽ മാപ്പു പറയാൻ സിപിഎം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ അന്നു പറ്റിയതു വിഡ്ഢിത്തമാണെന്നു പറയാൻ ആർക്കാണ് അധികാരം. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ സിപിഎമ്മിന് ഉത്തരവാദിത്തമില്ല. ബുദ്ധിമോശം കൊണ്ടാണു കടകംപള്ളി അത്തരം പ്രസ്താവന നടത്തിയത്. യച്ചൂരി പറഞ്ഞതാണു പാർട്ടി നയം.’

ADVERTISEMENT

മന്ത്രി എം.എം. മണി.

പാർട്ടിയിൽ ആശയക്കുഴപ്പം ഇല്ല

‘ശബരിമല വിഷയത്തിൽ സിപിഎമ്മിൽ ആശയക്കുഴപ്പമില്ല. കടകംപള്ളിയുടെ ഖേദപ്രകടനത്തെക്കുറിച്ച് പ്രതികരിക്കാനില്ല.’

എ. വിജയരാഘവൻ, സിപിഎം സംസ്ഥാന ആക്ടിങ് സെക്രട്ടറി

ADVERTISEMENT

വിശ്വാസികൾക്കൊപ്പം സിപിഎം നിൽക്കും

‘മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞതു വിശ്വാസികളുടെ വികാരം. ശബരിമലയിൽ ലിംഗസമത്വമാണോ വിശ്വാ‍സമാണോ വേണ്ടത് എന്നതിനെക്കുറിച്ചു സുപ്രീം‍ കോടതിയാണു തീരുമാനിക്കേണ്ടത്. ഞാ‍ൻ നിരീശ്വ‍രവാദിയാണ്. വിശ്വാസികളുടെ പ്രശ്നം, ആരാ‍ധനാ സ്വാതന്ത്ര്യം എന്നിവ സംരക്ഷിച്ചു മാത്ര

മേ സർക്കാർ മുന്നോട്ടു പോകൂ. വിശ്വാസികളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ ഞാൻ എന്നും നിങ്ങൾക്കു മുന്നി‍ലുണ്ടാകും. ഏറ്റവും കൂടുതൽ വിശ്വാസികൾക്കൊപ്പം ചേർന്നു നിൽക്കുന്നത് സിപി‍എമ്മായിരിക്കും’

വൃന്ദ കാരാട്ട്, സിപിഎം പൊളിറ്റ്ബ്യൂറോ അംഗം.

Content Highlights: Sitaram Yechury rejects Kadakampally Surendran