തിരുവനന്തപുരം ∙ കേരളത്തിൽ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലെ കണ്ടെത്തൽ | Kerala Flood 2018 | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരളത്തിൽ 2018ലെ വെള്ളപ്പൊക്കത്തിന്റെ രൂക്ഷത വർധിപ്പിച്ചത് ഡാമുകളിലെ വെള്ളം കൈകാര്യം ചെയ്യുന്നതിലുണ്ടായ വീഴ്ച മൂലമെന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ പഠനത്തിൽ കണ്ടെത്തി. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ നിർദേശപ്രകാരമായിരുന്നു പഠനം. 

മഴ മുന്നറിയിപ്പുകളോ ഡാമുകളിലേക്കെത്തുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ചുള്ള മുന്നറിയിപ്പുകളോ ലഭ്യമായിരുന്നില്ല. ഇതു ഡാമുകളുടെ പ്രവർത്തനത്തെ ബാധിച്ചു. ഇടുക്കി അണക്കെട്ട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഉപയോഗിക്കണമെന്നു നിർമാണ രേഖയിൽ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ഉൽപാദനത്തിനു മാത്രമാണ് ഉപയോഗിക്കുന്നത്. 

ADVERTISEMENT

പ്രളയം രൂക്ഷമായ ഓഗസ്റ്റ് 14 മുതൽ 18 വരെ ഇടുക്കി ഡാമിലെ മുഴുവൻ സംഭരണശേഷിക്കും പരമാവധി ജലനിരപ്പിനും ഇടയിലുള്ള ഫ്ലഡ് കുഷൻ ഉപയോഗപ്പെടുത്തിയില്ല. ഫ്ലഡ് കുഷൻ അളവായ 110.42 മില്യൻ ക്യുബിക് മീറ്റർ ഉപയോഗപ്പെടുത്തിയിരുന്നെങ്കിൽ ആദ്യഘട്ടത്തിൽ വെള്ളം തുറന്നുവിട്ടത് ഒഴിവാക്കാമായിരുന്നു. ഇടമലയാർ ഡാമിലും മുഴുവൻ ശേഷിയിൽ ഫ്ലഡ് കുഷൻ ഉപയോഗപ്പെടുത്തിയില്ല. 

വെള്ളപ്പൊക്ക സമയത്ത് ലോവർ പെരിയാർ അണക്കെട്ടിലെ ടണലുകളിലെ തടസ്സം കാരണം പവർ ഹൗസിലേക്കു വെള്ളം തുറന്നുവിട്ടിരുന്നില്ല. ഇടമലയാർ പവർ ഹൗസിൽ 2018 ഓഗസ്റ്റ് 16 മുതൽ 18 വരെ വൈദ്യുതി ഉൽപാദിപ്പിച്ചിരുന്നില്ല.

ADVERTISEMENT

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ വാട്ടർ റിസർച് വകുപ്പിലെ പി.പി.മജുംദാർ, ഐഷ ശർമ, ആർ.ഗൗരി എന്നിവരുടെ നേതൃത്വത്തിലാണു പഠനം നടത്തിയത്. മഹാപ്രളയവേളയിൽ അണക്കെട്ടുകളുടെ കൈകാര്യം ഫലപ്രദമായിരുന്നില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയും കണ്ടെത്തിയിരുന്നു.